'ഞങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം'; അമിത് ഷായുടെ അരുണാചൽ സന്ദർശനത്തിൽ എതിർപ്പറിയിച്ച് ചൈന

'ഞങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം'; അമിത് ഷായുടെ അരുണാചൽ സന്ദർശനത്തിൽ എതിർപ്പറിയിച്ച് ചൈന

അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണരേഖ (എൽഎസി)യ്ക്ക് സമീപമുള്ള തന്ത്രപ്രധാന ഗ്രാമമായ കിബിത്തൂ സന്ദർശിച്ച അമിത് ഷാ 'വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം' (വിവിപി) ഉദ്‌ഘാടനം ചെയ്തിരുന്നു.
Updated on
1 min read

ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിൽ എതിർപ്പറിയിച്ച് ചൈന. അമിത് ഷായുടെ സന്ദര്‍ശനം പ്രദേശത്തിൻമേലുള്ള ചൈനയുടെ പരമാധികാരം ലംഘിക്കുന്നതും പ്രദേശത്തെ ക്രമസമാധാനം വഷളാക്കുന്നതുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ തമ്മിലുളള ബന്ധം കൂടുതൽ വഷളാക്കുന്നതാണ് അരുണാചൽ പ്രദേശുമായി ബന്ധപ്പെട്ട പുതിയ തർക്കം.

'ഞങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം'; അമിത് ഷായുടെ അരുണാചൽ സന്ദർശനത്തിൽ എതിർപ്പറിയിച്ച് ചൈന
ചൈനയുമായുള്ള അതിർത്തിത്തർക്കത്തിനിടെ അമിത് ഷാ അരുണാചലിലേക്ക്

അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണരേഖ (എൽഎസി)യ്ക്ക് സമീപമുള്ള തന്ത്രപ്രധാന ഗ്രാമമായ കിബിത്തൂ സന്ദർശിച്ച അമിത് ഷാ 'വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം' (വിവിപി) ഉദ്‌ഘാടനം ചെയ്തിരുന്നു. ഇതാണ് ചൈനയെ പ്രകോപിപ്പിച്ചത്. അര്‍ത്തിയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് നടപടിയെന്നും ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നുവെന്നും ചൈനീസ് വക്താവ് പറഞ്ഞു.

അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേരു മാറ്റാനുള്ള ചൈനയുടെ തീരുമാനമാണ് മേഖലയിലെ പുതിയ തർക്കത്തിന് വഴിവച്ചത്. ചൈനയുട നീക്കം ഇന്ത്യ പൂര്‍ണമായും നിരസിച്ചിരുന്നു. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പേരുകള്‍ പുനര്‍നാമകരണം ചെയ്തത് യാഥാര്‍ഥ്യത്തെ മാറ്റുന്നില്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ഇതാദ്യമായല്ല ചൈന അരുണാചലിലെ പ്രദേശങ്ങളുടെ പേരുമാറ്റുന്നത്. 2017 അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങളുടെ പേര് മാറ്റി. 15 സ്ഥലനാമം മാറ്റിക്കൊണ്ട് 2021 ലും പ്രഖ്യാപനം വന്നു. 2020ല്‍ ആരംഭിച്ച ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാനുള്ള നടപടികൾൾ തുടരവെയാണ് അരുണാചൽ മോഖലയിൽ ഇപ്പോൾ ചൈനയുടെ പ്രകോപനം ഉണ്ടാകുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യ അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലും സൈനിക തയാറെടുപ്പുകള്‍ ശക്തമാക്കി.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ സ്ഥിതി ദുര്‍ബലവും അപകടകരവുമാണെന്ന് സൈനിക വിലയിരുത്തലിലൂടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ലഡാക്ക് അതിർത്തിയിൽ പ്രശ്നം പൂർണമായും പരിഹരിക്കപ്പെടുന്നതിന് മുൻപ്, കിഴക്കൻ മേഖലയിലും സ്ഥിതി സങ്കീർണമാകുന്നത് ഇന്ത്യയ്ക്ക് ആശങ്കയാണ്. അരുണാചൽ പ്രദേശ് തങ്ങളുടെ ഭാഗമെന്നാണ് എല്ലാക്കാലവും ചൈനയുടെ നിലപാട് എന്നാണ് രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് മേഖലയെന്ന് ഇന്ത്യ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in