ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിലേക്കെന്ന് അഭ്യൂഹം; ആറ് എംഎൽഎമാരുമായി ഡൽഹിയിൽ

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിലേക്കെന്ന് അഭ്യൂഹം; ആറ് എംഎൽഎമാരുമായി ഡൽഹിയിൽ

ഝാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കത്തിന് വഴിവെയ്ക്കാവുന്ന സംഭവവികാസങ്ങൾ
Updated on
1 min read

ബിജെപിയിലേക്കു ചുവടുമാറുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ (ഝാർഖണ്ഡ് മുക്തി മോർച്ച) ജെഎംഎം നേതാവും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ ഡൽഹിയിൽ. ആറ് എംഎൽഎമാരും ഒപ്പമുണ്ടെന്നാണ് വിവരം. ഝാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കത്തിന് വഴിവെയ്ക്കാവുന്ന സംഭവവികാസങ്ങൾ.

കഴിഞ്ഞദിവസം പശ്ചിമബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചംപയ് സോറൻ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ഡൽഹി യാത്ര. നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ജയിലിലായപ്പോൾ ചംപയ് സോറനായിരുന്നു അധികാരക്കസേരയിൽ പകരക്കാരനായി എത്തിയത്. എന്നാൽ ഹേമന്ത് സോറൻ തിരിച്ചെത്തിയതോടെ മുഖ്യമന്ത്രിക്കസേര നഷ്ടമാകുകയായിരുന്നു. ഇതിൽ ചംപയ് സോറൻ അസ്വസ്ഥനാണെന്ന് റിപ്പോർട്ടുകൾ.

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിലേക്കെന്ന് അഭ്യൂഹം; ആറ് എംഎൽഎമാരുമായി ഡൽഹിയിൽ
വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്‍; രാജിവച്ച് ചംപയ് സോറൻ, ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ നീക്കങ്ങള്‍

ഞായറാഴ്ച രാവിലെ ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ത്തിയ ചംപയ് സോറൻ, കൂറുമാറ്റ സാധ്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിച്ചു. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് എത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപി നേതാക്കളുമായി സമ്പർക്കം പുലർത്തുന്ന ജെഎംഎം മുൻ നിയമസഭാംഗം ലോബിൻ ഹെംബ്രോമുമായി അദ്ദേഹം അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയുടെ ചുവടുപിടിച്ചാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്ഥാനത്തുനിന്ന് അടുത്തിടെ അയോഗ്യനാക്കപ്പെട്ട നേതാവാണ് ലോബിൻ ഹെംബ്രോം.

logo
The Fourth
www.thefourthnews.in