രാജ്യത്തെ നഗരങ്ങളിൽ ചൂട് കൂടുന്നു : ഉഷ്‌ണ തരംഗത്തിന് മുന്നറിയിപ്പ്
Hindustan Times

രാജ്യത്തെ നഗരങ്ങളിൽ ചൂട് കൂടുന്നു : ഉഷ്‌ണ തരംഗത്തിന് മുന്നറിയിപ്പ്

രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു
Updated on
1 min read

ഉഷ്‌ണ തരംഗ മുന്നറിയിപ്പുകൾ തുടരുന്നതിനിടയിൽ രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയത് കനത്ത താപനില. രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ഉത്തർപ്രദേശിലെ ഹമീർപൂരിലും പ്രയാഗ്‌രാജിലും താപനില 44.2 ഡിഗ്രി സെൽഷ്യസായി ഉയർന്നു. ഡൽഹിയിലെ കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗിൽ ഇന്നലെ രേഖപ്പെടുത്തിയ പരമാവധി താപനില 40.4 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണ രേഖപ്പെടുത്താറുള്ള താപനിലയേക്കാൾ നാല് ഡിഗ്രി കൂടുതലാണിത്. തുടർച്ചയായ നാലാം ദിവസമാണ് താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തുന്നത്.

രാജ്യത്തെ നഗരങ്ങളിൽ ചൂട് കൂടുന്നു : ഉഷ്‌ണ തരംഗത്തിന് മുന്നറിയിപ്പ്
ചൂട് കൂടും; നാല് സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പ്

പുസ, പിതാംപുര തുടങ്ങിയ പ്രദേശങ്ങളിൽ 41.6 ഡിഗ്രി മുതൽ 41.9 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തിയത്. എന്നാൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മുന്നറിയിപ്പുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളും പെനിൻസുലാർ മേഖലകളും ഒഴികെയുള്ള രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണ താപനിലയേക്കാൾ ഉയർന്ന താപനില ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഈ മാസമാദ്യം പ്രവചിച്ചിരുന്നു. പട്‌ന, ബങ്ക, ജാമുയി, നവാഡ, ഔറംഗബാദ്, സുപൗൾ, ബീഹാറിലെ മറ്റ് ജില്ലകൾ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് കടുത്ത ഉഷ്ണ തരംഗത്തിനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്ന് കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജ്യത്തെ നഗരങ്ങളിൽ ചൂട് കൂടുന്നു : ഉഷ്‌ണ തരംഗത്തിന് മുന്നറിയിപ്പ്
ചുട്ടുപൊള്ളി കേരളം; താപനില ഇനിയും ഉയര്‍ന്നേക്കും

പശ്ചിമ ബംഗാളിലെ ബങ്കുരയിൽ താപനില 43.7 ഡിഗ്രി സെൽഷ്യസും കൊൽക്കത്തയിൽ 40 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ഹരിയാനയിലും പഞ്ചാബിലും ഉഷ്ണ തരംഗം മാറ്റമില്ലാതെ തുടരുകയാണ്. ഇരു സംസ്ഥാനങ്ങളിലെയും മിക്ക ഭാഗങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്, ഹാമിർപൂർ എന്നിവിടങ്ങളിൽ 44.2 ഡിഗ്രി സെൽഷ്യസാണ് താപനില. ലക്നൗവിൽ കൂടിയ താപനില 41.3 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 24.5 ഡിഗ്രി സെൽഷ്യസുമായി രേഖപ്പെടുത്തി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഷിംല, മണാലി, ധർമ്മശാല, നാർക്കണ്ട എന്നിവിടങ്ങളിലെ താപനില യഥാക്രമം 25.4 ഡിഗ്രി, 21 ഡിഗ്രി, 28.2 ഡിഗ്രി, 19.2 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ്.

രാജ്യത്തെ നഗരങ്ങളിൽ ചൂട് കൂടുന്നു : ഉഷ്‌ണ തരംഗത്തിന് മുന്നറിയിപ്പ്
നട്ടുച്ചയ്ക്ക് തുറന്ന മൈതാനത്ത് പരിപാടി സംഘടിപ്പിച്ച് മഹാരാഷ്ട്രാ സർക്കാർ; സൂര്യാഘാതമേറ്റ് 11 മരണം

അതേസമയം ജമ്മുകശ്മീരിലെ ചില സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 20-30 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പറിയിച്ചു. പച്ച (നടപടി ആവശ്യമില്ല), മഞ്ഞ (നിരീക്ഷിക്കുക, അപ്‌ഡേറ്റ് ചെയ്യുക), ഓറഞ്ച് (തയ്യാറായിരിക്കുക), ചുവപ്പ് (നടപടി സ്വീകരിക്കുക) എന്നിങ്ങനെ നാല് കളർ കോഡുകളാണ് കാലാവസ്ഥാ മുന്നറിയിപ്പിനായി കാലാവസ്ഥാവകുപ്പ് ഉപയോഗിക്കുന്നത്.

logo
The Fourth
www.thefourthnews.in