ശ്രദ്ധ മറ്റൊരു യുവാവിനെ കാണാൻ പോയത് പ്രകോപനം,  മൃതദേഹം വികൃതമാക്കി;  ഡൽഹി കൊലപാതകത്തിൽ  കുറ്റപത്രം

ശ്രദ്ധ മറ്റൊരു യുവാവിനെ കാണാൻ പോയത് പ്രകോപനം, മൃതദേഹം വികൃതമാക്കി; ഡൽഹി കൊലപാതകത്തിൽ കുറ്റപത്രം

ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട ഒരു യുവാവിനെ കാണാൻ പോയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തിനൊടുവിലാണ് ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു
Updated on
1 min read

ഡൽഹിയിലെ ശ്രദ്ധ വാൾക്കർ വധക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി കുറ്റപത്രം. ജനുവരി 24ന് 6,629 പേജുള്ള കുറ്റപത്രമാണ് ശ്രദ്ധയുടെ സുഹൃത്ത് അഫ്താബ് അമീന്‍ പൂനാവാലക്കെതിരെ പോലീസ് സമർപ്പിച്ചത്. അഫ്താബിന്റെ നിരവധി പ്രണയബന്ധങ്ങളും വീട്ടിലെ ചെലവുകളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നു. ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട ഒരു യുവാവിനെ കാണാൻ പോയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തിനൊടുവിലാണ് ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ശ്രദ്ധ മറ്റൊരു യുവാവിനെ കാണാൻ പോയത് പ്രകോപനം,  മൃതദേഹം വികൃതമാക്കി;  ഡൽഹി കൊലപാതകത്തിൽ  കുറ്റപത്രം
ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകം; മൃതദേഹം വീട്ടിലുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് അഫ്താബിന്റെ പുതിയ പെൺസുഹൃത്ത്

ഐപിസി 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. കേസിൽ 182 സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2022 മെയ് 18 ന് വൈകുന്നേരം ആറരയ്ക്കും ഏഴിനും ഇടയിലാണ് കൊലപാതകം നടന്നത്. ശ്രദ്ധയെ അഫ്താബ് കഴുത്തു ഞെരിച്ച് കൊന്നതിന് ശേഷം നിരവധി കഷ്ണങ്ങളായി മുറിച്ച് വീടിനടുത്തുള്ള മെഹ്‌റൗളി കാട്ടിൽ എറിഞ്ഞുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മാസങ്ങളോളം മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പ്രതി വീട്ടിൽ സൂക്ഷിച്ചിരുന്നു. നാല് ദിവസം കൊണ്ട് മൃതദേഹം 17 കഷ്ണങ്ങളാക്കി മാറ്റി. അഴുകിപ്പോകാതിരിക്കാൻ ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു.

തലയും മുഖവും വികൃതമാക്കിയിരുന്നു. വിരലുകൾ വേർപെടുത്തുകയും ചെയ്തു

ബ്ലോ ടോർച് ഉപയോഗിച്ച് ശ്രദ്ധയുടെ തലയും മുഖവും വികൃതമാക്കിയിരുന്നു. വിരലുകൾ വേർപെടുത്തുകയും ചെയ്തു. ഐഡന്റിറ്റി മറയ്ക്കാനായി ശ്രദ്ധയുടെ തലമുടിയടക്കം നീക്കം ചെയ്താണ് മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചത്. പിന്നീട് അഫ്താബ് ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട യുവതി ഇടയ്ക്കിടെ വീട് സന്ദർശിക്കുന്നതിനാൽ ശരീര ഭാഗങ്ങൾ ഫ്രിഡ്ജിൽ നിന്ന് അലമാരിയിലേക്ക് നീക്കിയിരുന്നു. ശ്രദ്ധയുടെ അസ്ഥികൾ പൊടിക്കാൻ സ്റ്റോൺ ഗ്രൈൻഡർ ഉപയോഗിച്ചുവെന്നും പൊടി നീക്കം ചെയ്തുവെന്നും പറഞ്ഞ് ആദ്യം അഫ്താബ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ സത്യം വെളിപ്പെടുത്തുകയായിരുന്നു.

ശ്രദ്ധയുടെ മൃതദേഹത്തിന്റെ മുഴുവൻ ഭാഗങ്ങളും കണ്ടെത്തിയിട്ടില്ല

ശ്രദ്ധ മറ്റൊരു യുവാവിനെ കാണാൻ പോയത് പ്രകോപനം,  മൃതദേഹം വികൃതമാക്കി;  ഡൽഹി കൊലപാതകത്തിൽ  കുറ്റപത്രം
ശ്രദ്ധ വാൾക്കർ കൊലപാതകം; കാട്ടില്‍ നിന്ന് കണ്ടെടുത്ത എല്ലുകള്‍ ശ്രദ്ധയുടേത് തന്നെയെന്ന് ഡിഎന്‍എ ഫലം

ശ്രദ്ധയുടെ മൃതദേഹത്തിന്റെ മുഴുവൻ ഭാഗങ്ങളും കണ്ടെത്തിയിട്ടില്ല. അഫ്‌താബിന്റെ വീട്ടിൽ നിന്നും കൊലയ്ക്കുപയോഗിച്ചതെന്ന് കരുതപ്പെടുന്ന ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തിരുന്നു. ശ്രദ്ധയുടെ ഫോണും കണ്ടെത്തിയിട്ടില്ല. ശ്രദ്ധയുടെ അച്ഛനും പ്രധാന സാക്ഷിയാണ്. സുഹൃത്തുക്കളും ശ്രദ്ധയുടെ കൂടെ ജോലി ചെയ്തിരുന്നവരുമാണ് മറ്റ് സാക്ഷികൾ. കൊലപാതകത്തിന് ശേഷം അഫ്താബ് ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയും കേസില്‍ സാക്ഷിയാണ്.

logo
The Fourth
www.thefourthnews.in