മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ

മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ

ഖാർഗെയ്ക്ക് 7897 വോട്ടും ശശിതരൂരിന് 1072 വോട്ടും ലഭിച്ചു
Updated on
1 min read

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ജയം. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ തന്നെ വ്യക്തമായ ലീഡ് നേടിയ ഖാര്‍ഗെ 7897 വോട്ടുനേടി. 1072 വോട്ടാണ് തരൂരിന് ലഭിച്ചത്. 416 വോട്ടുകൾ അസാധുവായി തിരഞ്ഞെടുപ്പ് ചുമതലയുള്ള മുഖ്യവരണാധികാരി മധുസൂദൻ മിസ്ത്രിയാണ് ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. 22 വർഷത്തിന് ശേഷമാണ് നെഹ്രു- ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ എഐസിസി അധ്യക്ഷനാകുന്നത്. വിജയത്തിൽ ഖാർഗെയെ അഭിനന്ദിച്ച തരൂർ, ആയിരത്തിലധികം വോട്ടുകിട്ടിയത് നേട്ടമായി കാണുന്നുഎന്നും പ്രതികരിച്ചു.

മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിക്കുന്ന ശശിതരൂർ
മല്ലികാർജുൻ ഖാർഗെയെ അഭിനന്ദിക്കുന്ന ശശിതരൂർ

ബാലറ്റ് പേപ്പറുകള്‍ കൂട്ടിക്കലര്‍ത്തിയശേഷം നൂറ് വീതമുള്ള കെട്ടാക്കിയാണ് വോട്ട് എണ്ണിയത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ ഖാര്‍ഗെ ക്യാംപുകളില്‍ ആഘോഷം തുടങ്ങിയിരുന്നു. ഖാര്‍ഗെയുടെ വീടിന് മുന്നിൽ അധ്യക്ഷനായി തിരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടുള്ള ബോർഡും പ്രത്യക്ഷപ്പെട്ടു. വീട്ടുമുറ്റത്ത് വിരുന്നിനായുള്ള ഒരുക്കങ്ങളും നേരത്തേ പൂര്‍ത്തിയായി. ഇവിടേക്ക് രാവിലെ മുതല്‍ പ്രവർത്തകർ എത്തി തുടങ്ങിയിരുന്നു.

മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ
അധികാരമുപേക്ഷിച്ച കാമരാജ് മുതല്‍ സീതാറാം കേസരി വരെ; നെഹ്‌റു കുടുംബത്തിന് പുറത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍

നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ള ഖാര്‍ഗെയുടെ ജയം പ്രതീക്ഷിച്ചിരുന്നതാണ്. ജി 23 നേതാക്കളുടെ പിന്തുണയും ഖാര്‍ഗെക്കായിരുന്നു.

logo
The Fourth
www.thefourthnews.in