ജമ്മു കശ്മീരിൽ ഇനി ചോദ്യമില്ല; ബിജെപി തറപറ്റി, കോൺഗ്രസ്- എൻസി സഖ്യം ബഹുദൂരം മുന്നിൽ

ജമ്മു കശ്മീരിൽ ഇനി ചോദ്യമില്ല; ബിജെപി തറപറ്റി, കോൺഗ്രസ്- എൻസി സഖ്യം ബഹുദൂരം മുന്നിൽ

പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ ജമ്മുകശ്മീരിൽ വലിയ നേട്ടമുണ്ടാക്കിയെന്ന ബിജെപിയുടെ വാദമാണ് ജനവിധിയിലൂടെ പൊളിയുന്നത്
Updated on
1 min read

ജമ്മുകശ്മീരിൽ എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം കാറ്റിൽ പറത്തി നാഷണൽ കോൺഫറൻസ്- കോൺഗ്രസ് മുന്നേറ്റം. സഖ്യം കേവലഭൂരിപക്ഷമായ 48 സീറ്റ് പിന്നിട്ടു. തുടക്കം മുതൽ ജമ്മു കശ്മീരിൽ കോൺഗ്രസ്- എൻ സി സഖ്യം വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രമായ ജമ്മുവിലും കോൺഗ്രസ് സഖ്യം സീറ്റുകൾ നേടി.

പത്ത് വർഷത്തിനുശേഷമാണ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ ജമ്മുകശ്മീരിൽ വലിയ നേട്ടമുണ്ടാക്കിയെന്ന ബിജെപിയുടെ വാദമാണ് ജനവിധിയിലൂടെ പൊളിയുന്നത്.

ജമ്മുവിൽ 43, കശ്മീരിൽ 47 എന്നിങ്ങനെയാണ് ജമ്മുകശ്മീർ നിയമസഭയിലെ പ്രാതിനിധ്യം. കഴിഞ്ഞതവണ ജമ്മുവിൽ മത്സരിച്ച 37 സീറ്റിൽ ബിജെപി 25 എണ്ണം നേടിയിരുന്നു. അവിടെയാണ് കോൺഗ്രസ് സഖ്യം 15 സീറ്റ് പിടിച്ചെടുത്തത്. കശ്മീരിലാകട്ടെ കോൺഗ്രസ്- എൻസിപി സഖ്യത്തിന്റെ ആധികാരികമായ മുന്നേറ്റമാണ്. മെഹ്ബൂബ മുഫ്തിയുടെ പിഡിപിയും സഖ്യത്തിനൊപ്പം ചേരുമെന്നാണ് കരുതുന്നത്.

ജമ്മു കശ്മീരിൽ ഇനി ചോദ്യമില്ല; ബിജെപി തറപറ്റി, കോൺഗ്രസ്- എൻസി സഖ്യം ബഹുദൂരം മുന്നിൽ
ഹരിയാനയിൽ രണ്ടാം റൗണ്ട് ട്വിസ്റ്റ്; കേവലഭൂരിപക്ഷത്തിലേക്ക് കുതിച്ച് ബിജെപി, അമ്പരന്ന് കോണ്‍ഗ്രസ്

ഗന്ധർബാൽ, കുൽഗാം എന്നീ രണ്ട് സീറ്റുകളിലും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള ലീഡ് ചെയ്യുന്നുണ്ട്. പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ, എഐസിസി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, ബിജെപിയുടെ മുൻ മന്ത്രി ഷാം ലാൽ ശർമ, ദേവേന്ദർ സിംഗ് റാണ എന്നിവരും മുന്നിലാണ്.

ജമ്മു കശ്മീരിൽ ഇനി ചോദ്യമില്ല; ബിജെപി തറപറ്റി, കോൺഗ്രസ്- എൻസി സഖ്യം ബഹുദൂരം മുന്നിൽ
എക്‌സിറ്റ് പോളുകള്‍ വീണ്ടും പാളി? ഹരിയാനയില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപി മുന്നേറ്റം; ജമ്മുവില്‍ ഇന്ത്യ സഖ്യം

തിരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകൾ പ്രകാരം നാഷണൽ കോൺഫറൻസ് 39 സീറ്റിലും സഖ്യകക്ഷിയായ കോൺഗ്രസ് ഏഴ് സീറ്റിലും മുന്നിലാണ്. പിഡിപി മൂന്ന് സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി), സിപിഎം, പീപ്പിൾസ് കോൺഫറൻസ്, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) എന്നിവർ ഓരോ സീറ്റിലും മുന്നിലാണ്.

logo
The Fourth
www.thefourthnews.in