കേന്ദ്രസർക്കാരിന്റെ കേസുകള്‍ പോർട്ടലില്‍ പുതുക്കുന്നില്ല; അഞ്ച് വർഷമായി കൃത്യമായ വിവരങ്ങളില്ല

കേന്ദ്രസർക്കാരിന്റെ കേസുകള്‍ പോർട്ടലില്‍ പുതുക്കുന്നില്ല; അഞ്ച് വർഷമായി കൃത്യമായ വിവരങ്ങളില്ല

നിതി ആയോഗ്, കാബിനറ്റ് സെക്രട്ടേറിയറ്റ് തുടങ്ങിയ മന്ത്രാലയങ്ങള്‍ ആസൂത്രണ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് എല്‍ഐഎംബിഎസിലെ വിവരങ്ങളാണ്
Updated on
1 min read

കേന്ദ്ര സര്‍ക്കാരിന്റെ പല മന്ത്രാലയങ്ങളും വകുപ്പുകളും വിവിധ കോടതികളിലും ട്രൈബ്യൂണലുകളിലും നിലനില്‍ക്കുന്ന കേസുകളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട പോർട്ടലുകളില്‍ പുതുക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് രൂപീകരിച്ചതാണ് ലീഗല്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് ബ്രീഫിങ് സിസ്റ്റം(എല്‍ഐഎംബിഎസ്) എന്ന പോര്‍ട്ടല്‍. നിയമ നീതി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ചില കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും അഞ്ച് വര്‍ഷത്തിലേറെയായി കേസുകളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടില്ല.

കേന്ദ്രസർക്കാരിന്റെ കേസുകള്‍ പോർട്ടലില്‍ പുതുക്കുന്നില്ല; അഞ്ച് വർഷമായി കൃത്യമായ വിവരങ്ങളില്ല
ജനാധിപത്യം സംരക്ഷിക്കാനും ബിജെപിയെ താഴെയിറക്കാനും ഒന്നിച്ചു നിൽക്കണം; കോണ്‍ഗ്രസില്‍ ഐക്യം പ്രധാനമെന്ന് നേതാക്കളോട് ഖാർഗെ

നിതി ആയോഗ്, കാബിനറ്റ് സെക്രട്ടേറിയറ്റ് തുടങ്ങിയ മന്ത്രാലയങ്ങള്‍ ആസൂത്രണ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് എല്‍ഐഎംബിഎസിലെ വിവരങ്ങളാണ്. 48 മന്ത്രാലയങ്ങളിലും വകുപ്പുകളില്‍ നിന്നുമായി 76,000കേസുകളാണ് 2018 മുതല്‍ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാതെ കിടക്കുന്നത്. ഏറ്റവും കൂടുതല്‍ വീഴ്ചകള്‍ വരുത്തിയത് റെയില്‍വെ മന്ത്രാലയമാണ്. 31,502 കേസുകളുടെ വിവരങ്ങള്‍ 2018 മുതല്‍ പുതുക്കിയിട്ടില്ല.

ധനകാര്യം, തൊഴില്‍ മന്ത്രാലയം അപ്‌ഡേറ്റ് ചെയ്യാത്ത കേസുകളുടെ എണ്ണം 8952. പ്രതിരോധ വകുപ്പില്‍ 12,436 കേസുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പുതുക്കാതെ കിടക്കുകയാണ്. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 3706 കേസുകള്‍ ഇപ്പോഴും രജിസ്റ്റർ ചെയ്തിട്ടില്ല. ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ 3000 കേസുകള്‍ ഇപ്പോഴും എല്‍ഐഎംബിഎസില്‍ രേഖപ്പെടുത്താതെ കിടക്കുന്നു. ആകെ എണ്‍പത് ശതമാനത്തോളമാണ് കെട്ടിക്കിടക്കുന്ന കേസുകള്‍.

കേന്ദ്രസർക്കാരിന്റെ കേസുകള്‍ പോർട്ടലില്‍ പുതുക്കുന്നില്ല; അഞ്ച് വർഷമായി കൃത്യമായ വിവരങ്ങളില്ല
'കേരളത്തില്‍ നിരവധി നിപ കേസുകള്‍', ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

മന്ത്രാലയങ്ങളും അവയുടെ അനുബന്ധ വകുപ്പുകളും ഉള്‍പ്പെടുന്ന കോടതികളിലും ട്രൈബ്യൂണലുകളിലുമായി 5.72 ലക്ഷത്തിലധികം കേസുകളുണ്ട്. നിലവിലുള്ള കേസുകളുടെ എണ്ണം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ചേർത്ത് പുതുക്കാൻ‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിയമ മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്‍ഐഎംബിഎസിലെ വിവരങ്ങളുടെ വിശകലന റിപ്പോര്‍ട്ട് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ പോര്‍ട്ടലില്‍ വിവരങ്ങളൊന്നും സമയബന്ധിതമായി ചേർക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എല്‍ഐഎംബിഎസില്‍ കൃത്യമായി വിവരങ്ങള്‍ പുതുക്കാത്തത് ക്യാബിനറ്റ് സെക്രട്ടേറിയേറ്റിനും നിതി ആയോഗിനും കൃത്യമായി വിവരങ്ങള്‍ ലഭിക്കാതെ വരുന്നതിനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തടസമുണ്ടാകുന്നതിനും കാരണമാകുന്നുണ്ട്.

logo
The Fourth
www.thefourthnews.in