ട്രായ് നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രം;  ചെയര്‍പേഴ്സണായി സ്വകാര്യമേഖലയില്‍ ജോലി ചെയ്തവരെയും പരിഗണിക്കും

ട്രായ് നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രം; ചെയര്‍പേഴ്സണായി സ്വകാര്യമേഖലയില്‍ ജോലി ചെയ്തവരെയും പരിഗണിക്കും

ടെലികമ്യൂണിക്കേഷൻ ബില്ലിന് കീഴിൽ മാറ്റങ്ങൾക്കനുസൃതമായി സ്വകാര്യ മേഖലയിൽ നിന്നുള്ള മേധാവിയെ തിരഞ്ഞെടുക്കണമെന്നായിരിക്കും പുതിയ ഭേദ​ഗതി
Updated on
1 min read

ടെലി​കോം റെ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിലെ ചെയർ പേഴ്സണായി സ്വകാര്യ മേഖലയിലെ ഉദ്യോ​ഗസ്ഥരെ പരി​ഗണിക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് 1997 ൽ നിലവിൽ വന്ന ട്രായ് നിയമത്തില്‍ ഭേ​ദ​ഗതിക്ക് ഒരുങ്ങുകയാണ്‌ കേന്ദ്രം. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ടെലികമ്യൂണിക്കേഷൻ ബില്ലിന് കീഴിൽ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ടെലികമ്യൂണിക്കേഷൻ ബില്ലിന് കീഴിൽ മാറ്റങ്ങൾക്കനുസൃതമായി സ്വകാര്യ മേഖലയിൽ നിന്നുള്ള മേധാവിയെ തിരഞ്ഞെടുക്കണമെന്നായിരിക്കും പുതിയ ഭേദ​ഗതി. ബോർഡ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളവരോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരോ അല്ലെങ്കിൽ 30 വർഷം സ്വകാര്യ മേഖലയിൽ ഉന്നത പദവിയില്‍ ജോലി ചെയ്തവരേയുമാണ് ചെയർ പേഴ്സൺ സ്ഥാനത്തേക്ക് പരി​ഗണിക്കുക. ബോർഡ് അം​ഗമോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ ആയി പ്രവർത്തി പരിചയമുള്ള പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടില്ലെങ്കിലും ട്രായിയുടെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നിയമിക്കാൻ നിർദേശമുണ്ടെന്നാണ് വൃത്തങ്ങൾ അറിയിച്ചത്.

1997 ലെ ട്രായ് നിയമത്തിലെ സെക്ഷൻ നാലിന്റെ ഭേദ​ഗതിക്കാണ് കേന്ദ്രം തയാറെടുക്കുന്നത്. ടെലികമ്യൂണിക്കേഷനിൽ പ്രത്യേക അറിവും അനുഭവവുമുള്ള റ​ഗുലേറ്ററി ബോഡിയുടെ ചെയർപേഴ്സണേയും അം​ഗങ്ങളേയും നിയമിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് സെക്ഷന്‍ നാല് . വ്യവസായം, ധനകാര്യം, അക്കൗണ്ടൻസി, നിയമം, മാനേജ്മെന്റ് ഉപഭോക്തൃ കാര്യങ്ങൾ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത് അനുഭവ സമ്പത്തുള്ള വ്യക്തിയെയാണ് ഈ സ്ഥാനത്തേക്ക് പരി​ഗണിക്കുക. അടിസ്ഥാന യോ​ഗ്യത മാനദണ്ഡങ്ങൾ നിശ്ചയിക്കാത്തതുകൊണ്ട് സ്വകാര്യ മേഖലയിൽ നിന്ന് നിയമനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്തു.

ട്രായ് നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രം;  ചെയര്‍പേഴ്സണായി സ്വകാര്യമേഖലയില്‍ ജോലി ചെയ്തവരെയും പരിഗണിക്കും
നിപ ലക്ഷണം: കുറ്റ്യാടി, നാദാപുരം മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം

നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിയോ അഡീഷണൽ സെക്രട്ടറിയോ അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ തത്തുല്യമായ ഏതെങ്കിലും തസ്തികയിൽ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും പ്രവൃത്തി ചരിചയമോ ഉള്ള വ്യക്തിക്കാണ് ഒരു ട്രായ് അംഗമാകാനുള്ള യോ​ഗ്യതയുള്ളത്. അതേ സമയം , ചെയർപേഴ്സൺ സ്ഥാനത്തിലേക്കുള്ള യോ​ഗ്യതകൾ വ്യക്തമാക്കിയിട്ടില്ല.

സാങ്കേതികമായി സ്വകാര്യമേഖലയിൽ നിന്ന് ചെയർപേഴ്സണെ തിരഞ്ഞെടുക്കാമായിരുന്നുവെങ്കിലും സർക്കാർ അതിന് ഇതുവരെ തയ്യാറായിരുന്നില്ല. എന്നാലിപ്പോൾ മാറ്റങ്ങളോടു കൂടി സ്വകാര്യ മേഖലയിൽ നിന്നും പ്രധാന റ​ഗുലേറ്ററി പോസ്റ്റുകൾ തുറന്നു കൊടുക്കാൻ സർക്കാർ തയ്യാറാകുകയാണ്. സ്വകാര്യമേഖലയിലെ ഉദ്യോ​ഗസ്ഥർ ചെയർപേഴ്സൺ ആകുന്നതോടെ നയത്തിൽ മാറ്റം വരാതിരിക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചതിനു ശേഷം മാത്രമേ നിയമനം ഉണ്ടാകുകയൂള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്രായ് നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രം;  ചെയര്‍പേഴ്സണായി സ്വകാര്യമേഖലയില്‍ ജോലി ചെയ്തവരെയും പരിഗണിക്കും
ജി20ക്ക് പിന്നാലെ ഇന്ത്യ-സൗദി ഉഭയകക്ഷി ചര്‍ച്ച; ഇരുരാജ്യങ്ങളും തമ്മില്‍ എട്ട് കരാറുകള്‍, റുപേ കാര്‍ഡ് അനുമതി പരിഗണനയില്‍

പി ഡി വഗേലയാണ് നിലവിലെ ട്രായ് ചെയർപേഴ്സൺ. 1986 ലെ ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം. മുൻപ് മുമ്പ് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് സെക്രട്ടറിയുമായിരുന്നു. 1997 മുതൽ 2000 വരെ ട്രായിയുടെ ആദ്യ ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ച എസ് എസ് സോധി മുൻ അലഹബാദ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു.

logo
The Fourth
www.thefourthnews.in