'ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം'; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

'ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം'; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

ഡയറക്ടർ സ്ഥാനത്ത് തുടരാൻ മിശ്രയ്ക്ക് സുപ്രീംകോടതി അനുവദിച്ച സമയം ഈ മാസം 31 ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി
Updated on
1 min read

എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ. ഇ ഡി ഡയറക്ടർ സ്ഥാനത്ത് തുടരാൻ മിശ്രയ്ക്ക് സുപ്രീംകോടതി അനുവദിച്ച സമയം ഈ മാസം 31 ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി. ഒക്ടോബർ 15 വരെ നീട്ടി നൽകണമെന്നാണ് ആവശ്യം. വാദം നാളെ വൈകീട്ട് സുപ്രീംകോടതി പരിഗണിക്കും.

'ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം'; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം
കേന്ദ്രത്തിന് തിരിച്ചടി; ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീംകോടതി റദ്ദാക്കി

ജൂലൈ 11 നാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ് , വിക്രംനാഥ് , സഞ്ജയ് കരോൾ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് എസ് കെ മിശ്രയുടെ കാലാവധി മൂന്നാംതവണയും നീട്ടിയ നടപടി നിയമവിരുദ്ധമെന്ന് വിധിച്ചതും റദ്ദാക്കിയതും. തുടർന്ന് ജൂലൈ 31 വരെ തുടരാൻ അനുവദിക്കുകയും ഉടൻ പുതിയ ഡയറക്ടറെ നിയമിക്കണമെന്ന് സർക്കാരിന് നിർദേശം നൽകുകയും ചെയ്തു.

'ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം'; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം
ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടിയതില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കാലാവധി നീട്ടിനൽകണമെന്ന് അപേക്ഷ വെച്ചത്. അടിയന്തരമായി പരിഗണിക്കണമെന്നും വെള്ളിയാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നുള്ള സർക്കാരിന്റെ അഭ്യർഥന കൈക്കൊണ്ട കോടതി നാളെ വൈകീട്ട് 3.30 ന് അപേക്ഷ പരിഗണിക്കാമെന്ന് അറിയിച്ചു.

2018 നവംബറിലാണ് രണ്ട് വര്‍ഷത്തേക്ക് എസ് കെ മിശ്രയെ ഇ ഡി ഡയറക്ടറായി നിയമിച്ചത്. ഇതുപ്രകാരം 2020 നവംബറില്‍ കാലാവധി പൂര്‍ത്തിയായി. 2020 മെയില്‍ വിരമിക്കല്‍ പ്രായമായ 60 വയസ് പൂര്‍ത്തിയായ എസ് കെ മിശ്രയ്ക്ക് കേന്ദ്രം ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കി. 2018 ലെ നിയമന ഉത്തരവില്‍ രണ്ട് വര്‍ഷമെന്നത് മൂന്ന് വര്‍ഷമെന്ന് പുതുക്കിയാണ് കാലാവധി അന്ന് നീട്ടിയത്. ഈ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയി 2021 നവംബറിന് ശേഷം കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി വിധിച്ചു. ഈ ഉത്തരവ് ലംഘിച്ചാണ് വീണ്ടും കാലാവധി നീട്ടിയത്. 2021 ലെ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തിയിരുന്നു. ഇ ഡി ഡയറക്ടറുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടി നല്‍കാന്‍ ഇതോടെ സര്‍ക്കാരിന് അധികാരം ലഭിച്ചു. ഈ ഭേദഗതി ജൂലൈ 11 ലെ വിധിയിൽ സുപ്രീംകോടതി.

logo
The Fourth
www.thefourthnews.in