അദാനിയില്‍ തട്ടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം; 'മനുഷ്യനാണ്, നാക്കു പിഴ സംഭവിക്കാ'മെന്ന് പറഞ്ഞ് തലയൂരി അജിത് പവാര്‍

അദാനിയില്‍ തട്ടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം; 'മനുഷ്യനാണ്, നാക്കു പിഴ സംഭവിക്കാ'മെന്ന് പറഞ്ഞ് തലയൂരി അജിത് പവാര്‍

യോഗം നടന്നെന്ന് സമ്മതിച്ച് രംഗത്തെത്തിയ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും അദാനിയുടെ സാന്നിധ്യം നിഷേധിച്ചിരുന്നു
Updated on
2 min read

വരുന്ന 20ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ച് വര്‍ഷം പഴക്കമുള്ള വിഷയത്തില്‍ തട്ടിനില്‍ക്കുകയാണ് മഹാരാഷ്ട്ര രാഷ്ട്രീയം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി വിമത വിഭാഗം നേതാവുമായ അജിത് പവാര്‍ തൊടുത്തുവിട്ട 'ഗൗതം അദാനി'യാണ് കഴിഞ്ഞ ദിവസങ്ങളിലായി മഹാരാഷ്ട്രയെ ഇളക്കിമറിച്ചിരിക്കുന്നത്. വിഷയത്തില്‍ വിശദീകരണവുമായി ഉപമുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസും എന്‍സിപി നേതാവ് ശരദ് പവാറും ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അദാനിയില്‍ തട്ടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം; 'മനുഷ്യനാണ്, നാക്കു പിഴ സംഭവിക്കാ'മെന്ന് പറഞ്ഞ് തലയൂരി അജിത് പവാര്‍
ലക്ഷ്യം ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍; ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ വ്യോമാക്രമണവുമായി ഇസ്രയേല്‍

2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം എന്‍സിപി നേതാവ് ശരദ് പവാര്‍ ബിജെപിയുമായി സഖ്യചര്‍ച്ച നടത്തിയിരുന്നെന്നും വ്യവസായി ഗൗതം അദാനിയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടന്നെതന്നുമായിരുന്നു അജിത് പവാറിന്‌റെ വെളിപ്പെടുത്തല്‍. ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുണ്ടായിരുന്നതായും അജിത് പവാര്‍ പറഞ്ഞിരുന്നു. അഞ്ച് തവണ ചര്‍ച്ച നടന്നതായും അമിത് ഷായും ശരദ് പവാറും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച ഉണ്ടായതായും അജിത് പവാര്‍ ദേശീയ മാധ്യമങ്ങളായ ദ ന്യൂസ് മിനിറ്റ്, ന്യൂസ്ലോണ്‍ട്രി എന്നിവക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

'ഒരു കൂടിക്കാഴ്ച നടന്നിട്ട് അഞ്ച് വര്‍ഷമാകുന്നു, അത് എവിടെയാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം, അത് ഡല്‍ഹിയിലെ ഒരു വ്യവസായിയുടെ വസതിയിലായിരുന്നു. അവിടെ അഞ്ച് മീറ്റിങ്ങുകള്‍ നടന്നു... അമിത് ഷാ അവിടെ ഉണ്ടായിരുന്നു, ഗൗതം അദാനി ഉണ്ടായിരുന്നു, പ്രഫുല്‍ പട്ടേല്‍, ദേവേന്ദ്ര ഫഡ്നാവിസ്, പവാര്‍ സാഹിബ് (ശരദ് പവാര്‍) എന്നിവരുണ്ടായിരുന്നു... എല്ലാം തീരുമാനിച്ചിരുന്നു' കൂടിക്കാഴ്ടയെ പരാമര്‍ശിച്ച് അജിത് പവാര്‍ പറഞ്ഞു. അതിന്റെ പഴി എന്റെ മേല്‍ വീണു, ഞാനത് ഏറ്റെടുത്തു, കുറ്റം ഞാന്‍ ഏറ്റെടുക്കുകയും മറ്റുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്തു- അജിത് പവാര്‍ പറഞ്ഞു.

