പൂജ ഖേദ്കറുടെ നിയമനം അന്വേഷിക്കാൻ പാനൽ രുപീകരിച്ച് കേന്ദ്രം; വാഷിമിൽ ചുമതലയേറ്റ്  വിവാദ ഐഎഎസ് ഉദ്യോഗസ്ഥ

പൂജ ഖേദ്കറുടെ നിയമനം അന്വേഷിക്കാൻ പാനൽ രുപീകരിച്ച് കേന്ദ്രം; വാഷിമിൽ ചുമതലയേറ്റ് വിവാദ ഐഎഎസ് ഉദ്യോഗസ്ഥ

സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കും
Updated on
1 min read

മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ നിയമനം അന്വേഷിക്കാൻ ഏകാംഗ കമ്മിറ്റിയെ നിയമിച്ച് കേന്ദ്രം. വികലാംഗ, പിന്നാക്ക വിഭാഗ ക്വോട്ടകൾ ചൂഷണം ചെയ്ത് പൂജ സർവീസിൽ എത്തിയെന്ന ആരോപണം അന്വേഷിക്കാൻ ആണ് കേന്ദ്രം പാനൽ രുപീകരിച്ചത്. 2023 ഐഎഎസ് ബാച്ചിലെ പ്രൊബേഷണറി ഓഫീസർ ആയ പൂജയുടെ സർട്ടിഫിക്കറ്റുകളും മറ്റ് വിശദാംശങ്ങളും പരിശോധിക്കാൻ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തുമെന്ന് കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

അഖിലേന്ത്യാ തലത്തിൽ 841 ആണ് ആയിരുന്നു പൂജ ഖേദ്കറുടെ റാങ്ക്. എന്നാൽ കാഴ്ച, മാനസിക വെല്ലുവിളി നേരിടുന്നയാൾ ആണെന്ന രേഖകൾ സമർപ്പിച്ചും ഒബിസി ആണെന്ന് അവകാശപ്പെട്ടുമാണ് പൂജ നിയമനം നേടിയത്

അഖിലേന്ത്യാ തലത്തിൽ 841 ആണ് ആയിരുന്നു പൂജ ഖേദ്കറുടെ റാങ്ക്. എന്നാൽ കാഴ്ച, മാനസിക വെല്ലുവിളി നേരിടുന്നയാൾ ആണെന്ന രേഖകൾ സമർപ്പിച്ചും ഒബിസി ആണെന്ന് അവകാശപ്പെട്ടുമാണ് പൂജ നിയമനം നേടിയത്. കുറഞ്ഞ മാർക്ക് ഉണ്ടായിരുന്നിട്ടു കൂടി ഈ ഇളവുകൾ കൊണ്ടാണ് പൂജ നിയമനം സാധ്യമാക്കിയത്.

പൂജ ഖേദ്കറുടെ നിയമനം അന്വേഷിക്കാൻ പാനൽ രുപീകരിച്ച് കേന്ദ്രം; വാഷിമിൽ ചുമതലയേറ്റ്  വിവാദ ഐഎഎസ് ഉദ്യോഗസ്ഥ
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേട്; ആയുധമാക്കാൻ ബിജെപി

പൂജയുടെ വൈകല്യങ്ങൾ പരിശോധിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകണമെന്ന് യുപിഎസ്‌സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആറ് തവണയും വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് പൂജ വൈദ്യപരിശോധനയിൽ നിന്ന് ഒഴിവാകുകയായിരുന്നു. ആദ്യ മെഡിക്കൽ പരിശോധന 2022 ഏപ്രിലിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് പോസിറ്റീവ് ആയെന്ന് അറിയിച്ച് പൂജ ഈ പരിശോധന ഒഴിവാക്കി. പിന്നീട് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രണ്ടുതവണ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഓരോരോ കാരണങ്ങളാൽ പൂജ പരിശോധനക്ക് എത്തിയില്ല.

പൂജ ഖേദ്കറുടെ നിയമനം അന്വേഷിക്കാൻ പാനൽ രുപീകരിച്ച് കേന്ദ്രം; വാഷിമിൽ ചുമതലയേറ്റ്  വിവാദ ഐഎഎസ് ഉദ്യോഗസ്ഥ
ഡൽഹി യൂണിവേഴ്‌സിറ്റി എൽഎൽബി സിലബസിൽ മനുസ്മൃതി; പ്രതിഷേധവുമായി അധ്യാപകസംഘടനകൾ

നേരത്തെ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് വെച്ചതും അഡീഷണൽ കളക്ടറുടെ മുറി കൈയേറിയതും സംബന്ധിച്ച വിവാദത്തെത്തുടർന്ന് പൂജ ഖേദ്കറെ സ്ഥലംമാറ്റിയിരുന്നു. പ്രൊബേഷനിലുള്ള പുണെയിലെ ഐഎഎസ് ഓഫീസറായ പൂജയെ വാഷിം ജില്ലയിലെ സൂപ്പർ ന്യൂമററി അസിസ്റ്റന്റ് കളക്ടറായി ആണ് കഴിഞ്ഞദിവസം സ്ഥലം മാറ്റിയത്. വിദർഭ മേഖലയിലെ വാഷിം ജില്ലാ കളക്ടറേറ്റിൽ അസിസ്റ്റന്റ് കളക്ടറായി ഇന്ന് രാവിലെയാണ് പൂജ ചുമതലയേറ്റത്.

പൂജ ഖേദ്കറുടെ നിയമനം അന്വേഷിക്കാൻ പാനൽ രുപീകരിച്ച് കേന്ദ്രം; വാഷിമിൽ ചുമതലയേറ്റ്  വിവാദ ഐഎഎസ് ഉദ്യോഗസ്ഥ
നീറ്റ്-യുജി പേപ്പർ ചോർച്ച: പ്രധാനപ്രതി പിടിയിൽ, പത്ത് ദിവസം കസ്റ്റഡിയിൽ വിട്ട് സിബിഐ കോടതി

അസിസ്റ്റന്റ് കളക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ തനിക്ക് പ്രത്യേകം വീടും കാറും വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പൂജ ഈ ആഴ്ച ആദ്യം വിവാദത്തിൽ അകപ്പെട്ടത്. പിന്നാലെ സ്വകാര്യകാറിൽ ബീക്കൺ ലൈറ്റ് ഉപയോഗിച്ചതിനും അമിതാധികാരം പ്രയോഗിച്ചതും അടക്കമുള്ള ആരോപണങ്ങളും ഉയരുകയായിരുന്നു.

logo
The Fourth
www.thefourthnews.in