ഏറ്റവും മികച്ച ജീവനക്കാരനെ പിരിച്ചുവിട്ട് പ്രമുഖ കമ്പനി; മറ്റു ജീവനക്കാരെ ഭീഷണിപ്പെടുത്താനെന്ന് സഹപ്രവർത്തകൻ

ഏറ്റവും മികച്ച ജീവനക്കാരനെ പിരിച്ചുവിട്ട് പ്രമുഖ കമ്പനി; മറ്റു ജീവനക്കാരെ ഭീഷണിപ്പെടുത്താനെന്ന് സഹപ്രവർത്തകൻ

യുവാവിന്റെ കഥ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ നിരവധി പേർ കമ്പനിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്
Updated on
1 min read

ജോലി സ്ഥലങ്ങളിലെ പ്രതികൂല സാഹചര്യങ്ങളും ബുദ്ധിമുട്ടുകളും പലപ്പോഴും ജീവനക്കാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു പ്രമുഖ കമ്പനിയിലെ ജീവനക്കാരൻ പങ്കുവെച്ച വിചിത്രമായ ഒരു അനുഭവമാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഡൽഹിയിലുള്ള ഒരു പ്രമുഖ കമ്പനി തങ്ങളുടെ ഏറ്റവും മികച്ച ജീവനക്കാരനെ പിരിച്ചുവിട്ടു എന്നാണ് ജീവനക്കാരൻ പറയുന്നത്. പിരിച്ചുവിടലിനുള്ള കാരണമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കമ്പനിയിലെ ബാക്കി ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് ഏറ്റവും മികച്ച ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടതെന്നാണ് ആരോപണം.

റെഡിറ്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരു യുവാവ് പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. കമ്പനിയിൽ മികച്ച ജീവനക്കാരിൽ ഒരാളായിരുന്നു അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ. എന്നാൽ, അദ്ദേഹത്തെ കമ്പനി യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടു. തങ്ങളുടെ വിവേചനാധികാരത്തിൽ ആരെയും പിരിച്ചുവിടാം എന്നത് തെളിയിക്കാൻ മാത്രമാണ് കമ്പനി ഏറ്റവും പ്രഗത്ഭരായ ജീവനക്കാരിൽ ഒരാളെ പിരിച്ചുവിട്ടതെന്നാണ് യുവാവ് ആരോപിക്കുന്നത് . യുവാവിന്റെ കഥ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ നിരവധി പേർ കമ്പനിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

യുവാവിന്റെ പോസ്റ്റിന്റെ പൂർണരൂപം:

സത്യസന്ധമായി പറഞ്ഞാല്‍, നിരവധി ബുദ്ധിമുട്ടുകൾ എന്റെ ജോലിയിൽ എനിക്കുണ്ടായിരുന്നു. അപ്പർ മാനേജ്‌മെന്റ് തൊഴിലാളികളിൽ നിന്ന് കമ്മീഷൻ ഈടാക്കുന്നത്, കരാർ വ്യവസ്ഥകൾ കമ്പനി മാനിക്കാത്തത്, 5 മിനിറ്റിൽ കൂടുതൽ ബാത്ത്റൂമിൽ ചിലവഴിച്ചാൽ മാനസികമായി പീഡിപ്പിക്കുന്നത്, എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ വാതിൽ തുറന്നിരിക്കുന്നു, നിങ്ങൾ പൊയ്ക്കോളൂ എന്ന് പറയുന്നത് തുടങ്ങിയ കാര്യങ്ങൾ അതിൽ പെട്ടതാണ്. കഴിഞ്ഞ ദിവസം അവരെന്നെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി.

ഇന്ന് അവർ കമ്പനിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന എന്റെ ഒരു സഹപ്രവർത്തകനെ പിരിച്ചുവിട്ടു. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാലാണ് പിരിച്ചുവിട്ടത് എന്നാണ് അവർ ഔദ്യോഗികമായി പറഞ്ഞത്. എന്നാൽ, ഞങ്ങളുടെ ഡയറക്ട് മാനേജർ പറഞ്ഞത് അവർ പറയുന്നതിന് എതിരായി ആരെങ്കിലും സഞ്ചരിക്കുകയാണെങ്കിൽ അവരെ ഇഷ്ടാനുസരണം പിരിച്ചുവിടാനുള്ള കഴിവ് കമ്പനിക്കുണ്ടെന്ന് കാണിക്കാൻ വേണ്ടിയാണ് പിരിച്ചുവിട്ടതെന്നാണ്. അതിനാൽ കമ്മീഷനുകൾ അല്ലെങ്കിൽ കരാർ ലംഘനം പോലുള്ള കാര്യങ്ങൾക്കായി നിങ്ങൾ മാനേജ്‌മെന്റുമായി വഴക്കിടേണ്ടതില്ല എന്നും അയാൾ പറഞ്ഞു.

സംഭവം അന്യായമാണെന്നും ലജ്ജാകരമാണെന്നും നിരവധി പേർ പ്രതികരിച്ചു

നിരവധിപേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്. സംഭവം അന്യായമാണെന്നും ലജ്ജാകരമാണെന്നും ധാരാളം പേർ പ്രതികരിച്ചു. "കമ്മീഷൻ മോഷ്ടിക്കാൻ കമ്പനി മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാരനെ പുറത്താക്കി, അതുപയോഗിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നു, ഇതിൽ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാൻ കഴിയില്ല എന്നത് അരോചകമാണ് " ഒരു റെഡിറ്റ് ഉപയോക്താവ് കുറിച്ചു.

logo
The Fourth
www.thefourthnews.in