'സനാതന വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ സാധിക്കില്ല'; കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു, ബിജെപിയിൽ ചേർന്നു

'സനാതന വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ സാധിക്കില്ല'; കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു, ബിജെപിയിൽ ചേർന്നു

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് വല്ലഭ് രാജി സമര്‍പ്പിച്ചത്
Updated on
1 min read

കോണ്‍ഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. 'സനാതന വിരുദ്ധ മുദ്രാവാക്യങ്ങള്‍' ഉയര്‍ത്താന്‍ താത്പര്യമില്ലെന്ന് ആരോപിച്ചാണ് രാജി. രാജി വച്ചു മണിക്കൂറുകൾക്കകം വല്ലഭ് ബിജെപിയില്‍ ചേര്‍ന്നു.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് വല്ലഭ് രാജി സമര്‍പ്പിച്ചത്. ജാതി സെന്‍സസ് അടക്കം കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആശയങ്ങളോട് തനിക്ക് വിയോജിപ്പാണെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി ദിശയില്ലാതെ സഞ്ചരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

''കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് മുന്നോട്ട് പോകുന്ന ദിശാബോധമില്ലാത്ത വഴി എനിക്ക് ആശ്വാസകരമല്ല.സനാതന വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനോ രാജ്യത്തിന്റെ സമ്പത്ത് സൃഷ്ടിച്ചവരെ അധിക്ഷേപിക്കാനോ എനിക്ക് കഴിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ഞാന്‍ രാജിവെക്കുന്നു'', അദ്ദേഹം എക്‌സില്‍ കുറിച്ചു.

'സനാതന വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ സാധിക്കില്ല'; കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു, ബിജെപിയിൽ ചേർന്നു
സാമ്പത്തികം, ജനക്ഷേമം, വിവാദം; മന്‍മോഹന്‍ സിങ്ങിന്റെ പാർലമെന്റിലെ മൂന്ന് പതിറ്റാണ്ട്

എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് വല്ലഭ് ആയിരുന്നു. 2023 രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉദയ്പുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയോട് പരാജയപ്പെട്ടിരുന്നു. 2019- ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യന്ത്രി രഘുബര്‍ ദാസുമായി ജംഷഡ്പുര്‍ മണ്ഡലത്തില്‍ ഏറ്റുമുട്ടിയ ഗൗരവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 18,000 വോട്ട് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

logo
The Fourth
www.thefourthnews.in