'ധൃതിവേണ്ട, സൂക്ഷ്മത വേണം'; ഏക വ്യക്തിനിയമത്തിൽ കോൺഗ്രസ് നിലപാട് വൈകും, ബിൽ വന്നതിന് ശേഷം കരുതലോടെ മാത്രം പ്രഖ്യാപനം

'ധൃതിവേണ്ട, സൂക്ഷ്മത വേണം'; ഏക വ്യക്തിനിയമത്തിൽ കോൺഗ്രസ് നിലപാട് വൈകും, ബിൽ വന്നതിന് ശേഷം കരുതലോടെ മാത്രം പ്രഖ്യാപനം

കോൺഗ്രസിലെ നിയമവിദഗ്ധരുടെ സംഘം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് കൈമാറും
Updated on
2 min read

ഏക വ്യക്തിനിയമത്തില്‍ കോണ്‍ഗ്രസ് നിലപാട് വൈകും. കരട് ബില്‍ പരിശോധിച്ച ശേഷം സൂക്ഷ്മതയോടെ നിലപാട് സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസിലെ നിയമ വിദഗ്ധര്‍ നേതൃത്വത്തിന് നല്‍കുന്ന നിര്‍ദേശം.

'ധൃതിവേണ്ട, സൂക്ഷ്മത വേണം'; ഏക വ്യക്തിനിയമത്തിൽ കോൺഗ്രസ് നിലപാട് വൈകും, ബിൽ വന്നതിന് ശേഷം കരുതലോടെ മാത്രം പ്രഖ്യാപനം
'ബിജെപിയുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണം, ഏകീകരണം എന്ന ആശയത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകള്‍': സീതാറാം യെച്ചൂരി

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ പ്രധാന പ്രചാരണായുധമാകും ഏക വ്യക്തിനിയമമെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. ഏകീകൃത സിവില്‍ കോഡിന് വേണ്ടി പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയത് ഈ പശ്ചാത്തലത്തിലാണ്. ബില്‍ ഉടന്‍ പാര്‍ലമെന്‌റിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിജെപി സഖ്യകക്ഷികളടക്കം ആശങ്ക പ്രകടിപ്പിച്ചും എതിര്‍ത്തും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭൂരിപക്ഷവും ഏക വ്യക്തിനിയമം ഇപ്പോള്‍ ആവശ്യമില്ലെന്ന നിലപാടിലാണ്. എന്നാല്‍ ഡല്‍ഹി ഓര്‍ഡിനന്‍സിന് സമാനമായി യുസിസിയിലും കോണ്‍ഗ്രസ് നിലപാട് വൈകുന്നത് ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ശനിയാഴ്ചയാണ് കോണ്‍ഗ്രസിലെ നിയമ വിദഗ്ധരുടെ ഒരു സമിതി വിഷയത്തില്‍ കൂടിയാലോചന നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, അഭിഷേക് മനു സിങ്വി, വിവേക് തന്‍ഖ, മനീഷ് തിവാരി, കെ ടി എസ് തുളസി എന്നിവരാണ് യോഗത്തിലുണ്ടായത്. ഒന്നര മണിക്കൂറോളം നീണ്ട യോഗത്തില്‍ യുസിസിയുടെ നിയമപരവും സാമൂഹികവുമായ വശങ്ങളെ കുറിച്ച് ചര്‍ച്ച നടന്നു. അനൗദ്യോഗിക സമിതിയെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സംഘം റിപ്പോര്‍ട്ട് നല്‍കും.

'ധൃതിവേണ്ട, സൂക്ഷ്മത വേണം'; ഏക വ്യക്തിനിയമത്തിൽ കോൺഗ്രസ് നിലപാട് വൈകും, ബിൽ വന്നതിന് ശേഷം കരുതലോടെ മാത്രം പ്രഖ്യാപനം
ഏകീകൃത സിവിൽ കോഡ്: വർഗീയ ധ്രുവീകരണമെന്ന ആക്ഷേപത്തിന് ബലം പകരുന്ന നീക്കവുമായി ബിജെപി

