ഓൺലൈൻ ഫാക്ട് ചെക്കേഴ്സിന് കടിഞ്ഞാണിടാനുള്ള ശ്രമവുമായി കേന്ദ്രം; രജിസ്ട്രേഷൻ നടപ്പിലാക്കും

ഓൺലൈൻ ഫാക്ട് ചെക്കേഴ്സിന് കടിഞ്ഞാണിടാനുള്ള ശ്രമവുമായി കേന്ദ്രം; രജിസ്ട്രേഷൻ നടപ്പിലാക്കും

ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് മന്ത്രാലയം.
Updated on
2 min read

ഓൺലൈൻ ഫാക്ട് ചെക്കേഴ്സിനുളള പ്ലാറ്റ്ഫോമുകൾക്ക് കടിഞ്ഞാണിടാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഓൺലൈൻ ഫാക്ട് ചെക്കേഴ്സിന്റെ പോർട്ടലുകൾക്ക് ഇനിമുതൽ കേന്ദ്ര സർക്കാരിൽനിന്ന് രജിസ്ട്രേഷൻ വേണ്ടിവരും. ഇതിനായി ഡിജിറ്റൽ ഇന്ത്യ ബില്ലിന് കീഴിലുള്ള ഒരു പ്രധാന വ്യവസ്ഥയായി ഈ നടപടി നിലവിൽ പരിഗണിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്.

ഘട്ടം ഘട്ടമായിട്ടായിരിക്കും രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കുക. പൈതൃകവും പ്രശസ്തവുമായ മീഡിയ കമ്പനികളുടെ ഫാക്ട് ചെക്കേഴ്സിനുളള യൂണിറ്റുകളെ ആയിരിക്കും ആദ്യ ഘട്ടത്തിൽ രജിസ്ട്രേഷൻ തേടാൻ അനുവദിക്കുക.

ഡിജിറ്റൽ ഇന്ത്യ ബിൽ ഫാക്ട് ചെക്കേഴ്സിനുളള പോർട്ടലുകൾ ഉൾപ്പെടെ വിവിധ തരം ഓൺലൈൻ ഇടനിലക്കാരെ ഇതിനായി തരം തിരിച്ചായിരിക്കും രജിസ്ട്രേഷൻ നടപ്പിലാക്കുക. വ്യത്യസ്ത തരം ഇടനിലക്കാർക്ക് പ്രത്യേക നിയമങ്ങൾ നിർദ്ദേശിക്കുന്നതിന്റെ ഭാ​ഗമായാണ് ഓൺലൈൻ പോർട്ടലുകളെ കേന്ദ്രം തരം തിരിക്കുന്നത്. വസ്തുതാ പരിശോധന പ്ലാറ്റ്‌ഫോമുകൾ ഒരു സർക്കാർ സ്ഥാപനത്തിൽ നിന്ന് രജിസ്‌ട്രേഷൻ നേടുക എന്നതാണ് ആ നിയമങ്ങളിലൊന്ന്.

ഓൺലൈൻ ഫാക്ട് ചെക്കേഴ്സിന് കടിഞ്ഞാണിടാനുള്ള ശ്രമവുമായി കേന്ദ്രം; രജിസ്ട്രേഷൻ നടപ്പിലാക്കും
ഐടി നിയമ ഭേദഗതി; രണ്ട് വര്‍ഷത്തിനിടെ നിരോധിച്ചത് നൂറിലധികം യൂട്യൂബ് ചാനലുകള്‍

ഫാക്ട് ചെക്കേഴ്സിന്റെ പ്ലാറ്റ്ഫോമുകൾക്ക് രജിസ്ട്രേഷൻ നടപ്പാക്കാനുള്ള നിയമനിർമ്മാണം സർക്കാർ ഒരുക്കുന്നതിലൂടെ ഓൺലൈൻ സംബന്ധിച്ചുളള കാര്യങ്ങൾക്ക് സർക്കാർ ഒരു സമ​ഗ്രമായ നിയമ ചട്ടക്കൂട് കൂടിയാണ് തയാറാക്കുന്നത്. ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റ പ്രൊട്ടക്ഷൻ ബിൽ 2022, നിർദിഷ്ട ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ബിൽ 2022, വ്യക്തിപരമല്ലാത്ത ഡേറ്റയുടെ നിയന്ത്രണത്തിനും കൈകാര്യം ചെയ്യുന്നതിനുമുള്ള നയവും ഇതിൽ ഉൾപ്പെടുന്നു.

