ഒരു മാസത്തിനിടയിൽ കുനോ ദേശീയോദ്യാനത്തിൽ ചത്തത് 2 ചീറ്റകൾ

ഒരു മാസത്തിനിടയിൽ കുനോ ദേശീയോദ്യാനത്തിൽ ചത്തത് 2 ചീറ്റകൾ

മധ്യപ്രദേശിലെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാനാണ് ചീറ്റയുടെ മരണം സ്ഥിരീകരിച്ചത്
Updated on
1 min read

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെത്തിച്ച ചീറ്റകളിലൊന്നു കൂടി ചത്തു. ഉദയ് എന്നു പേരുള്ള ആണ്‍ ചീറ്റയാണ് ചത്തത്. ഇതോടെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച രണ്ടാമത്തെ ചീറ്റയാണ് ഈ മാസത്തില്‍ ചാകുന്നത്. മധ്യപ്രദേശിലെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാനാണ് ചീറ്റയുടെ മരണം സ്ഥിരീകരിച്ചത്. ഞായറാഴ്ച്ചയാണ് ആരോഗ്യ സംബന്ധമായ അവശതകളെ തുടര്‍ന്ന് ചീറ്റയെ ചികിത്സയിലെത്തിച്ചത്. മയക്കു വെടി വച്ച ശേഷം മെഡിക്കല്‍ സെന്ററിലേക്ക് ചീറ്റയെ മാറ്റുകയായിരുന്നു. പിന്നീട് അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ചീറ്റയെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ ഇന്നലെ നാല് മണിയോടെയായിരുന്നു മരണം. എന്താണ് മരണ കാരണം എന്നത് വ്യക്തമല്ല. ഇന്ന് പോസ്റ്റ് മാേര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ മാത്രമേ മറ്റ് വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. നടപടി ക്രമങ്ങളെല്ലാം വീഡിയോയില്‍ ചിത്രീകരിക്കും.

ഒരു മാസത്തിനിടയിൽ കുനോ ദേശീയോദ്യാനത്തിൽ ചത്തത് 2 ചീറ്റകൾ
'പരിധി വിട്ട' ചീറ്റയെ കുനോയിൽ തിരികെയെത്തിച്ചു; ഒബാനെ കണ്ടെത്തിയത് അഞ്ച് ദിവസത്തിനുശേഷം

മാര്‍ച്ചില്‍ സാഷ എന്ന പേരുള്ള ചീറ്റയും ചത്തിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു സാഷ ചത്തത്.

ഈ വര്‍ഷം രണ്ടാം ബാച്ചിലെത്തിയ ചീറ്റയാണ് ഉദയ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ചീറ്റകളുടെ രണ്ടാം ബാച്ച് കുനോ ദേശീയോദ്യാനത്തിലെത്തുന്നത്. 12 ചീറ്റകളായിട്ടാണ് രണ്ടാം ബാച്ചിലായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ചാകുന്ന രണ്ടാമത്തെ ചീറ്റയാണ് ഉദയ്. മാര്‍ച്ചില്‍ സാഷ എന്ന പേരുള്ള ചീറ്റയും ചത്തിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു സാഷ ചത്തത്. ഇതോടെ രാജ്യത്താകെയുള്ള ചീറ്റകളുടെ എണ്ണം 18 ആയി ചുരുങ്ങി.

ഒരു മാസത്തിനിടയിൽ കുനോ ദേശീയോദ്യാനത്തിൽ ചത്തത് 2 ചീറ്റകൾ
ആശയും സംരക്ഷിത മേഖല മറികടന്നു; ദേശീയോദ്യാനത്തിന്റെ നിയന്ത്രണ പരിധിവിടുന്ന രണ്ടാമത്തെ ചീറ്റ

സെപ്റ്റംബറിലാണ് നമീബിയയില്‍നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ഇവയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 17നാണ് കുനോ ദേശീയ പാര്‍ക്കില്‍ തുറന്നുവിട്ടത്. രാജ്യത്ത് ചീറ്റകള്‍ക്ക് വംശനാശ ഭീക്ഷണി നേരിട്ടതിന് പിന്നാലെയാണ് ആഫ്രിക്കിയില്‍ നിന്ന് ചീറ്റകളെ എത്തിച്ചത്.

ഒരു മാസത്തിനിടയിൽ കുനോ ദേശീയോദ്യാനത്തിൽ ചത്തത് 2 ചീറ്റകൾ
സിയായയ്ക്ക് നാല് കുഞ്ഞുങ്ങൾ; നമീബിയയിൽ നിന്നെത്തിച്ച ചീറ്റ പ്രസവിച്ചു

. 'പ്രൊജക്റ്റ് ചീറ്റ'യുടെ ഭാഗമായി അഞ്ച് വര്‍ഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം

1952ലാണ് രാജ്യത്ത് ചീറ്റകളുടെ വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചത്. ഇതിന് ശേഷം ചീറ്റവംശം നിലനിര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ആഫ്രിക്കയില്‍നിന്ന് ചീറ്റകളെ എത്തിച്ചത്. 'പ്രൊജക്റ്റ് ചീറ്റ'യുടെ ഭാഗമായി അഞ്ച് വര്‍ഷം കൊണ്ട് 50 ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ആഗോളതലത്തില്‍ ആദ്യമായാണ് ചീറ്റ പോലുള്ള മൃഗങ്ങളുടെ കൈമാറ്റം നടന്നത്. നമീബിയയില്‍നിന്ന് കൊണ്ടുവന്ന മറ്റൊരു ചീറ്റയായ സിയ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in