ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ

തരൂരിന് തിരിച്ചടി; എഐസിസി നിര്‍ദേശം തള്ളി പിസിസികള്‍, ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ

തരൂര്‍ മത്സരത്തില്‍നിന്ന് പിന്മാറണമെന്ന ആവശ്യവും തെലങ്കാന പിസിസി മുന്നോട്ടുവെച്ചിട്ടുണ്ട്
Updated on
1 min read

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശരി തരൂരിനെ തള്ളി പിസിസികള്‍. തെലങ്കാന, കേരള പിസിസികളാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച എഐസിസി നിര്‍ദേശങ്ങള്‍ തള്ളിയാണ് ഇരു പിസിസികളുടെയും പരസ്യ പ്രതികരണം. തരൂര്‍ മത്സരത്തില്‍നിന്ന് പിന്മാറണമെന്ന ആവശ്യവും തെലങ്കാന പിസിസി മുന്നോട്ടുവെച്ചിട്ടുണ്ട്.

തെലങ്കാനയില്‍ തരൂര്‍ നടത്തിയ പ്രചാരണ പരിപാടികളില്‍ നിന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നിരുന്നു.

ഉത്തരവാദിത്തപ്പെട്ട പദവികള്‍ വഹിക്കുന്നവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരിക്കുന്നര്‍ക്കുവേണ്ടി പ്രചരണം നടത്തരുതെന്നായിരുന്നു എഐസിസി മാര്‍ഗനിര്‍ദേശം. അത് തള്ളിയാണ് സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ, ഖാര്‍ഗെയെ പിന്തുണച്ച് രംഗത്തെത്തിയത്. കഴിഞ്ഞദിവസം തെലങ്കാനയില്‍ തരൂര്‍ നടത്തിയ പ്രചാരണ പരിപാടികളില്‍ നിന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നിരുന്നു. പിന്നാലെയാണ് തരൂര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കണമെന്ന ആവശ്യവുമായി തെലങ്കാന പിസിസി രംഗത്തെത്തിയത്. സംസ്ഥാന നേതാക്കള്‍ തന്നെ ഇക്കാര്യം തരൂരിനെ അറിയിച്ചതായാണ് വിവരം. സമാന സാഹചര്യമാണ് മഹാരാഷ്ട്രയിലും തരൂര്‍ നേരിട്ടതെന്നാണ് സൂചന.

കേരളത്തിലും സ്ഥിതി വിഭിന്നമല്ല. വലിയ പക്ഷം യുവാക്കള്‍ തരൂരിനെ പിന്തുണയ്ക്കുമ്പോഴും ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ നല്‍കുന്ന സാഹചര്യമാണുള്ളത്.

കേരളത്തിലും സ്ഥിതി വിഭിന്നമല്ല. വലിയ പക്ഷം യുവാക്കള്‍ തരൂരിനെ പിന്തുണയ്ക്കുമ്പോഴും ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ നല്‍കുന്ന സാഹചര്യമാണുള്ളത്. മനസാക്ഷി വോട്ടെന്ന മുന്‍ നിലപാട് തിരുത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ അറിയിച്ചിരുന്നു. ഗാന്ധി കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് സുധാകരന്റെ നിലപാട് മാറ്റമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ പിസിസികള്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയേക്കും. അത് തരൂരിന് തിരിച്ചടിയായേക്കുമെന്നാണ് സൂചനകള്‍.

അതേസമയം, കേരളത്തില്‍നിന്ന് സുധാകരന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ നിലപാടുകളെ തള്ളിയാണ് തരൂരിന്റെ പ്രചാരണം. മുതിര്‍ന്ന നേതാക്കളില്‍ തനിക്ക് പ്രതീക്ഷയില്ലെന്നും യുവനിരയുടെ പിന്തുണയുണ്ടെന്നുമാണ് തരൂരിന്‍റെ പ്രതികരണം. ഖാര്‍ഗെയ്ക്ക് കെപിസിസി അധ്യക്ഷന്‍ പരസ്യ പിന്തുണ നല്‍കയതിലും തരൂർ പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. യുവാക്കളുടെ വലിയ നിര സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ അണിനിരക്കുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ തരൂരിനെ എതിര്‍ത്ത് രംഗത്തെത്തുന്നത് ഹൈക്കമാന്‍ഡില്‍ നിന്നുള്ള രഹസ്യ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന ആരോപണവും ശക്തമാണ്. സൗഹൃദ മത്സരമെന്ന് കോണ്‍ഗ്രസ് തന്നെ വിശേഷിപ്പിച്ച അധ്യക്ഷ തിരഞ്ഞെടുപ്പിനെചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തന്നെ ഖാര്‍ഗെ, തരൂര്‍ പക്ഷം തിരിഞ്ഞ് പോര്‍വിളി തുടരുകയാണ്.

logo
The Fourth
www.thefourthnews.in