'രാജ്യത്തിന്റെ സ്ഥിതിയറിയാന്‍ മണിപ്പൂരിലേക്ക് പോകണം'; ഇന്ത്യയിലെ വിശേഷം തിരക്കിയ പ്രധാന മന്ത്രിയോട് കോണ്‍ഗ്രസ്
വിദേശ യാത്രകഴിഞ്ഞ് ഇന്ത്യയിലെത്തിയ ബിജെപി അധ്യക്ഷനോട് രാജ്യത്തെ വിശേഷങ്ങള്‍ തിരക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. "ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് അറിയണമെങ്കിൽ, മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പര്യടനത്തിന് പകരം മണിപ്പൂരിലേക്ക് പോകണം". മണിപ്പൂര്‍ കത്തുകയാണ്. എന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയാണ് വീഡിയോ സന്ദേശത്തിലൂടെ മോദിക്ക് മറുപടി നല്‍കിയത്.
ബാലസോര്‍ ട്രെയിന്‍ അപടത്തിന്റെ ഉത്തരവാദിത്വം പോലും മുസ്ലിം സമുദായത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം
ബാലസോര്‍ ട്രെയിന്‍ അപടത്തിന്റെ ഉത്തരവാദിത്വം പോലും മുസ്ലിം സമുദായത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഖേര വീഡിയോയില്‍ ആരോപിച്ചു. നിങ്ങളോട് ഒരു ചോദ്യം ചോദിച്ചതിന്റെ പേരിൽ സബ്രിന സിദ്ദിഖി എന്ന മാധ്യമപ്രവർത്തകയെ പരിഹസിച്ച നിങ്ങളുടെ നേതാക്കളെ വൈറ്റ് ഹൗസ് അപലപിച്ചു" ഖേര വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു.
ആറ് ദിവസത്തെ വിദേശയാത്രക്ക് ശേഷം തിങ്കാളാഴ്ച പുലർച്ചെയാണ് മോദി ഡൽഹിയിലെത്തിയത്. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി, മറ്റ് ബിജെപി നേതാക്കൾ എന്നിവർ ചേര്‍ന്നാണ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീരിച്ചത്. ഈ സാഹചര്യത്തിലാണ് രാജ്യത്തിലെ സ്ഥിതിഗതികളെ കുറിച്ച് മോദി നദ്ദയോട് ആരാഞ്ഞത്. പ്രധാനമന്ത്രിയുടെ ചോദ്യത്തിന് രാജ്യത്തെ ജനങ്ങള്‍ സന്തുഷടരാണെന്നായിരുന്നു നദ്ദയുടെ മറുപടി. ബിജെപി സർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് ബോധവാന്മാരാക്കാൻ പാർട്ടി പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്നും അദ്ദേഹം മറുപടി നല്‍കി.
വിദേശത്തായിരുന്ന സാഹചര്യത്തില്‍ രാജ്യത്തുനടക്കുന്ന കാര്യങ്ങളൊന്നും പ്രധാനമന്ത്രി അറിഞ്ഞിട്ടില്ലെന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലൂടെ തെളിയുന്നതെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആരോപണം
വാർത്ത പുറത്തു വന്നതിന് പിന്നാലെ സംഭവത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. വിദേശത്തായിരുന്ന സാഹചര്യത്തില്‍ രാജ്യത്തുനടക്കുന്ന കാര്യങ്ങളൊന്നും പ്രധാനമന്ത്രി അറിഞ്ഞിട്ടില്ലെന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ടിലൂടെ തെളിയുന്നതെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോകലെയുടെ പ്രതികരണം. പ്രധാനമന്ത്രി രാജ്യത്തെ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രിഅമിത് ഷാ പറഞ്ഞത് കളമാണോയെന്നും സാകേത് ഗോകലെ ചോദിച്ചിരുന്നു. ഇതിനു പിന്നാലൊണ് ഖേരയുടെ പ്രതികരണം.