ഡല്‍ഹി സര്‍ക്കാരിന്റെ നയം സ്വീകരിച്ച് കേന്ദ്രം; അസംഘടിതമേഖലയിലെ മിനിമം വേതനം ഉയര്‍ത്തി, ഇനി പ്രതിമാസം 26,910 രൂപ

ഡല്‍ഹി സര്‍ക്കാരിന്റെ നയം സ്വീകരിച്ച് കേന്ദ്രം; അസംഘടിതമേഖലയിലെ മിനിമം വേതനം ഉയര്‍ത്തി, ഇനി പ്രതിമാസം 26,910 രൂപ

അവിദഗ്ധ തൊഴിലാളികളുടെ പ്രതിമാസ വേതനം 20,358 രൂപയും അര്‍ധ വിദഗ്ധ തൊഴിലാളികളുടെ പ്രതിമാസ വേതനം 22,568 രൂപയും വിദഗ്ധ തൊഴിലാളികളുടെ വേതനം 24,804 രൂപയുമാക്കിയാണ് ഉയര്‍ത്തിയത്
Updated on
1 min read

അസംഘടിത മേഖലയിലെ അവിദഗ്ധ-അര്‍ധ വിദഗ്ധ-വിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിച്ച ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ നയം അതേപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും അസംഘടിത മേഖലയിലെ അവിദഗ്ധ-അര്‍ധ വിദഗ്ധ-വിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി.

അവിദഗ്ധ തൊഴിലാളികളുടെ പ്രതിമാസ വേതനം 20,358 രൂപയും അര്‍ധ വിദഗ്ധ തൊഴിലാളികളുടെ പ്രതിമാസ വേതനം 22,568 രൂപയും വിദഗ്ധ തൊഴിലാളികളുടെ വേതനം 24,804 രൂപയുമാക്കിയാണ് ഉയര്‍ത്തിയത്. അവിദഗ്ധ തൊഴിലാളിക്ക് പ്രതിദിനം 783 രൂപയും അര്‍ധവിദഗ്ധ തൊഴിലാളിക്ക് 868 രൂപയും വിദഗ്ധ തൊഴിലാളിക്ക് 954 രൂപയും ലഭിക്കും.

ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വേതനത്തിലും വര്‍ധന വരുത്തിയിട്ടുണ്ട്. ഇവരുടെ പ്രതിദിന വേതനം 1,035 ആയാണ് ഉയര്‍ത്തിയത്. പ്രതിമാസം ഇവര്‍ക്ക് 26,910 രൂപ വേതനം ഇതിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. പുതിയ വേതനം ഒക്‌ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ഡല്‍ഹി സര്‍ക്കാരിന്റെ നയം സ്വീകരിച്ച് കേന്ദ്രം; അസംഘടിതമേഖലയിലെ മിനിമം വേതനം ഉയര്‍ത്തി, ഇനി പ്രതിമാസം 26,910 രൂപ
തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള; കവര്‍ന്നത് 60 ലക്ഷം രൂപയോളം

ഡല്‍ഹിയില്‍ അതിഷി മന്ത്രിസഭ അധികാരമേറ്റ ശേഷം ഒപ്പുവച്ച ആദ്യ ഉത്തരവുകളില്‍ ഒന്നായിരുന്നു അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വേതന വര്‍ധന. ഇന്നലെയാണ് ഇക്കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. ഇതുപ്രകാരം സംസ്ഥാനത്തെ അസംഘടിത മേഖലയിലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് പ്രതിമാസ വേതനം 18,066 രൂപയായും അര്‍ധ വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രതിമാസ വേതനം 19,929 രൂപയായും വിദഗ്ധ തൊഴിലാളികള്‍ക്ക് വേതനം 21,917 രൂപയായും ഉറപ്പവുവരുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in