ലാറ്ററല്‍ എന്‍ട്രി: പ്രതിപക്ഷത്തിനൊപ്പം ഘടകക്ഷികളും തിരിഞ്ഞു, കൈപൊള്ളാതിരിക്കാന്‍ കേന്ദ്രം പിടിവള്ളിയാക്കിയത് 'സാമൂഹിക നീതി'

ലാറ്ററല്‍ എന്‍ട്രി: പ്രതിപക്ഷത്തിനൊപ്പം ഘടകക്ഷികളും തിരിഞ്ഞു, കൈപൊള്ളാതിരിക്കാന്‍ കേന്ദ്രം പിടിവള്ളിയാക്കിയത് 'സാമൂഹിക നീതി'

ബിജെപിയുടെ സഖ്യകക്ഷികളായ ജെഡിയു, എൽജെപി(രാംവിലാസ്) എന്നവർ എതിർപ്പുയർത്തിയിരുന്നു
Updated on
2 min read

കേന്ദ്രസർക്കാർ വകുപ്പുകളിലെ 45ഓളം ഡയറക്ടർ തസ്തികകളിലേക്ക് ‌‌‍‍‍‍‍‌‍ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുന്നതിനു വേണ്ടി പ്രസിധീകരിച്ച പരത്തില്‍ കൈപൊള്ളാതിരിക്കാന്‍ കേന്ദ്രം പിടിവള്ളിയാക്കിയത് 'സാമൂഹിക നീതി'.

സാമൂഹിക നീതി ഉയർത്തിപ്പിടിക്കുന്നതു കൊണ്ടു തന്നെ സംവരണ തത്വങ്ങൾ പാലിക്കാതെ നിയമനം നടത്താൻ സാധിക്കില്ല എന്നറിയിച്ചുകൊണ്ട് കേന്ദ്ര പേർസണൽ, ട്രെയിനിങ് കാര്യ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം യു പി എസ് സി ചെയർപേഴ്സൺ പ്രീതി സുദന് കത്തയച്ചിരുന്നു. അതിനെത്തുടർന്നാണ് പരസ്യം പിൻവലിച്ചത്.

പിന്നാക്ക വിഭാഗങ്ങളുടെ ശരിയായ പ്രാതിനിധ്യം സർക്കാർ ജോലികളിലുണ്ടാകേണ്ടതുണ്ട് എന്നാണ് ജിതേന്ദ്ര സിങ് അയച്ച കത്തിൽ പറയുന്നത്. എന്നാൽ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചതെന്നാണ് അണിയറക്കഥകള്‍ വെളിവാക്കുന്നത്. സംവരണ തത്വങ്ങൾ പാലിക്കാതെ നടത്തുന്ന നിയമനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. അതിനൊപ്പം ബിജെപിയുടെ സഖ്യകക്ഷികളായ ജെഡിയു, എൽജെപി(രാംവിലാസ്) എന്നവരും എതിർപ്പുയർത്തിയിരുന്നു. അതിനു ശേഷമാണ് പരസ്യം പിൻവലിക്കാൻ സർക്കാർ തയ്യാറായത്.

ലാറ്ററല്‍ എന്‍ട്രി: പ്രതിപക്ഷത്തിനൊപ്പം ഘടകക്ഷികളും തിരിഞ്ഞു, കൈപൊള്ളാതിരിക്കാന്‍ കേന്ദ്രം പിടിവള്ളിയാക്കിയത് 'സാമൂഹിക നീതി'
കൊല്‍ക്കത്ത ബലാത്സംഗക്കേസ്: അന്വേഷണ റിപ്പോര്‍ട്ട് സിബിഐ ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും

2018ലാണ് സർക്കാർ ലാറ്ററൽ എൻട്രി പദ്ധതി ആരംഭിക്കുന്നത്. ആറ് വർഷങ്ങൾക്കിപ്പുറം പദ്ധതി തെറ്റായിരുന്നു എന്ന് സർക്കാർ മനസിലാക്കാൻ കാരണം ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണോ എന്ന ചോദ്യം പ്രതിപക്ഷമുൾപ്പെടെയുള്ളവർ ഉന്നയിക്കുന്നു. 2018 ൽ പദ്ധതിയുടെ കരട് തയ്യാറാക്കുമ്പോൾ തന്നെ സംവരണം ഒഴിവാക്കിയിരുന്നു. സ്ഥലംമാറ്റത്തിലും ഡെപ്യുട്ടേഷനിലും സംവരണം കൃത്യമായി പാലിക്കേണ്ടതില്ല എന്ന ഉത്തരവ് അടിസ്ഥാനമാക്കിയാണ് സർക്കാർ ഈ പദ്ധതി തയ്യാറാക്കിയത്.