ഓൺലൈൻ ഫാക്ട് ചെക്കേഴ്സിന് കടിഞ്ഞാണിടാനുള്ള ശ്രമവുമായി കേന്ദ്രം; രജിസ്ട്രേഷൻ നടപ്പിലാക്കും
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കടുത്ത നിയന്ത്രണം വരും; ലക്ഷ്യം ഉപയോക്തൃ സുരക്ഷയെന്ന് ഐടി മന്ത്രി

ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് മന്ത്രാലയം. വസ്തുത പരിശോധിക്കുന്നവർക്ക്, അവർ സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എന്നാൽ വ്യവസ്ഥാപിതമല്ലാത്ത ഫാക്ട് ചെക്കിംഗ് സ്ഥാപനങ്ങളെ രജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എന്നാൽ, ഇത് സംബന്ധിച്ച് ഐടി മന്ത്രാലയം ഇതുവരെയും ഔദ്യോ​ഗികമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല.

ഡിജിറ്റൽ ഇന്ത്യ ബിൽ വിവിധ തരത്തിലുള്ള ഓൺലൈൻ ഇടനിലക്കാരെ തരം തിരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേ​ശിക്കുന്നത്. ഇതിന്റെ ഭാഗമായി, കേന്ദ്രവുമായി ബന്ധപ്പെട്ട ഓൺലൈൻ വിവരങ്ങൾ പരിശോധിക്കാൻ ഐടി മന്ത്രാലയം നിർദ്ദേശിച്ച ഫാക്ട് ചെക്കേഴ്സ് യൂണിറ്റിൽ നിന്ന് വ്യത്യസ്തമായാണ് സ്വകാര്യ ഫാക്ട് ചെക്കേഴ്സിനുളള സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള പദ്ധതി.

ഓൺലൈൻ ഫാക്ട് ചെക്കേഴ്സിന് കടിഞ്ഞാണിടാനുള്ള ശ്രമവുമായി കേന്ദ്രം; രജിസ്ട്രേഷൻ നടപ്പിലാക്കും
നിര്‍മിത ബുദ്ധിയിലേക്ക് ചുവടുമാറ്റാന്‍ ഐബിഎം; 7,800 ജീവനക്കാര്‍ക്ക് പകരം എഐ സാധ്യത തേടും

ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ കരട് ജൂൺ അവസാനമോ ജൂലൈ ആദ്യമോ പുറത്തിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ബില്ലിന് കീഴിൽ ഐടി മന്ത്രാലയത്തിന്, ബോധപൂർവമായ തെറ്റായ വിവരങ്ങൾ, ഡോക്‌സിംഗ് (ഒരു വ്യക്തിയെയോ ഓർഗനൈസേഷനെയോ കുറിച്ചുള്ള വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ പൊതുവായി ഇന്റര്ർനെറ്റ്  വഴി നൽകുന്നത്), ആൾമാറാട്ടം, ഐഡന്റിറ്റി മോഷണം, ക്യാറ്റ്ഫിഷിംഗ് (ഒരു വ്യക്തി മറ്റ് ആളുകളിൽ നിന്ന് വിവരങ്ങളും ചിത്രങ്ങളും എടുക്കുകയും അവർക്കായി ഒരു പുതിയ ഐഡന്റിറ്റി സൃഷ്ടിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നത്), കുട്ടികൾക്കെതിരെയുളള സൈബർ ഭീഷണി എന്നിവയെ കുറ്റകൃത്യങ്ങളായി തരംതിരിക്കാൻ കഴിയും. ചാറ്റ്ജിപിടി, ഗൂഗിൾ വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ബാർഡ് തുടങ്ങിയ എഐ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ഉപയോക്തൃ പ്രശ്നങ്ങളും ബില്ലിൽ പരിഗണിക്കും.

logo
The Fourth
www.thefourthnews.in