INDIA
തരൂരിനെ പാര്‍ലമെന്ററി സമിതി അധ്യക്ഷനാക്കിയേക്കും; അനുനയ നീക്കമെന്ന് സൂചന
പാർലമെന്റിലെ രാസവസ്തു-രാസവള സമിതിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്കാണ് പരിഗണിക്കുന്നത്
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശശി തരൂരിന് പ്രധാന പദവി നല്‍കാന്‍ കോണ്‍ഗ്രസ്. പാര്‍ലമന്ററി സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്കാണ് ശശി തരൂരിനെ പരിഗണിക്കുന്നത്. കോണ്‍ഗ്രസിന് ലഭിച്ച രാസവസ്തു-രാസവള സമിതിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തരൂരിനെ നാമനിര്‍ദ്ദേശം ചെയ്തതായാണ് സൂചന.
അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്വാധീനം തെളിയിക്കാന്‍ ഒരുങ്ങുന്ന തരൂരിനെ അനുനയിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമാണ് പുതിയ സ്ഥാനം എന്നാണ് സൂചന. നേരത്തെ ഐടി സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് തരൂരിനെ മാറ്റിയിരുന്നു. ഇതില്‍ കേന്ദ്ര സർക്കാരിന് എതിരെ രൂക്ഷമായ ഭാഷയിലാണ് തരൂർ പ്രതികരിച്ചത്.