ഒന്നിലധികം സീറ്റുകളിൽ ഒരുമിച്ച് നിയമനം നടത്തുന്ന സമയത്ത് നിർബന്ധമായും സംവരണ തത്വം പിന്തുടരേണ്ടതുണ്ട് എന്നത്‌കൊണ്ടുതന്നെ സർക്കാർ ആവശ്യമായ തസ്തികകളിലേക്ക് ഒരുമിച്ച് നിയമനം നടത്തുന്ന സംവിധാനമായല്ല ലാറ്ററൽ എൻട്രിയെ കണ്ടത്. ഒന്നിലധികം തസ്തികകൾ ഉണ്ടെങ്കിലും വ്യത്യസ്ത വകുപ്പുകളിലേക്കുള്ള സെക്രട്ടറി, ഡയറക്ടർ തസ്തികകൾ ആയതുകൊണ്ട് തന്നെ വ്യത്യസ്ത നൈപുണ്യമുള്ളവരെയാണ് ആവശ്യം എന്ന് കാണിച്ച് ഓരോ തസ്തികയിലേക്കും പ്രത്യേകം നടത്തുന്ന നിയമങ്ങളാക്കി അതിനെ മാറ്റി.

ഒരുതസ്തികയിലേക്ക് മാത്രമായി നിയമനം നടത്തുമ്പോൾ സംവരണതത്വങ്ങൾ പാലിക്കണമെന്ന് നിർബന്ധമില്ലെന്ന് 1978ലെ ഉത്തരവനുസരിച്ച് സംവരണം പാലിക്കേണ്ടതില്ല എന്ന് പേർസണൽ, ട്രെയിനിങ് കാര്യ വകുപ്പ് സംവരണ വിഭാഗം നിർദേശം നൽകിയതോടെയാണ് വ്യത്യസ്ത തസ്തികകളായി നിയമനം നടത്താൻ സർക്കാർ തീരുമാനിക്കുന്നത്.

പദ്ധതിയുടെ നാൾവഴി

2018 മാർച്ച് 19നാണ് പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പത്ത് മന്ത്രാലയങ്ങളിലായി ഒഴിവുള്ള 50 തസ്തികകളിൽ ലാറ്ററൽ എൻട്രി വഴി നിയമനം നടത്താനുള്ള നിർദേശം നൽകുന്നത്. 10 ജോയിന്റ് സെക്രെട്ടറിമാരെയും 40 ഡെപ്യുട്ടി സെക്രെട്ടറിമാരെയുമാണ് നിയമിക്കാൻ തീരുമാനിച്ചത്.

2018 ഏപ്രിൽ 23: കേന്ദ്ര പേർസണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയം സംവരണ വിഭാഗത്തോട് അഭിപ്രായം ചോദിക്കുന്നു. ഡെപ്യുട്ടേഷനായോ കരാറടിസ്ഥാനത്തിലോ നിയമിക്കുന്നതിനെ കുറിച്ചായിരുന്നു മന്ത്രാലയം ചോദിച്ചത്

2018 ഏപ്രിൽ 25 ന് സംവരണ വിഭാഗം മറുപടി നൽകി. 1967ലെയും 1978ലെയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഡെപ്യുട്ടേഷനിൽ നിയമിക്കുന്നതോ ട്രാൻസ്ഫർ ചെയ്യുന്നതോ ആയ തസ്തികകളിലേക്ക് പട്ടികജാതി പട്ടികവർഗ സംവരണം നിർബന്ധമായും പാലിക്കേണ്ടതില്ല എന്നായിരുന്നു സംവരണ വിഭാഗത്തിന്റെ മറുപടി.

