ഹിമാചലില്‍ അടിമുടി കോൺഗ്രസ്; പോരാട്ടം കനത്ത മണ്ഡലങ്ങളിലെ നേരിയ ഭൂരിപക്ഷത്തിനും തിളക്കമേറെ

ഹിമാചലില്‍ അടിമുടി കോൺഗ്രസ്; പോരാട്ടം കനത്ത മണ്ഡലങ്ങളിലെ നേരിയ ഭൂരിപക്ഷത്തിനും തിളക്കമേറെ

ഭോരഞ്ജ് നിയോജക മണ്ഡലത്തിലെ കോൺഗ്രസ് വിജയം 60 വോട്ടിന്
Updated on
2 min read

ഹിമാചല്‍ പതിവ് തെറ്റിച്ചില്ല. 1985 ന് ശേഷം ഒരു പാർട്ടിക്കും ഭരണത്തുടർച്ച നല്‍കാത്ത സംസ്ഥാനം ഇത്തവണയും അതുതന്നെ പിന്തുടർന്നു. 40 സീറ്റുകളുടെ ആധിപത്യവുമായി ബിജെപിയില്‍ നിന്ന് കോൺഗ്രസ് അധികാരം പിടിച്ചെടുത്തു. ബിജെപിയുടെ ശക്തികേന്ദ്രമായ മണ്ഡലം കയ്യടക്കിയും നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രം സീറ്റ് നിലനിര്‍ത്തിയും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് ഹിമാചലില്‍.

ഹിമാചലില്‍ അടിമുടി കോൺഗ്രസ്; പോരാട്ടം കനത്ത മണ്ഡലങ്ങളിലെ നേരിയ ഭൂരിപക്ഷത്തിനും തിളക്കമേറെ
ഗുജറാത്ത് തിളക്കത്തിന്റെ മാറ്റ് കുറച്ച് ഹിമാചൽ; ചരിത്ര വിജയത്തിന് ബിജെപിയ്ക്ക് ആപ്പിന്റെ കൈത്താങ്ങ്

വാശിയേറിയ പോരാട്ടം നടന്ന മൂന്ന് മണ്ഡലങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിന് ആണെങ്കിലും വിജയിച്ചുകയറിയത് പാർട്ടിക്ക് ആത്മവിശ്വാസം നല്‍കും. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത സീറ്റാണ് ഭോരഞ്ജ് നിയോജക മണ്ഡലം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുരേഷ്‌കുമാര്‍ ബിജെപിയുടെ ഡോ.അനില്‍ ധിമാനെ പരാജയപ്പെടുത്തിയാണ് മണ്ഡലം പിടിച്ചെടുത്തത്. സുരേഷ് കുമാറിന് ആകെ 24,779 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അനില്‍ ധിമാന് നേടാനായത് 24,719 വോട്ടുകളാണ്. വെറും 60 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് ജയം. 2017 ല്‍ 6892 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബിജെപി ഇത്തവണ കോൺഗ്രസിന്റെ പ്രതിരോധത്തില്‍ തകർന്നു. 27,961 വോട്ടുകള്‍ നേടിയായിരുന്നു അന്ന് ബിജെപിയുടെ കമലേഷ് കുമാരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് കുമാറിനെ പരാജയപ്പെടുത്തിയത്.

ഹിമാചലില്‍ അടിമുടി കോൺഗ്രസ്; പോരാട്ടം കനത്ത മണ്ഡലങ്ങളിലെ നേരിയ ഭൂരിപക്ഷത്തിനും തിളക്കമേറെ
ഹിമാചലില്‍ തലവേദനയൊഴിയാതെ കോൺഗ്രസ്; ആരാകും മുഖ്യമന്ത്രി?

ഹിമാചലിലെ സിര്‍മൗര്‍ ജില്ലയിലെ മണ്ഡലമായ ഷില്ലായി ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും ഇത്തവണയും കോണ്‍ഗ്രസിന് നിലനിര്‍ത്താനായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹര്‍ഷവര്‍ധന്‍ ചൗഹാന്‍ 32,093 വോട്ട് നേടിയാണ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയത്. അതേസമയം ബിജെപിയുടെ ബല്‍ദേവ് സിങ് നേടിയത് 31,711 വോട്ടുകളാണ്. 382 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ കോണ്‍ഗ്രസ് ജയിച്ചത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4125 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നിടത്താണ് കോണ്‍ഗ്രസിന് ഇത്തവണ ചെറിയ ഭൂരിപക്ഷത്തില്‍ ജയിച്ച് കയറേണ്ടി വന്നത്. 29,171 വോട്ടുകള്‍ നേടിയായിരുന്നു ഹര്‍ഷവര്‍ധന്‍ ചൗഹാന്റെ അന്നത്തെ ജയം. ബിജെപി ഇത്തവണ വോട്ട് വര്‍ദ്ധിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്.

ഹമിര്‍പൂര്‍ മണ്ഡലം കോൺഗ്രസ് നിലനിര്‍ത്തിയത് 399 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

നേരിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിയ മറ്റൊരു മണ്ഡലമാണ് ഹമിര്‍പൂര്‍ ജില്ലയിലെ സുജന്‍പൂര്‍. 27,679 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രജിന്ദര്‍ സിംഗ് ബിജെപിയെ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി രജീന്ദര്‍ സിംഗ് റാണ നേടിയത് 27,280 വോട്ടുകളായിരുന്നു. വെറും 399 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് ഹമിര്‍പൂര്‍ മണ്ഡലം നിലനിര്‍ത്തിയത്.

logo
The Fourth
www.thefourthnews.in