ഛഗൻ ഭുജ്ബാൽ
ഛഗൻ ഭുജ്ബാൽ

ബിജെപിയുമായി സംസാരിക്കാൻ അജിത് പവാറിനോടും പ്രഫുൽ പട്ടേലിനോടും ആവശ്യപ്പെട്ടു; ശരദ് പവാറിനെതിരെ ഛഗൻ ഭുജ്ബൽ

ഭുജ്ബലിന് സീറ്റ് നല്‍കിയതില്‍ ശരദ് മാപ്പ് പറഞ്ഞതായും, അങ്ങനെയെങ്കില്‍ എത്രതവണ മാപ്പ് പറയണമെന്നും ഭുജ്ബൽ ചോദിച്ചു.
Updated on
1 min read

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കടന്നാക്രമിച്ച് മന്ത്രി ഛഗൻ ഭുജ്ബൽ. പാർട്ടിയിലെ നേതൃനിരയെ ഉപയോഗിച്ച് ബിജെപിയുമായി സംസാരിക്കാൻ ശരദ് പവാർ പല തവണ ശ്രമിച്ചിരുന്നതായി അജിത് പവാറിനൊപ്പം ബിജെപി-ശിവസേന സർക്കാരിന്റെ ഭാഗമായ ഛഗൻ ഭുജ്ബൽ ആരോപിച്ചു. അജിത് പവാറിന്റെ നേതൃത്വത്തിൽ ബീഡിൽ സംഘടിപ്പിച്ച റാലിയിലാണ് ശരദ് പവാറിനെതിരെ, ദീർഘകാലം അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന ഛഗൻ ഭുജ്ബാൽ ആരോപണമുന്നയിച്ചത്.

"2014 മുതൽ ഇന്ന് വരെയുണ്ടായിട്ടുള്ള എല്ലാ കാര്യങ്ങളും ഇന്ന് താങ്കളോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പട്ടേൽ എന്നിവരോട് ഡൽഹിയിലേക്ക് പോകാൻ താങ്കൾ ആവശ്യപ്പെട്ടിരുന്നില്ലേ. ബിജെപിയുമായി ചർച്ച നടത്തി എംപി, എംഎൽഎ സീറ്റുകൾ ആവശ്യപ്പെടാനും അന്ന് താങ്കൾ പറഞ്ഞിരുന്നു. എന്നിട്ട് ഇപ്പോൾ എന്താണ് സംഭവിച്ചത്?" ഛഗൻ ഭുജ്ബൽ ചോദിച്ചു. ശരദ് പവാറിന്റെ വേദിയിൽനിന്ന് പ്രസംഗിക്കുന്ന എല്ലാവരും ബിജെപിയുമായി കൈകോർക്കാനുള്ള കത്തിൽ ഒപ്പിട്ടവരാണെന്നും അദ്ദേഹം ആരോപിച്ചു.

അജിത് പവാറിന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളുടെയും പിന്മാറ്റത്തിനുശേഷം, പാർട്ടിയെ പുനർനിർമിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ശരദ് പവാർ ആദ്യത്തെ പൊതു റാലി നടത്തിയത് ഭുജ്ബലിന്റെ നിയമസഭ മണ്ഡലമായ യിയോളയിലാണ്. അവിടെ നടത്തിയ പ്രസംഗത്തില്‍, ഭുജ്ബലിന് സീറ്റ് നല്‍കിയതില്‍ ശരദ് മാപ്പ് പറഞ്ഞതായും അങ്ങനെയെങ്കില്‍ എത്രതവണ മാപ്പ് പറയണമെന്നും ഭുജ്ബൽ ചോദിച്ചു. ബന്ദാര മുതല്‍ കൊഹ്‍ലാപൂർ വരെ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഛഗൻ ഭുജ്ബാൽ
ശരദ് പവാറിന് പിന്നാലെ റാലികൾ സംഘടിപ്പിക്കാൻ അജിത് പവാറും; ഇ ഡിയെ പേടിച്ച് ചിലര്‍ പാര്‍ട്ടി വിട്ടെന്ന് എൻസിപി അധ്യക്ഷൻ

റാലിക്കെത്തിയ ജനങ്ങളൊക്കെയും എന്‍സിപി നേതാവായി അജിത് പവാറിനെ അംഗികരിച്ച് കഴിഞ്ഞു. ബിജെപിയിക്കൊപ്പം ചേരാനുള്ള വഴി തങ്ങള്‍ക്ക് കാട്ടിത്തന്നത് ശരദ് പവാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിക്കൊപ്പം ജനങ്ങളുടെ രക്ഷയ്ക്കും നരേന്ദ്ര മോദിയുടെ വ്യക്തിപ്രവാഹം ഇതിനായി ഉപയോഗപ്പെടുത്താനുമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ വികസനം വഴിമുട്ടാതിരിക്കാനും ജനങ്ങളുടെ ക്ഷേമത്തിനും ഇത് അനിവാര്യമാണെന്നും അദ്ദേഹം ബീഡിൽ നടന്ന റാലിയിൽ അഭിപ്രായപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in