2018 മെയ് 9: വകുപ്പ് സെക്രെട്ടറിയുമായുള്ള ചർച്ചയ്ക്കു ശേഷം കൂടുതൽ സമഗ്രമായ ഒരു മറുപടി സംവരണവകുപ്പ് നൽകാൻ തീരുമാനിക്കുന്നു. ഈ സമയത്താണ് ഓരോ തസ്തികയും പ്രത്യേകമായി കണ്ട് ഓരോന്നിലേക്കും നിയമനം നടത്തുക എന്ന നിർദേശം സംവരണ വിഭാഗം നൽകുന്നത്. അത്തരത്തിൽ നിയമനം നടത്തുമ്പോൾ സംവരണം പാലിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു വിശദീകരണം.

2018 മെയ് 10: വിശദമായ മറുപടി സംവരണ വിഭാഗം നൽകുന്നു. ഓരോ തസ്തികയിലേക്കും പ്രത്യേകം നിയമനം നടത്തുമ്പോൾ അത് ഡെപ്യുറ്റേഷനും ട്രാൻസ്ഫറിനും സമാനമാണെന്നും അവിടെ സംവരണം പാലിക്കേണ്ടതില്ല എന്നുമായിരുന്നു മറുപടിയിൽ പറഞ്ഞത്. അതിനൊപ്പം യോഗ്യതയുള്ള എസ് സി എസ് ടി, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുണ്ടെങ്കിൽ അവരെയും പരിഗണിക്കണം എന്നും മറുപടിയിൽ പറയുന്നു.

ഈ വിശദീകരണങ്ങൾക്ക് അടിസ്ഥാനമായ 1978ലെ നിയമത്തിന്റെ മറ്റൊരു പ്രധാനവശം ഈ അവസരത്തിൽ സംവരണവിഭാഗം പരിഗണിച്ചില്ല. ഡെപ്യുട്ടേഷൻ നൽകുന്ന തസ്തികകളുടെ എണ്ണം കൂടുതലാണെങ്കിൽ സംവരണം പാലിക്കണം എന്ന് നിയമത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് കൃത്യമായ പ്രാതിനിധ്യം നൽകണമെന്നാണ് ഉത്തരവ് പറയുന്നത്.

ലാറ്ററല്‍ എന്‍ട്രി: പ്രതിപക്ഷത്തിനൊപ്പം ഘടകക്ഷികളും തിരിഞ്ഞു, കൈപൊള്ളാതിരിക്കാന്‍ കേന്ദ്രം പിടിവള്ളിയാക്കിയത് 'സാമൂഹിക നീതി'
സിദ്ധരാമയ്യക്കെതിരായ വേഗം കുമാരസ്വാമിക്കെതിരെയില്ല; കർണാടകയിൽ ഗവർണറുടെ രാഷ്ട്രീയ നാടകം

2018 ജൂൺ 11: ക്യാബിനറ്റ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നും വ്യത്യസ്ത വകുപ്പുകളിലേക്ക് ഡയറക്ടർ തസ്തികയിൽ ആവശ്യമുള്ളവരുടെ എണ്ണം നൽകുന്നു.

2018 ജൂലൈ 18: പേർസണൽ, ട്രെയിനിങ് കാര്യ വകുപ്പ് സെക്രട്ടറി, ഉദ്യോഗാർഥികളെ ക്ഷണിച്ചു കൊണ്ട് പരസ്യം ചെയ്യാം എന്ന് നിർദേശിക്കുന്നു. എന്നാൽ ഓരോ വകുപ്പിലേക്കും ആവശ്യമുള്ള പ്രത്യേക നൈപുണ്യമാവശ്യമുള്ളവരെ ഇങ്ങനെ തിരഞ്ഞെടുക്കാൻ സാധിക്കില്ല എന്നും അഭിപ്രായപ്പെടുന്നു.

ശേഷം പദ്ധതിയുടെ ഭാഗമായി ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് പരസ്യം നൽകി. സംവരണതത്വങ്ങളൊന്നും പാലിക്കാതെ ഈ കാലയളവിനുള്ളിൽ 63പേർ സർക്കാർ വകുപ്പുകളിൽ നിയമിക്കപ്പെട്ടു.

logo
The Fourth
www.thefourthnews.in