മൂന്ന് ക്രിമിനൽ നിയമങ്ങൾ പിൻവലിച്ച് കേന്ദ്രം; മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കും

മൂന്ന് ക്രിമിനൽ നിയമങ്ങൾ പിൻവലിച്ച് കേന്ദ്രം; മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കും

നിയമങ്ങൾ താത്‌കാലികമായി പിൻവലിക്കുന്നതായി കേന്ദ്ര സർക്കാർ എംപിമാർക്കുള്ള പാർലമെന്റ് പോർട്ടലിലൂടെയാണ് അറിയിച്ചത്
Updated on
1 min read

പുതുതായി അവതരിപ്പിച്ച മൂന്ന് ക്രിമിനൽ നിയമങ്ങളും പിൻവലിച്ചതായി കേന്ദ്ര സർക്കാർ. ഓഗസ്റ്റ് 11ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക ശിക്ഷ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത എന്നിവയാണ് താത്‌കാലികമായി പിൻവലിക്കുന്നതായി കേന്ദ്ര സർക്കാർ എംപിമാർക്കുള്ള പാർലമെന്റ് പോർട്ടലിലൂടെ അറിയിച്ചത്. നിയമം പിൻവലിച്ച് പാർലമെന്ററി സമിതി നൽകിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉടനെതന്നെ വീണ്ടും അവതരിപ്പിക്കും എന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. പുതുക്കിയ ബില്ലിനൊപ്പം ജമ്മു കാശ്മീർ, പോണ്ടിച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ അസ്സംബ്ലികളിൽ സ്ത്രീപ്രാതിനിധ്യമുറപ്പാക്കുന്ന ബില്ലും അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

മൂന്ന് ക്രിമിനൽ നിയമങ്ങൾ പിൻവലിച്ച് കേന്ദ്രം; മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കും
'എതിരാളികളെ നിശബ്ദരാക്കുക ലക്ഷ്യം'; ഭാരതീയ ന്യായ സംഹിത ബില്ലിനെ വിമർശിച്ച് കപിൽ സിബൽ

1860ൽ അവതരിപ്പിക്കപ്പെട്ട ഇന്ത്യൻ പീനൽ കോഡ്, 1898ലെ ക്രിമിനൽ പ്രൊസീജ്യർ കോഡ്, 1872ലെ ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായിട്ടായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്. 2023 ഓഗസ്റ്റ് 18 ന് പാർലമെന്റ് സമിതി പരിഗണിച്ച ബില്ലിന്മേൽ സമിതി റിപ്പോർട്ട് സമർപ്പിക്കുന്നത് നവംബർ 10നാണ്. ആ റിപ്പോർട്ടിൽ നൽകിയ നിർദേശങ്ങളാണ് സർക്കാർ ഇപ്പോൾ പരിഗണിക്കുന്നത്.

ബ്രിജ് ലാൽ അധ്യക്ഷനായ പാർലമെന്ററി സമിതി നൽകിയ നിർദേശങ്ങളിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയും സുരക്ഷയും ഉറപ്പാക്കണം എന്ന് പറഞ്ഞിരുന്നു. മറ്റൊരു നിരീക്ഷണം, ഉഭയകക്ഷി സമ്മതപ്രകാരമല്ലാത്ത ലൈംഗികബന്ധങ്ങളിൽ സ്ത്രീക്കും പുരുഷനും ട്രാൻസ്‍ജെൻഡർ വ്യക്തികൾക്കും ഒരുപോലെ നീതിയുറപ്പാക്കണം എന്നതാണ്.

മൂന്ന് ക്രിമിനൽ നിയമങ്ങൾ പിൻവലിച്ച് കേന്ദ്രം; മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കും
രാജ്യദ്രോഹക്കുറ്റം പിൻവലിച്ചോ? അതോ പുതിയരൂപത്തിൽ ശക്തിപ്പെടുകയാണോ?

മറ്റൊന്ന് ഭാരതീയ സുരക്ഷാ സംഹിത എന്ന പേര് നിയമത്തിന്റെ 48-ാമത് അനുച്ഛേദത്തിലാണ് പരാമർശിച്ചിരിക്കുന്നത്, അത് സാങ്കേതികമായി ശരിയല്ല, ഇത്രയുമാണ് സമിതിയുടെ പ്രധാന നിർദേശങ്ങൾ. ഈ മാറ്റങ്ങൾ മാത്രമാണോ ഇനി അവതരിപ്പിക്കാൻ പോകുന്ന നിയമങ്ങളിലുണ്ടാകുക എന്നാണ് അറിയേണ്ടത്.

നിലവിൽ അവതരിപ്പിച്ച നിയമത്തിൽ പാർലമെന്റ് സമിതിയുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തണമെങ്കിൽ നിരവധി ഭേദഗതികൾ വേണ്ടിവരുമെന്നതുകൊണ്ടാണ് നിയമങ്ങൾ പിൻവലിച്ച് വീണ്ടും അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

മൂന്ന് ക്രിമിനൽ നിയമങ്ങൾ പിൻവലിച്ച് കേന്ദ്രം; മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കും
നിയമങ്ങൾ അതുപോലെ പകർത്തിവച്ചു, ഹിന്ദി അടിച്ചേല്‍പിക്കുന്നു; വിവാദ ക്രിമിനൽ നിയമങ്ങളിൽ എട്ട് എംപിമാരുടെ വിയോജനക്കുറിപ്പ്
logo
The Fourth
www.thefourthnews.in