മോദി ഫാസിസ്റ്റ് ആണോ? ജെമിനിയുടെ ഉത്തരത്തില്‍ ചൊടിച്ച് കേന്ദ്രം, ഗൂഗിളിന് നോട്ടീസ് അയയ്ക്കും

മോദി ഫാസിസ്റ്റ് ആണോ? ജെമിനിയുടെ ഉത്തരത്തില്‍ ചൊടിച്ച് കേന്ദ്രം, ഗൂഗിളിന് നോട്ടീസ് അയയ്ക്കും

ജെമിനി നൽകിയ ഉത്തരത്തിന്റെ സക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്
Updated on
1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) പ്ലാറ്റ്‌ഫോമായ ജെമിനി നല്‍കിയ ഉത്തരത്തിൽ ചൊടിച്ച് കേന്ദ്രസർക്കാർ. മോദി ഫാസിസ്റ്റ് ആണോയെന്ന ചോദ്യത്തിന് ജെമിനി നല്‍കിയ മറുപടിയാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചത്. ഗൂഗിളിന് നോട്ടീസ് അയയ്ക്കാന്‍ കേന്ദ്ര ഐടി മന്ത്രാലയം തീരുമാനിച്ചു.

''ബിജെപിയുടെ ഹിന്ദു ദേശീയ പ്രത്യയശാസ്ത്രം, വിയോജിപ്പുകളെ അടിച്ചമര്‍ത്തല്‍, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി മോദി ഫാസിസ്റ്റെന്ന് വിശേഷിപ്പിക്കുന്ന നയങ്ങള്‍ നടപ്പിലാക്കിയതായി ചില വിദഗ്‌ധർ ആരോപിക്കുന്നു,'' എന്നായിരുന്നു ജെമിനിയുടെ മറുപടി. ഈ ഉത്തരത്തിന്റെ സക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കപ്പെട്ടു. തുടര്‍ന്നാണ് ഗൂഗിളിന് നോട്ടീസ് നല്‍കാന്‍ ഐടി മന്ത്രാലയം നടപടി സ്വീകരിച്ചത്.

മോദി ഫാസിസ്റ്റ് ആണോ? ജെമിനിയുടെ ഉത്തരത്തില്‍ ചൊടിച്ച് കേന്ദ്രം, ഗൂഗിളിന് നോട്ടീസ് അയയ്ക്കും
മണിപ്പൂരിലെ സ്ത്രീകളെയും ബിൽക്കിസ് ബാനുവിനെയും കാണാതെ സന്ദേശ്ഖാലിയിലേക്കു പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

എന്നാല്‍, സമാനമായ ചോദ്യം അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെക്കുറിച്ച് ചോദിചപ്പോള്‍, വ്യത്യസ്തമായ ഉത്തരമാണ് ലഭിച്ചത്. ''വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന വിവരങ്ങളുടെ സങ്കീര്‍ണമായ വിഷയമാണ് തിരഞ്ഞെടുപ്പുകള്‍. കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ഗൂഗിള്‍ സേര്‍ച്ച് ഉപയോഗിക്കൂ,'' എന്നായിരുന്നു ഈ ചോദ്യത്തിനുള്ള ജെമിനിയുടെ മറുപടി. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും പ്രചരിക്കുന്നുണ്ട്.

മോദി ഫാസിസ്റ്റ് ആണോ? ജെമിനിയുടെ ഉത്തരത്തില്‍ ചൊടിച്ച് കേന്ദ്രം, ഗൂഗിളിന് നോട്ടീസ് അയയ്ക്കും
'ബൈജു രവീന്ദ്രനെ നീക്കണം'; നിക്ഷേപകര്‍ ട്രൈബ്യൂണലില്‍, പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിക്കണമെന്ന് ആവശ്യം

ജെമിനിയുടെ മറുപടി ഐടി നിയമത്തിന്റെ ചട്ടം 3(1)(ബി)യുടെ ലംഘനമാണ് ഇതെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു. ഈ ചട്ടങ്ങള്‍ ഗൂഗിള്‍ പോലുള്ള മാധ്യമങ്ങള്‍ക്കാവശ്യമായ അടിസ്ഥാന ജാഗ്രതയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടാമത്തെ തവണയാണ് ഗൂഗിള്‍ എഐ പക്ഷപാതമുള്ള ഉത്തരങ്ങള്‍ നല്‍കുന്നതെന്ന് ഐടി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. എന്തുകൊണ്ടാണ് ചില വ്യക്തികള്‍ക്കെതിരെ ഇത്തരം ഉത്തരങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരം തൃപ്തികരമല്ലെങ്കില്‍, പ്രോസിക്യൂട്ട് ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2002-ലെ ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കും അദ്ദേഹത്തിന്റെ മുന്‍കാല പ്രസ്താവനകളും ഫാസിസ്റ്റ് പ്രവണതയുടെ തെളിവായി വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നുവെന്ന മറുപടിയും ജെമിനിയില്‍നിന്ന് ലഭിച്ചിരുന്നു. എന്നാല്‍, മോദി ഫാസിസ്റ്റല്ലെന്നാണ് മറ്റു ചിലര്‍ വാദിക്കുന്നത്. സാമ്പത്തിക പരിഷ്‌കരണങ്ങളും സാമൂഹികക്ഷേമ പദ്ധതികളും ഉള്‍പ്പെട്ട പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് അവര്‍ ചൂണ്ടിക്കാണിക്കുന്നുവെന്നും ഉത്തരത്തിലുണ്ട്.

ഉത്തരം വിവാദമായതിനു പിന്നാലെ, ഈ ചോദ്യം വീണ്ടും പലരും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍, കൃത്യമായ സ്വഭാമാണോ എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് പിന്നീട് ഉത്തരം ലഭിച്ചത്.

logo
The Fourth
www.thefourthnews.in