മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാങ്മ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
മേഘാലയ മുഖ്യമന്ത്രിയായി നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പ്രസിഡൻ്റ് കോൺറാഡ് സാങ്മ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എൻപിപിയിൽ നിന്നുള്ള ഏഴ് എംഎൽഎമാർ, യുഡിപിയിൽ നിന്നുള്ള രണ്ട് എംഎൽഎമാർ, ബിജെപി, എച്ച്എസ്പിഡിപി എന്നിവയിൽ നിന്നുള്ള ഓരോ എംഎൽഎമാർ എന്നിവരും കോൺറാഡ് സാംഗ്മയുടെ മന്ത്രിസഭയിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നാഗാലാൻഡ് മുഖ്യമന്ത്രിയായി നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ (എൻഡിപിപി) നെഫ്യൂ റിയോ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു
32 എംഎല്‍എമാരുടെ പിന്തുണയോടെയാണ് സാങ്മ വീണ്ടും അധികാരത്തിലേറുന്നത്. എൻപിപിയിൽ നിന്നുള്ള പ്രെസ്റ്റൺ ടിൻസോങ്, സ്നിയാവ്ഭലാംഗ് ധർ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. എൻപിപിയിൽ നിന്ന് മാർക്കോസ് എൻ മാറക്, റക്കം എ സാങ്മ, അംബരീൻ ലിങ്ദോ, കോമിങ്ഗോണ്‍ യെംബോൺ, എ ടി മൊണ്ഡൽ എന്നിവർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
60 സീറ്റുകളുള്ള മേഘാലയ നിയമസഭയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) 26 സീറ്റ് നേടിയിരുന്നു. കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സാങ്മ ബിജെപിയുടെ പിന്തുണ തേടിയിരുന്നു. തുടര്‍ന്ന് മേഘാലയയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും സാങ്മയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സഖ്യം സ്ഥാപിച്ചത്. കേവല ഭൂരിപക്ഷമായ 31 സീറ്റുകള്‍ പിടിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുകയുള്ളൂ. 60 അംഗ നിയമസഭയില്‍ 26 സീറ്റുകളുമായി എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ബിജെപി രണ്ട് സീറ്റ് നേടി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബിജെപിയുമായുള്ള സഖ്യം സാങ്മ ഉപേക്ഷിച്ചത്. എന്നാൽ, സര്‍ക്കാര്‍ രൂപീകരണത്തിന് ചെറുപാര്‍ട്ടികളുടെ സഹായം ആവശ്യമായ സാഹചര്യത്തിലാണ് ബിജെപിയെയും മറ്റുള്ളവരെയും എന്‍പിപി ആശ്രയിച്ചത്.