ശൈശവ വിവാഹം
ശൈശവ വിവാഹംRepresentational images

ശൈശവ വിവാഹവും കൗമാര ഗര്‍ഭധാരണവും പെരുകുന്നു; ആശങ്കയായി പഠന റിപ്പോര്‍ട്ട്‌

118 ജില്ലകളില്‍ കൗമാര ഗര്‍ഭധാരണതോത് 10 ശതമാനത്തിനു മുകളിലാണെന്നും 44 ശതമാനത്തോളം ജില്ലകളില്‍ കൗമാര വിവാഹങ്ങളുടെ തോത് 20 ശതമാനത്തിലധികമാണെന്നും റിപ്പോര്‍ട്ട്‌
Updated on
1 min read

ജനസംഖ്യാ നിയന്ത്രണത്തിനായി വിവിധ പ്രചരണ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമ്പോഴും രാജ്യത്ത് കൗമാര വിവാഹവും ഗര്‍ഭധാരണ നിരക്കും ഉയരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ 118 ജില്ലകളില്‍ കൗമാര ഗര്‍ഭധാരണതോത് 10 ശതമാനത്തിനു മുകളിലാണ്. 44 ശതമാനത്തോളം ജില്ലകളില്‍ കൗമാര വിവാഹങ്ങളുടെ തോത് 20 ശതമാനത്തിലധികമാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് കൗമാര ഗര്‍ഭധാരണ തോത് ക്രമാതീതമായി ഉയരുന്നത്. ബിഹാറാണ് ഇക്കാര്യത്തില്‍ മുന്നില്‍. സംസ്ഥാനത്തെ 17 ജില്ലകളിലും പ്രായപൂര്‍ത്തിയാകും മുമ്പേ ഗര്‍ഭധരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം 10 ശതമാനത്തിലധികമാണ്.

18 വയസ് തികയും മുമ്പേ വിവാഹിതരാകേണ്ടി വരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും ഗൗരവതരമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

18 വയസ് തികയും മുമ്പേ വിവാഹിതരാകേണ്ടി വരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും ഗൗരവതരമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യത്തുടനീളം 44 ശതമാനം ജില്ലകളിലും 18 തികയും മുമ്പേ വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ എണ്ണം 20 ശതമാനത്തിലധികമാണ്.

അതേസമയം രാജ്യത്തെ മൊത്തം കണക്കില്‍ കൗമാര ഗര്‍ഭധാരണത്തിന്റെ തോതില്‍ ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദേശീയ കുടുംബാരോഗ്യ ക്ഷേമ സര്‍വെയുടെ ഫലമനുസരിച്ച് ഇത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ 7.8 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി കുറഞ്ഞു.

logo
The Fourth
www.thefourthnews.in