നുഹ് സംഘർഷം; കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ, കേസിൽ 52 പ്രതികൾ

നുഹ് സംഘർഷം; കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ, കേസിൽ 52 പ്രതികൾ

കഴിഞ്ഞ ആഴ്ച എംഎൽഎയെ നുഹ് പോലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും
Updated on
1 min read

ജൂലൈയിൽ ഹരിയാനയിലെ നുഹിൽ നടന്ന സംഘർഷത്തിൽ ഒരു കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. നുഹ് ജില്ലയിലെ ഫിറോജ്പുർ ജിർക്ക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ മമ്മൻ ഖാനെയാണ് സംഘർഷത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച എംഎൽഎയെ നുഹ് പോലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

സെപ്റ്റംബർ നാലിനാണ് മമ്മൻ ഖാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്

വർഗീയ സംഘർഷ കേസിൽ 52 പേരാണ് കുറ്റാരോപിത പട്ടികയിലുള്ളത്. ഇതിൽ 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഎൽഎ മമ്മൻ ഖാനെതിരെ മതിയായ തെളിവുകളുണ്ടെന്നാണ് പോലീസിന്റെ പക്ഷം. ഫോൺ കോൾ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്ന് ഹരിയാന സർക്കാർ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിൽ പറഞ്ഞു.

സെപ്റ്റംബർ നാലിനാണ് മമ്മൻ ഖാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. അറസ്റ്റിൽനിന്ന് സംരക്ഷണം നേടാൻ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മമ്മൻ ഖാൻ കോടതിയെ സമീപിച്ചിരുന്നു. തന്നെ കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് എംഎൽഎ കോടതിയിൽ വാദിച്ചു. എഫ്ഐആറിൽ പേരുചേർത്ത ശേഷമാണ് താൻ കേസിൽ പ്രതിയാണെന്ന കാര്യമറിഞ്ഞത്. ജൂലൈ 26 മുതൽ ഓഗസ്റ്റ് ഒന്നുവരെ താൻ ഗുരുഗ്രാമിലെ വീട്ടിലുണ്ടായിരുന്നു. സംഘർഷം ആരംഭിച്ച ദിവസം താൻ നുഹിലില്ലായിരുന്നു. സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ ഏജൻസിയെ നിയമിക്കണമെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.

നുഹ് സംഘർഷം; കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ, കേസിൽ 52 പ്രതികൾ
വിലക്ക് ലംഘിച്ച് നൂഹിൽ വിഎച്ച്പി ഘോഷയാത്ര; ജില്ലാ അതിർത്തികൾ അടച്ച് കനത്തസുരക്ഷ, ആരും പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി

അതേസമയം, എംഎൽഎയ്ക്കെതിരെ തെളിവുകളുണ്ടെന്ന നിലപാടിലാണ് സർക്കാർ. അദ്ദേഹത്തിന്റെ ഫോൺ കോൾ വിശദാംശ രേഖകൾ, അദ്ദേഹത്തിന്റെ ലൊക്കേഷൻ, എംഎൽഎയുടെ പേഴ്‌സണൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴി എന്നിവ എംഎൽഎയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് സൂചിപ്പിക്കുന്നതാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസിലെ മറ്റൊരു കുറ്റാരോപിതർ തൗഫീഖും എംഎൽഎയുടെ പേര് പറഞ്ഞിട്ടുണ്ട്. ജൂലൈ 29,30 തീയതികളിൽ ഇവർ തമ്മിൽ ഫോണിലൂടെ ബന്ധപ്പെട്ടതായും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

നേരത്തെ രണ്ടുതവണ നുഹ് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മമ്മൻ ഖാനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം ഹാജരായിരുന്നില്ല. ഓഗസ്റ്റ് 31ന് വിളിപ്പിച്ചപ്പോൾ വൈറൽ പണിയാണെന്ന കാരണം ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു.

നുഹ് സംഘർഷം; കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ, കേസിൽ 52 പ്രതികൾ
'മുസ്ലീങ്ങളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ അംഗീകരിക്കാനാകില്ല'; നൂഹ് സംഘര്‍ഷത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ജൂലൈ 31നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടാകുന്നത്. അത് കത്തിപ്പടരുകയും ആറുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഗുരുഗ്രാമിലെ പള്ളിക്ക് തീവയ്ക്കുകയും സഹ ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in