അസം പോലീസ് സംരക്ഷിക്കുന്നത് ബിജെപി പ്രവർത്തകരെ, ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ ഒരുക്കണം; അമിത് ഷായ്ക്ക് ഖാര്‍ഗെയുടെ കത്ത്

അസം പോലീസ് സംരക്ഷിക്കുന്നത് ബിജെപി പ്രവർത്തകരെ, ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ ഒരുക്കണം; അമിത് ഷായ്ക്ക് ഖാര്‍ഗെയുടെ കത്ത്

ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ അരങ്ങേറിയ ആക്രമണങ്ങളെ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കത്ത്
Updated on
1 min read

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നേരിട്ട സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഖാര്‍ഗെയുടെ ഇടപെടല്‍. രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ അസം പോലീസിന് നിര്‍ദേശം നല്‍കണം എന്നാണ് കത്തിലെ ആവശ്യം.

അസമിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ ഇന്നലെ പോലീസ് കേസെടുത്തിരുന്നു

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് എതിരെ പ്രതിഷേധവുമായി എത്തുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കാനാണ് അസം പോലീസ് ശ്രമിക്കുന്നത് എന്നും കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ അരങ്ങേറിയ ആക്രമണങ്ങളെ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കത്ത്. അസമിലെ ശിവസാഗര്‍, ലക്ഷിംപൂര്‍, സോനിത്പൂര്‍, നാഗോണ്‍ ജില്ലകളില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ അരുണാചല്‍ പ്രദേശില്‍ ജയ്‌റാം രമേശിനും ജോഡോ യാത്രയുടെ സോഷ്യല്‍ മീഡിയ ടീമിനും നേരെ ഉണ്ടായ ആക്രമണങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നു.

അസം പോലീസ് സംരക്ഷിക്കുന്നത് ബിജെപി പ്രവർത്തകരെ, ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ ഒരുക്കണം; അമിത് ഷായ്ക്ക് ഖാര്‍ഗെയുടെ കത്ത്
ന്യായ് യാത്ര: അസമില്‍ വാക്പോര്; രാഹുലിന്റേത് നക്‌സലിസമെന്ന് ഹിമന്ത, ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെന്ന് മറുപടി

അസമിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ ഇന്നലെ പോലീസ് കേസെടുക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കനയ്യ കുമാര്‍ തുടങ്ങി കണ്ടാലറിയുന്ന നേതാക്കള്‍ക്ക് എതിരെയാണ് അക്രമണം, പ്രകോപനം സൃഷ്ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മതന്നെയാണ് നേതാക്കള്‍ക്ക് എതിരെ കേസെടുത്ത വിവരം പങ്കുവച്ചത്.

അസം പോലീസ് സംരക്ഷിക്കുന്നത് ബിജെപി പ്രവർത്തകരെ, ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ ഒരുക്കണം; അമിത് ഷായ്ക്ക് ഖാര്‍ഗെയുടെ കത്ത്
ബജറ്റ് പെട്ടിയിൽ തുടങ്ങി ബഹി ഖാതയിലൂടെ ടാബ്‌ലറ്റ് വരെ; വർഷങ്ങളായി ബജറ്റ് അവതരണത്തിൽ വന്ന മാറ്റങ്ങൾ

ഭാരത് ജോഡോ യാത്ര അസമില്‍ എത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും ഹിമന്ത ബിശ്വ ശര്‍മയും തമ്മില്‍ ശക്തമായ വാക്‌പോരും അരങ്ങേറിയിരുന്നു. രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നത് നക്‌സലേറ്റ് രീതിയാണ് എന്നായിരുന്നു അസം മുഖ്യന്ത്രിയുടെ ആരോപണം. അക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാകുന്നു ഈ പ്രതികരണം. ഇതിന് മറുപടി പറഞ്ഞ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത എന്നായിരുന്നു പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in