ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസ് അരവിന്ദ് കുമാർ
ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസ് അരവിന്ദ് കുമാർ

രണ്ട് ജസ്റ്റിസുമാരുടെ നിയമനത്തിന് കൂടി കേന്ദ്ര അംഗീകാരം; ക്വാറം തികഞ്ഞ് സുപ്രീംകോടതി

2019 നവംബറിന് ശേഷം ആദ്യമായാണ് ജസ്റ്റിസുമാരുടെ എണ്ണം 34ൽ എത്തുന്നത്
Updated on
1 min read

അലഹബാദ്, ​ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ രാജേഷ് ബിന്ദാൽ, അരവിന്ദ് കുമാർ എന്നിവരെ സുപ്രീംകോടതിയില്‍ നിയമിക്കാൻ കേന്ദ്രസർക്കാർ അനുമതി. ഇരുവരെയും സുപ്രീംകോടതി ജസ്റ്റിസുമാരായി നിയമിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ട്വിറ്ററിൽ കുറിച്ചു. കൊളീജിയമാണ് ജനുവരി 31ന് സുപ്രീംകോടതി ജസ്റ്റിസ് പദവിയിലേക്ക് ഇരുവരുടെയും പേര് നിർദേശിച്ചത്. ഇതോടെ സുപ്രീംകോടതിയിലെ ജസ്റ്റിസുമാരുടെ എണ്ണം ഫുള്‍ ക്വാറമായ 34 ആയി. 2019 നവംബറിന് ശേഷം സുപ്രീംകോടതി ജസ്റ്റിസുമാരുടെ എണ്ണം 34 ആകുന്നത് ഇതാദ്യമാണ്.

നിലവിൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ രാജേഷ് ബിന്ദാൽ, പ‍ഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് എൻറോൾ ചെയ്തതത്. അഖിലേന്ത്യാതലത്തിലെ ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബിന്ദാൽ. സുപ്രീംകോടതിയിൽ പ‍ഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് നേരത്തെ കൊളീജിയം നിരീക്ഷിച്ചിരുന്നു. കർണാടക ഹൈക്കോടതിയിൽ എൻറോൾ ചെയ്ത ജസ്റ്റിസ് അരവിന്ദ് കുമാർ, അഖിലേന്ത്യാ സീനിയോറിറ്റി പട്ടികയിൽ 26-ാം സ്ഥാനത്താണ്.

ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസ് അരവിന്ദ് കുമാർ
ജഡ്ജി നിയമനം: കേന്ദ്രം പേരുകള്‍ നിര്‍ദേശിക്കുന്നെന്ന് സുപ്രീംകോടതി; ബാഹ്യ ഇടപെടലെന്ന സന്ദേശം നല്‍കുന്നെന്ന് വിമര്‍ശനം

ഡിസംബർ നാലിന് സുപ്രീംകോടതിയിലേക്ക് അഞ്ച് ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം നിർദേശിച്ചിരുന്നു. ഫെബ്രുവരി നാലിന് കേന്ദ്രം വിജ്ഞാപനമിറക്കിയതോടെ ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, സഞ്ജയ് കരോൾ, പി വി സഞ്ജയ് കുമാർ, അഹ്സാനുദ്ദീൻ അമാനുല്ല, മനോജ് മിശ്ര എന്നിവർ ഫെബ്രുവരി ആറിന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. കൂടുതൽ ജഡ്ജിമാർ ഈ വർഷം വിരമിക്കാനിരിക്കെ ജൂൺ അവസാനത്തോടെ അഞ്ച് ഒഴിവുകൾ കൂടി ഉണ്ടാകും.

logo
The Fourth
www.thefourthnews.in