സുപ്രീംകോടതി
സുപ്രീംകോടതി

മതപരിവര്‍ത്തനം ലക്ഷ്യമിട്ടാവരുത് ജീവകാരുണ്യ പ്രവര്‍ത്തനം: ഉദ്ദേശ ശുദ്ധിയാണ് പ്രധാനം

ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്
Updated on
1 min read

മതപരിവര്‍ത്തനം ലക്ഷ്യമിട്ടാവരുത് ജീവകാരുണ്യ പ്രവര്‍ത്തനമെന്ന് സുപ്രീംകോടതി. എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ അത്തരം പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ ശുദ്ധിയാണ് പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തന കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

മതപരിവര്‍ത്തനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ

സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിയും പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും ഉള്ള മതപരിവര്‍ത്തനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ എം ആര്‍ ഷാ,സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയെ പോലും ബാധിക്കുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു

ആനുകൂല്യങ്ങള്‍ നല്‍കിയും പ്രലോഭനത്തിലൂടെയും നടത്തുന്ന മതപരിവര്‍ത്തനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും, വിശദമായ വിവരങ്ങള്‍ നല്‍കുന്നതിന് ഒരാഴ്ചത്തെ സമയം അനുവദിക്കണമെന്നും സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് അഭ്യർഥിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം വിശദമായ റിപ്പോർട്ട് നല്‍കാനാവശ്യപ്പെട്ട കോടതി കേസ് 12ന് വീണ്ടും പരിഗണിക്കാമെന്ന് അറിയിച്ചു

സുപ്രീംകോടതി
നിർബന്ധിത മതപരിവർത്തനം മതസ്വാതന്ത്ര്യമല്ല; കേന്ദ്രം സുപ്രീം കോടതിയിൽ

ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ അവകാശത്തിന്റെ പേരില്‍ ഏതെങ്കിലും വ്യക്തിയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ ആര്‍ക്കും അധികാരമില്ലെന്നുമാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയെ പോലും ബാധിക്കുമെന്ന് സുപ്രീംകോടതി നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ അഭിപ്രായപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in