ആശയും സംരക്ഷിത മേഖല മറികടന്നു; ദേശീയോദ്യാനത്തിന്റെ നിയന്ത്രണ പരിധിവിടുന്ന രണ്ടാമത്തെ ചീറ്റ

ആശയും സംരക്ഷിത മേഖല മറികടന്നു; ദേശീയോദ്യാനത്തിന്റെ നിയന്ത്രണ പരിധിവിടുന്ന രണ്ടാമത്തെ ചീറ്റ

ചീറ്റകളെ തങ്ങളുടെ നിയന്ത്രണത്തിലാക്കുമെന്ന് 'ഓപ്പറേഷന്‍ ചീറ്റ'യില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി
Updated on
1 min read

ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ കൊണ്ടുവന്ന രണ്ടാമത്തെ ചീറ്റ കുനോ ദേശീയോദ്യാനത്തിന്റെ നിയന്ത്രണ പരിധിയില്‍ വിട്ടുപോയതായി റിപ്പോര്‍ട്ട്. ആശയെന്ന ചീറ്റയാണ് നിയന്ത്രണ പരിധി വിട്ടത്. ആശ ശിവപുരി ജില്ലയുടെ സമീപ പ്രദേശങ്ങളിലുള്ള വനമേഖലകളിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആശയും സംരക്ഷിത മേഖല മറികടന്നു; ദേശീയോദ്യാനത്തിന്റെ നിയന്ത്രണ പരിധിവിടുന്ന രണ്ടാമത്തെ ചീറ്റ
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റകളെത്തി

ആശയോടൊപ്പം ഉദ്യോനത്തിലെത്തിച്ച ഒബാന്‍ എന്ന ചീറ്റ രണ്ടു ദിവസം മുന്‍പാണ് സംരക്ഷണ പ്രദേശത്തു നിന്നും പുറത്ത് കടന്നിരുന്നു. ചീറ്റ ജനവാസമേഖലയില്‍ എത്തിയ വിവരം നാട്ടുകാര്‍ വഴിയാണ് വനപാലകള്‍ അറിഞ്ഞത്. തുടര്‍ന്ന് ചീറ്റയെ നിരീക്ഷിച്ച് വരുന്നതിനിടെയാണ് രണ്ടാമത്തെ ചീറ്റയായ ആശയും പുറത്തു കടന്നത്. ഒരേ സമയം രണ്ടു ചീറ്റകള്‍ സംരക്ഷണ പരിധിവിട്ട് പുറത്തുപേയത് വലിയ ആശങ്കയ്ക്കും വഴിവെച്ചിരിക്കുന്നത്.

സംരക്ഷിത പ്രദേശം വിട്ട് പുറത്തുകടന്ന ഇരു ചീറ്റകളുടേയും ലൊക്കേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. അധികം വൈകാതെ ചീറ്റകളെ തങ്ങളുടെ നിയന്ത്രണത്തിലാക്കുമെന്ന് 'ഓപ്പറേഷന്‍ ചീറ്റ'യില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.

സംരക്ഷണ പ്രദേശത്തുനിന്നും കടന്ന ചീറ്റകളില്‍ ഒന്നായ ഒബാന്‍ സമീപ പ്രദേശത്തെ ഗ്രാമങ്ങളിലൂടെ വിഹരിച്ച് വേട്ടയാടി ഭക്ഷണം കണ്ടെത്തുന്നതായുമാണ് വിവരം. ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുനോ നാഷണല്‍ പാര്‍ക്കില്‍ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ അകലെയായാണ് ഓബാന്‍ നിലയുറപ്പിച്ചിരിക്കുന്നത്. ചീറ്റയെ പാര്‍ക്കിലെത്തിക്കാനുള്ളശ്രമങ്ങള്‍ നിരന്തരമായി നടക്കുന്നതിനിടെയാണ് രണ്ടാമത്തെ ചീറ്റ മറ്റൊരു ദിശയിലേക്ക് നീങ്ങുന്നത്.

ഒരു വന്യമൃഗത്തിന്റെ സ്വഭാവമാണ് അതിന്റെ ചുറ്റുപാടുകള്‍ നിരീക്ഷിക്കുക എന്നത്. ഒബാന്‍ ഒരിക്കലും പ്രദേശ വാസികളെ ഉപദ്രവിക്കില്ല, നാഷണല്‍ പാര്‍ക്കിലേക്ക് തിരികെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ ദിവസം കെഎന്‍പിയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറായ പ്രകാശ് വര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആശയും സംരക്ഷിത മേഖല മറികടന്നു; ദേശീയോദ്യാനത്തിന്റെ നിയന്ത്രണ പരിധിവിടുന്ന രണ്ടാമത്തെ ചീറ്റ
കുനോയിൽ നിന്നൊരു സന്തോഷ വാർത്ത! ഇന്ത്യയിലെത്തിയ ചീറ്റ 'ആശ' ഗർഭിണിയെന്ന് സൂചന

2022 സെപ്റ്റംബറിലാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ഇവയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 17നാണ് കുനോ ദേശീയ പാര്‍ക്കില്‍ തുറന്നു വിട്ടത്. രാജ്യത്ത് ചീറ്റകള്‍ക്ക് വംശനാശ ഭീക്ഷണി നേരിട്ടതിന് പിന്നാലെയാണ് ആഫ്രിക്കിയിൽ നിന്ന് ചീറ്റകളെ എത്തിച്ചത്. 1952ലാണ് രാജ്യത്ത് ചീറ്റകളുടെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം ചീറ്റവംശം നിലനിർത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ എത്തിച്ചത്.

logo
The Fourth
www.thefourthnews.in