ഐടി നിയമ ഭേദഗതി; രണ്ട് വര്‍ഷത്തിനിടെ നിരോധിച്ചത് നൂറിലധികം യൂട്യൂബ് ചാനലുകള്‍

ഐടി നിയമ ഭേദഗതി; രണ്ട് വര്‍ഷത്തിനിടെ നിരോധിച്ചത് നൂറിലധികം യൂട്യൂബ് ചാനലുകള്‍

ഒരു കോടിയിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനലുകള്‍ വരെ നിരോധിച്ചവയില്‍പ്പെടും
Updated on
1 min read

രാജ്യവിരുദ്ധ ഉള്ളടക്കവിഡീയോ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിരോധിച്ചത് 150 ലധികം ചാനലുകളെന്ന് റിപ്പോര്‍ട്ടുകള്‍. വാർത്താ വിനിമയ മന്ത്രാലയം തന്നെ പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്.

ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയെയും സുരക്ഷയെയും ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ തടയാന്‍ അധികാരം നല്‍കുന്ന ഐടി നിയമത്തിലെ സെക്ഷന്‍ 69 എ ലംഘിച്ചതിനെ തുടര്‍ന്നാണ് 150 ലേറെ യൂട്യൂബ് ചാനലുകളെ നിരോധിച്ചത്.

2021 ഫെബ്രുവരി 25 ന് ഭേദഗതി ചെയ്ത ഐടി നിയമം നിലവില്‍ വന്നതോടെയാണ് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുന്നതിന്റെ പേരില്‍ പല യൂട്യൂബ് ചാനലുകളും നിരോധിക്കാന്‍ ഉത്തരവിട്ടത്

ഒരു കോടിയിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനലുകള്‍ വരെ നിരോധിച്ചവയില്‍ പെടും. ഖബര്‍ വിത്ത് ഫാക്ട്‌സ്, ഖബര്‍ തൈസ്, ഇന്‍ഫര്‍മേഷന്‍ ഹബ്, ഫ്‌ളാഷ് നൗ, മേരാ പാകിസ്താന്‍, ഹക്കികത് കി ദുനിയ, അപ്‌നി ദുനിയ തുടങ്ങിയവയാണ് നിരോധിക്കപ്പെട്ട ചാനലുകളിലുള്ളത്. 2021 ഫെബ്രുവരി 25 ന് ഭേദഗതി ചെയ്ത ഐടി നിയമം നിലവില്‍ വന്നതോടെയാണ് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുന്നതിന്റെ പേരില്‍ പല യൂട്യൂബ് ചാനലുകളും നിരോധിക്കാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യാ വിരുദ്ധ വ്യാജ വാര്‍ത്തകള്‍ നല്‍കിയതിന് പാകിസ്താന്‍ ആസ്ഥാനമായുള്ള 35 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചിരുന്നു

നിയമലംഘനങ്ങളുടെ പേരില്‍ 2021നും 2022 നും ഇടയില്‍ 78 വാര്‍ത്താ അധിഷ്ഠിത ചാനലുകളും 560 യൂട്യൂബ് ലിങ്കുകളും ബ്ലോക്ക് ചെയ്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യാ വിരുദ്ധ വ്യാജ വാര്‍ത്തകള്‍ നല്‍കിയതിന് പാകിസ്താന്‍ ആസ്ഥാനമായുള്ള 35 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചിരുന്നു.

logo
The Fourth
www.thefourthnews.in