ഏക വ്യക്തിനിയമത്തിന് പലതലങ്ങളുണ്ടെന്നും സങ്കീര്‍ണമായ വിഷയമാണ് ഇതെന്നുമാണ് സമിതിയുടെ നിലപാട്. വിവിധ വിഷയങ്ങള്‍ പരിഗണിച്ചു മാത്രമേ നിലപാട് എടുക്കാനാകൂ. അതിനാല്‍ സൂക്ഷ്മതയോടെ വേണം വിഷയം കൈകാര്യം ചെയ്യാന്‍ എന്നാണ് സമീപം. രാജ്യത്തിന്റെ വൈവിധ്യമെന്ന സങ്കല്പത്തിന് വിരുദ്ധമാണ് യുസിസിയെന്നാണ് സമിതിയുടെ പൊതുവിലുളള നിലപാട്. കേന്ദ്ര സര്‍ക്കാര്‍ ബില്ലിന് അന്തിമ രൂപം നല്‍കിയതിന് ശേഷം നിലപാട് എടുക്കാമെന്നാണ് കോണ്‍ഗ്രസിലുള്ള ധാരണ. ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ തിടുക്കത്തില്‍ വിഷയത്തില്‍ എതിര്‍പ്പ് അറിയിക്കേണ്ടതില്ല എന്നും തീരുമാനിച്ചിരുന്നു.

'ധൃതിവേണ്ട, സൂക്ഷ്മത വേണം'; ഏക വ്യക്തിനിയമത്തിൽ കോൺഗ്രസ് നിലപാട് വൈകും, ബിൽ വന്നതിന് ശേഷം കരുതലോടെ മാത്രം പ്രഖ്യാപനം
ഏകീകൃത സിവിൽ കോഡ് ശക്തമായി എതിർക്കാൻ മുസ്ലിം വ്യക്തിനിയമ ബോർഡ്; നിലപാട് നിയമ കമ്മീഷനെ അറിയിക്കും

'പിന്തുടര്‍ച്ചയിലടക്കം തുല്യത എന്ന നിലപാട് ഞങ്ങള്‍ പിന്തുണയ്ക്കുന്നുണ്ട്. എകീകരണം കൊണ്ടുവരുന്നതിനെ എതിര്‍ക്കും. സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ആശ്രയിച്ചിരിക്കും നിലപാടുകള്‍. വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടോ അതോ തിരഞ്ഞെടുപ്പില്‍ കണ്ണുവെച്ച് ചില സമുദായങ്ങളെ ലക്ഷ്യമിട്ടുള്ള ബില്‍ മാത്രമാണോ എന്ന് പരിശോധിക്കണം, ''യോഗത്തിന് ശേഷം ഒരു മുതിര്‍ന്ന അംഗം ദി ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി.

''ഞങ്ങള്‍ക്ക് ചില വ്യവസ്ഥകളെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ വൈവിധ്യം എന്ന ആശയത്തിന് വിരുദ്ധമായി ഏകീകരണം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങള്‍ എതിര്‍ക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണത്തിലെ പോരായ്മകള്‍ മറച്ചുവയ്ക്കാനുള്ള ബിജെപി തന്ത്രമാണ് യുസിസിയെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതിനാൽ ബിജെപിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്.

വ്യക്തിനിയമങ്ങളില്‍ മാറ്റം വരുത്താന്‍ നിലവിലെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ മതി എന്ന നിലപാടാണ് കോൺഗ്രസിന് പൊതുവിലുള്ള നിലപാട്. ദേശീയ നേതൃത്വം വിഷയത്തിൽ കൃത്യമായ പ്രഖ്യാപനം നടത്തിയില്ലെങ്കിലും കേരളത്തിലടക്കം പല സംസ്ഥാനങ്ങളിലും പിസിസികൾ യുസിസിക്കെതിരെ ശക്തമായി രംഗത്തെത്തയിട്ടുണ്ട്. അതേസമയം, ഹിമാചൽ പ്രദേശിൽ നിന്നടക്കം യുസിസി അനുകൂല നിലപാടും ഉയർന്നു

യുസിസിയെ തത്വത്തില്‍ അംഗീകരിക്കുന്നുവെന്ന് എഎപിയും ശിവസേന ഉദ്ധവ്പക്ഷവും വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രതിപക്ഷ നിരയില്‍ വിഷയത്തിലെ ഭിന്നത മറനീക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in