50 വർഷത്തെ കമ്മ്യൂണിസ്റ്റ് കോട്ട പിടിച്ച നേതാവ്, ത്രിപുരയില്‍ പ്രതിമാ ഭൗമികിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു

50 വർഷത്തെ കമ്മ്യൂണിസ്റ്റ് കോട്ട പിടിച്ച നേതാവ്, ത്രിപുരയില്‍ പ്രതിമാ ഭൗമികിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു

മണിക് സർക്കാറിൻ്റെ മണ്ഡലത്തിലാണ് കേന്ദ്ര സഹമന്ത്രി വിജയിച്ചത്
Updated on
2 min read

തുടര്‍ഭരണം നിലനിര്‍ത്തിയ ത്രിപുരയില്‍ ഭരണസംവിധാനവും അടിമുടി പരിഷ്‌കരിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രിയെ പാര്‍ട്ടി പരിഗണിക്കുന്നതായാണ് വിവരം. കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമികിനെയാണ് ബിജെപി ഇതിനായി പരിഗണിക്കുന്നത്. ബിജെപി പദ്ധതി നടപ്പായാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയാകുന്ന ആദ്യ വനിതയായി മാറും പ്രതിമ ഭൗമിക്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമമായ ധന്‍പൂരിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള അംഗമാണ് പ്രതിമ ഭൗമിക്.

50 വർഷത്തെ കമ്മ്യൂണിസ്റ്റ് കോട്ട പിടിച്ച നേതാവ്, ത്രിപുരയില്‍ പ്രതിമാ ഭൗമികിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു
കോൺഗ്രസ് സഖ്യം: ത്രിപുര സിപിഎമ്മിന് നൽകുന്ന പാഠമെന്ത്?

നരേന്ദ്ര മോദി മന്ത്രിസഭയില്‍ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തില്‍ സഹമന്ത്രിയാണ് നിലവില്‍ ഭൗമിക്. കേന്ദ്ര സഹമന്ത്രിയായിരിക്കെ തന്നെ ത്രിപുര തിരഞ്ഞെടുപ്പില്‍ ധന്‍പൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ ഭൗമിക് 3500 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ത്ഥി കൗശിക് ചന്ദയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രതിമ ഭൗമികിനെ സംസ്ഥാന മുഖ്യമന്ത്രിയായി നിയോഗിച്ചേക്കാനുള്ള സാഹചര്യം തള്ളിക്കളയാന്‍ ആകില്ലെന്ന് ബിജെപിയുടെ പ്രമുഖ നേതാവ് പ്രതികരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം ഒരു തീരുമാനത്തിലെത്തിയാല്‍ നിലവിലെ മുഖ്യമന്ത്രി മാണിക് സാഹയ്ക്ക് കേന്ദ്ര മന്ത്രിസഭയില്‍ അവസരം നല്‍കിയേക്കും എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

50 വർഷത്തെ കമ്മ്യൂണിസ്റ്റ് കോട്ട പിടിച്ച നേതാവ്, ത്രിപുരയില്‍ പ്രതിമാ ഭൗമികിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു
ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യത്തിന് ഭരണത്തുടർച്ച; മേഘാലയയിൽ ബിജെപി പിന്തുണയോടെ എൻപിപി സർക്കാർ

പ്രതിമ ഭൗമികിന് പ്രധാന സ്ഥാനം നല്‍കുന്നതിലൂടെ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലേക്കുള്ള ചുവടു കൂടിയാണ് ബിജെപി ഉറപ്പിക്കുന്നത്. സ്ത്രീകളുടെ പിന്തുണ പാര്‍ട്ടിയ്ക്ക് ഉറപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പുറമെ ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ ബിജെപിയെ സഹായിച്ചത് സ്ത്രീ വോട്ടര്‍മാരാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. സംസ്ഥാനത്തെ ആദിവാസി മേഖലകളില്‍ ബിജെപി വലിയ തിരിച്ചടി നേരിട്ടെങ്കിലും മറ്റിടങ്ങളില്‍ സ്ത്രീ വോട്ടുകള്‍ കൂടുതലായി ലഭിച്ചെന്നാണ് കണക്കൂട്ടല്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഇത്തവണ ത്രിപുരയില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വോട്ട് ചെയ്തതും സ്ത്രീകളായിരുന്നു. 89.17 ശതമാനം സ്ത്രീകളും 86.12 ശതമാനം പുരുഷന്മാരും വോട്ട് ചെയ്‌തെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഇത്തവണ ത്രിപുരയില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വോട്ട് ചെയ്തതും സ്ത്രീകളായിരുന്നു. 89.17 ശതമാനം സ്ത്രീകളും 86.12 ശതമാനം പുരുഷന്മാരും വോട്ട് ചെയ്‌തെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാന ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസുമായി കൈകോര്‍ത്ത സിപിഎമ്മിനും ത്രിപുരയില്‍ ബിജെപിയെ തുടര്‍ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ആയിരുന്നില്ല. കഴിഞ്ഞ തവണ സിപിഎം ഒറ്റയ്ക്ക് നേടിയത് 16 സീറ്റെങ്കില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ആകെ നേടാനായത് 14 സീറ്റ് മാത്രം. സിപിഎമ്മിന് 11 ഉം കോണ്‍ഗ്രസിന് മൂന്നും ഇടത്താണ് വിജയം നേടാനായത്. ഗോത്ര മേഖലയില്‍ തിപ്രാമോത നേടിയ മുന്നേറ്റമാണ് ബിജെപി സഖ്യത്തിന് 2018 ലെ നേട്ടം നല്‍കാതിരുന്നത്. ബിജെപിക്ക് നാല് സീറ്റ് കുറഞ്ഞപ്പോള്‍ സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞ തവണ ഐപിഎഫ്ടി എട്ടും ബിജെപി 36ഉം ഇടത്താണ് വിജയിച്ചത്. ഇത്തവണ തിപ്രാമോത 13 സീറ്റ് നേടിയെങ്കിലും ബിജെപി സഖ്യം കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ നിര്‍ണായക ശക്തിയല്ലാതായി.

logo
The Fourth
www.thefourthnews.in