അരവിന്ദ്  കെജ്രിവാള്‍
അരവിന്ദ് കെജ്രിവാള്‍

'കോണ്‍ഗ്രസ് തീര്‍ന്നു'; ബിജെപിയുടെ മുഖ്യ എതിരാളി ആം ആദ് മി പാര്‍ട്ടിയെന്ന് അരവിന്ദ് കെജ്രിവാള്‍

പഞ്ചാബ് ആം ആദ്മി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നെന്ന കോണ്‍ഗ്രസ് ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
Updated on
1 min read

ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ കാലം കഴിഞ്ഞെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ജീവനക്കാര്‍ക്ക് ശബളം പോലും നല്‍കാനാകാതെ പാപ്പരത്തത്തിന്‍റെ വക്കിലായ പഞ്ചാബ് ആം ആദ്മി സര്‍ക്കാര്‍, ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവഴിക്കുന്നെന്ന കോണ്‍ഗ്രസ് ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കോണ്‍ഗ്രസിന്‍റെ കഥ കഴിഞ്ഞെന്ന് പറഞ്ഞ അദ്ദേഹം, കോണ്‍ഗ്രസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അല്ല മറിച്ച് , ആംആദ്മി പാര്‍ട്ടിയാണ് രാജ്യത്ത് ബിജെപിയുടെ മുഖ്യ എതിരാളികള്‍. അതിനാല്‍, വോട്ടര്‍മാര്‍ വോട്ട് കോണ്‍ഗ്രസിന് നല്‍കി അത് പാഴാക്കരുത്. രാജ്യത്ത് ബിജെപി ഭരണം ആഗ്രഹിക്കാത്ത നിരവധി പേരുണ്ട്. കോണ്‍ഗ്രസിന് വോട്ട് നല്‍കുന്നത് അവര്‍ക്കും ഇഷ്ടമല്ല. ബിജെപിക്കും, കോണ്‍ഗ്രസിനും ലഭിക്കാത്ത ആ വോട്ടുകള്‍ക്ക് തങ്ങള്‍ അര്‍ഹരാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഗുജറാത്ത് അഴിമതി, ഭയ രഹിതമാകും. ഗുജറാത്തില്‍ നിന്നുള്ള പണം വ്യവസായികളുടെ കൈയ്യില്‍ എത്തിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പണം ഗുജറാത്തിലെ സാധാരണക്കാരായ ജനങ്ങളുടെ കൈകളിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ശുചീകരണ തൊഴിലാളികളുമായി സംവദിക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

logo
The Fourth
www.thefourthnews.in