സുപ്രീം കോടതി
സുപ്രീം കോടതി

സാധുതയില്ലാത്ത വിവാഹത്തിൽ പിറന്ന മക്കൾക്കും സ്വത്തിൽ അവകാശം; ഹിന്ദു പിന്തുടർച്ചാവകാശത്തിൽ സുപ്രീംകോടതിയുടെ നിർണായക വിധി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹിന്ദു പിൻതുടർച്ചാവകാശവുമായി ബന്ധപ്പെട്ട് സുപ്രധാന വിധി പറഞ്ഞത്
Updated on
1 min read

നിയമ സാധുതയില്ലാത്ത വിവാഹ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ തുല്യമായ അവകാശമുണ്ടെന്ന് സുപ്രീം കോടതി. എന്നാൽ അത്തരം കുട്ടികൾക്ക് മാതാപിതാക്കള്‍ സ്വയം സമ്പാദിച്ച സ്വത്തിലല്ലാതെ പാരമ്പര്യ സ്വത്തിൽ അവകാശം ഉന്നയിക്കാനാവില്ലന്നും കോടതി ചൂണ്ടികാട്ടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹിന്ദു പിൻതുടർച്ചാവകാശവുമായി ബന്ധപ്പെട്ട് സുപ്രധാന വിധി പറഞ്ഞത്.

ഈ വിധി ഹിന്ദു കൂട്ടുകുടംബങ്ങള്‍ക്ക് മാത്രമെ ബാധമാകുകയുള്ളൂവെന്നും കോടതി വിശദീകരിച്ചു. 'നിയപരമല്ലാത്ത വിവാഹങ്ങളില്‍' നിന്നുള്ള കുട്ടികള്‍ക്ക് സ്വന്തമായി സമ്പാദിച്ചതോ അല്ലെങ്കില്‍ കുടുംബപരമായ സ്വത്തിന് അര്‍ഹതയുണ്ടോ എന്നതിൽ വ്യക്തത ആവശ്യപ്പെട്ട് 2011 ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബെഞ്ച് വിധി പറഞ്ഞത്.

1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 16(3) അനുസരിച്ച് അസാധുവായ വിവാഹങ്ങളില്‍ നിന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വത്തില്‍ നിമയപ്രകാരമുള്ള അവകാശം ഉള്ളതായി പറയുന്നു. എന്നാല്‍ സെക്ഷന്‍ 16(3)ല്‍ അത്തരം കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ മാത്രമെ അവകാശം ഉന്നയിക്കാന്‍ സാധിക്കുകയുള്ളുവെന്നും മറ്റ് കുടുംബരമായ സ്വത്തില്‍ അവര്‍ക്ക് അവകാശമില്ലെന്നും പറയുന്നു.

logo
The Fourth
www.thefourthnews.in