ചെസ് ലോകകപ്പ്: പ്രഗ്നാനന്ദയോ കാള്‍സണോ, ജേതാവിനെ ടൈ ബ്രേക്കര്‍ തീരുമാനിക്കും

ചെസ് ലോകകപ്പ്: പ്രഗ്നാനന്ദയോ കാള്‍സണോ, ജേതാവിനെ ടൈ ബ്രേക്കര്‍ തീരുമാനിക്കും

ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്നാനന്ദയും ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണും തമ്മിലുള്ള രണ്ടാം പോരാട്ടവും സമനിലയില്‍ അവസാനിച്ചതോടെയാണ് മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങിയത്
Updated on
1 min read

ചെസ് ലോകകപ്പ് ഫൈനല്‍ വിജയിയെ നിശ്ചയിക്കുന്ന ടൈ ബ്രേക്കര്‍ ഇന്ന്. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്നാനന്ദയും ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണും തമ്മിലുള്ള രണ്ടാം പോരാട്ടവും സമനിലയില്‍ അവസാനിച്ചതോടെയാണ് മത്സരം ടൈ ബ്രേക്കറിലേക്ക് നീങ്ങിയത്. ചൊവ്വാഴ്ച നടന്ന ലോകകപ്പ് ഫൈനല്‍ ആദ്യ റൗണ്ടിലും ലോകചാമ്പ്യനായ കാള്‍സണെ പ്രഗ്നാനന്ദ സമനിലയില്‍ തളച്ചിരുന്നു.

ചെസ് ലോകകപ്പ്: പ്രഗ്നാനന്ദയോ കാള്‍സണോ, ജേതാവിനെ ടൈ ബ്രേക്കര്‍ തീരുമാനിക്കും
പ്രഗ്നാനന്ദയോ കാള്‍സണോ?; ചെസ് ലോകകപ്പ് ജേതാവിനെ ഇന്നറിയാം

രണ്ടാം ഗെയിമിൽ കറുപ്പ് കരുക്കളുമായി കളത്തിലിറങ്ങിയ പ്രഗ്നാനന്ദയാണ് മത്സരത്തിന്റെ തുടക്കത്തിൽ മുന്നിട്ട് നിന്നത്. എന്നാൽ ഈ നേട്ടം അവസാനം വരെ നിലനിർത്താൻ പ്രഗ്നാനന്ദക്കായില്ല. അവസാനമായപ്പോഴേക്കും സമയ പ്രശ്നം മൂലം ഇരുവർക്കും സമനിലയിൽ പിരിയേണ്ടി വന്നു. 15 നീക്കങ്ങൾക്ക് മുന്നോടിയായി തന്നെ ഇരുവർക്കും രാഞ്ജിയെ നഷ്ടപ്പെട്ടു. 16 നീക്കങ്ങൾക്ക് ശേഷം കാൾസൻ എല്ലാ നീക്കങ്ങളിലും കൂടുതൽ അക്രമണാത്മകമായി കാണപ്പെട്ടെങ്കിലും പ്രഗ്നാനന്ദ ശാന്തനായാണ് കളിയെ സമീപിച്ചത്.

ഇതുവരെ നടന്ന രണ്ട് ഗൈമുകളിലും വിജയികളിൽ ഇല്ലാത്തതിനാൽ മത്സരത്തിന്റെ മൂന്നാം ദിനം രണ്ട് ടൈ ബ്രേക്കറുകൾ റാപ്പിഡ് ഫോർമാറ്റിലാണ് കളിക്കുക. വൈകുന്നേരം നാലരക്ക് റാപ്പിഡ് ഫയർ ആരംഭിക്കും. കാൾസനും പ്രഗ്നാനന്ദയ്ക്കും 25 മിനിറ്റ് വീതമാണ് ലഭിക്കുക. ഒപ്പം ഓരോ നീക്കത്തിനും സമയ വർദ്ധനവ് നൽകും. ഈ ഗെയ്മിലും ഒരു വിജയിയെ കണ്ടെത്താൻ ആയില്ലെങ്കിൽ ഓരോ കളിക്കാരനും 10 മിനിറ്റ് സമയ നിയന്ത്രണത്തോടെ രണ്ട് ഗെയിമുകൾ കൂടി കളിക്കും. ഒപ്പം ഒന്നാം നീക്കം മുതൽ ഓരോ നീക്കത്തിനും 3 സെക്കൻഡ് വർധനവും ലഭിക്കും. നേരത്തെ ടൈബ്രേക്കറിൽ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനെയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലിൽ എത്തിയത്.

ചെസ് ലോകകപ്പ്: പ്രഗ്നാനന്ദയോ കാള്‍സണോ, ജേതാവിനെ ടൈ ബ്രേക്കര്‍ തീരുമാനിക്കും
പ്രഗ്നാനന്ദ ചെസ് ലോകകപ്പ്‌ ഫൈനലില്‍; എതിരാളി കാള്‍സണ്‍

2022 ഫെബ്രുവരിയില്‍ എയര്‍തിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂര്‍ണമെന്റില്‍ കാള്‍സണെ പരാജയപ്പെടുത്തിയതോടെയാണ് പ്രഗ്നാനന്ദ ലോകശ്രദ്ധ നേടിത്തുടങ്ങിയത്. മയാമിയില്‍ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് 2022 അവസാന റൗണ്ടില്‍ കാള്‍സനെതിരെ തുടര്‍ച്ചയായ മൂന്ന് തുടര്‍വിജയങ്ങളോടെ 15 പോയിന്റുമായി പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in