ജെഎംഎം വിട്ട് ചംപയ് സോറന്‍; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം

ജെഎംഎം വിട്ട് ചംപയ് സോറന്‍; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം

ബിജെപിയിലേക്ക് പോകില്ലെന്നും പുതിയ പാര്‍ട്ടി സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Updated on
1 min read

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ഇടഞ്ഞ് ബിജെപിയിലേക്ക് എന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം)യില്‍ നിന്ന് രാജി പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍. പാര്‍ട്ടി വിട്ടെങ്കിലും താന്‍ ബിജെപിയിലേക്ക് പോകില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

''ഇത് എന്റെ ജീവിതത്തിലെ പുതിയ അധ്യായമാണ്. ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നില്ല. എനിക്ക് പിന്തുണയുമായി നിരവധിപ്പോരണ് പിന്നിലുള്ളത്. പഴയ അധ്യായം(ജെഎംഎം) അവസാനിച്ചു. ഇനി പുതിയ പാര്‍ട്ടിയില്‍'' - പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചംപയ് സോറന്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നിന്ന് തന്റെ സ്വഗ്രാമത്തില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ജെഎംഎം വിടുന്നതായുള്ള പ്രഖ്യാപനം അദ്ദേഹം നടത്തിയത്.

ജെഎംഎം വിട്ട് ചംപയ് സോറന്‍; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം
'ആരുമായും ചർച്ചനടത്തിയിട്ടില്ല', ബിജെപിയിലേക്കില്ലെന്ന് ചംപയ് സോറൻ, ഇനിയെന്ത്?

ബിജെപി നേതാക്കളുമായി ചംപയ് സോറൻ കൂടിക്കാഴ്ച നടത്തിയെന്നും ബിജെപിയിലേക്ക് പോകാനുള്ള സാധ്യതകളുണ്ടെന്നുമുള്ള വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ന്യൂഡല്‍ഹിയില്‍ എത്തിയത് ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്താനാണെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാൽ ചംപയ് സൊറാനുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഝാർഖണ്ഡ് ബിജെപി അധ്യക്ഷൻ ബാബുലാന്‍ മറാണ്ടി പിന്നീട് വ്യക്തമാക്കി. ഏറ്റവുമൊടുവിൽ ചംപയ് സോറൻ തന്നെ എല്ലാവിധ അഭ്യുഹങ്ങളെയും തള്ളി രംഗത്തെത്തി.

ജെഎംഎം വിട്ട് ചംപയ് സോറന്‍; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം
വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്‍; രാജിവച്ച് ചംപയ് സോറൻ, ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ നീക്കങ്ങള്‍

ഭൂമിതട്ടിപ്പു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ്, അറസ്റ്റിനു ശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ചംപയ് സോറൻ രാജിവയ്ക്കുന്നത്.

താൻ പാർട്ടിയിൽ നിന്നും അവഹേളിക്കപ്പെട്ടുവെന്ന് ചംപയ് സോറൻ എക്‌സിൽ എഴുതിയത് വലിയ വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു. ജൂലൈ മൂന്നിനാണ് ചംപയ് സോറൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്ക്കുന്നത്. അതിനും മൂന്നു ദിവസം മുമ്പ് തന്നെ മുഖ്യമന്ത്രി എന്ന രീതിയിലുള്ള തന്റെ ഔദ്യോഗിക പരിപാടികൾ പാർട്ടി റദ്ദാക്കിയിരുന്നു എന്നും മുഖ്യമന്ത്രി സ്ഥാനത്തു നിന്നും തന്നെ പുറത്തക്കുകയാണെന്ന് അറിയിച്ചില്ലെന്നും ചംപയ് സോറൻ കുറിപ്പിൽ പറഞ്ഞിരുന്നു.

ജെഎംഎം വിട്ട് ചംപയ് സോറന്‍; പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപനം
'പാര്‍ട്ടി നടപടികളില്‍ ഉള്ളുപൊട്ടി, ഞാന്‍ ഇല്ലാതായതുപോലെ തോന്നി, അത്രകണ്ട് അപമാനിച്ചു'; ബിജെപി പ്രവേശന വാർത്തകൾക്കിടയിൽ ചംപയ് സോറന്റെ വെളിപ്പെടുത്തൽ

ജൂലൈ മൂന്നാം തീയ്യതി ജെഎംഎം എംഎൽഎമാരും മറ്റ് ഇന്ത്യ സഖ്യ നേതാക്കളും ചേർന്ന് നടത്തിയ യോഗത്തിൽ പങ്കെടുക്കുമ്പോൾ മാത്രമാണ് യോഗത്തിന്റെ അജണ്ട മനസിലാകുന്നതെന്നും ആ യോഗത്തിൽ തന്നോട് രാജി ആവശ്യപ്പെടുമെന്നറിയുന്നതെന്നും ചംപയ് സോറൻ കുറിപ്പിൽ പറയുന്നു. തന്റെ ആത്മാഭിമാനത്തിനു ക്ഷതമേറ്റെന്നും, ഒരുകാലത്തും അധികാരത്തോട് അമിതാസക്തിയുണ്ടാകാതിരുന്ന തന്നെ സഹപ്രവർത്തകർ വേദനിപ്പിച്ചെന്നും അദ്ദേഹം കുറിച്ചു.

logo
The Fourth
www.thefourthnews.in