അദാനിയില്‍ തട്ടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം; 'മനുഷ്യനാണ്, നാക്കു പിഴ സംഭവിക്കാ'മെന്ന് പറഞ്ഞ് തലയൂരി അജിത് പവാര്‍
'ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഉദ്ദേശ്യമില്ല'; ബൈഡന്‍ ഭരണകൂടത്തിന് ഇറാന്റെ സന്ദേശം

എന്തുകൊണ്ട് ശരദ് പവാര്‍ ബിജെപിക്കൊപ്പം പോയില്ല എന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നായിരുന്നു അജിത്തിന്റെ മറുപടി. 'ലോകത്ത് ആര്‍ക്കും വായിക്കാന്‍ കഴിയാത്ത നേതാവാണ് പവാര്‍ സാഹിബ്. അദ്ദേഹത്തിന്റെ മനസ് ആന്റിക്കും(ശരദ് പവാറിന്റെ ഭാര്യ പ്രതിഭ) ഞങ്ങളുടെ സുപ്രിയ(സുലേ)യ്ക്ക് പോലും അറിയില്ല- എന്നും അജിത് പവാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയില്‍ അദാനിയുടെ സ്വാധീനത്തിനു തെളിവായി പ്രതിപക്ഷം ഈ പരാമര്‍ശങ്ങള്‍ ഏറ്റെടുത്തതോടെ അജിത് പവാര്‍ മലക്കം മറിഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒരു വ്യവസായിയുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും രഹസ്യ കൂടിക്കാഴ്ചയില്‍ അദാനി പങ്കെടുത്തെന്ന് പറഞ്ഞത് നാക്കുപിഴയാണെന്നും പറഞ്ഞ് തലയൂരാനാണ് അജിത് പവാര്‍ ശ്രമിച്ചത്. ഡല്‍ഹിയില്‍ അദാനിയുടെ വസതിയിലാണ് യോഗം നടന്നത്. എന്നാല്‍ അദ്ദേഹത്തിന്‌റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. 'ഗസ്റ്റ് ഹൗസ്, ഹോട്ടലുകള്‍ എന്നിങ്ങനെ വിവിധ ഇടങ്ങളിലാണ് യോഗം നടന്നത്. ഞങ്ങള്‍ അദാനിയുടെ ഗസ്റ്റ് ഹൗസിലായിരുന്നു. ഒരു സംസ്ഥാനത്തിന്‌റെ സര്‍ക്കാര്‍ രൂപീകരണത്തില്‍ വ്യവസായത്തിന് ഒരു പങ്കുമില്ല. മൂന്നും നാലും അഭിമുഖങ്ങള്‍ നല്‍കുന്നതുപോലെതന്നെ അഞ്ചും ആറും യോഗങ്ങളുമുണ്ടാകും. ഒരുപക്ഷേ ഞാന്‍ എന്തെങ്കിലും അബദ്ധത്തില്‍ പറഞ്ഞതാകാം. ഞാന്‍ ഒരു മനുഷ്യനാണ്. മനുഷ്യര്‍ക്ക് തെറ്റുകള്‍ സംഭവിക്കാം' എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അജിത് പവാറിന്‌റെ വിശദീകരണം ഇതായിരുന്നു. മുന്‍ പ്രസ്താവന തിരുത്താന്‍ ആരെങ്കിലും സമ്മര്‍ദം ചെലുത്തിയോ എന്ന ചോദ്യത്തിന് അജിത് പവാര്‍ ആരുടെയെങ്കിലും സമ്മര്‍ദത്തിന് വഴങ്ങുന്ന ആളാണോ എന്ന് മഹാരാഷ്ട്രയില്‍ ചോദിക്കൂ എന്നായിരുന്നു മറുപടി.

അദാനിയില്‍ തട്ടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം; 'മനുഷ്യനാണ്, നാക്കു പിഴ സംഭവിക്കാ'മെന്ന് പറഞ്ഞ് തലയൂരി അജിത് പവാര്‍
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

ഒരു വ്യവസായി എന്തിനാണ് ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ഇത്ര ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രീയ ചര്‍ച്ചയില്‍ അദാനിക്ക് എന്താണ് പങ്കെന്നും ചോദിച്ച് രാജ്യസഭ എംപിയും ശിവസേന(യുബിടി) വക്താവുമായ പ്രിയങ്ക ചതുര്‍വേദി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം യോഗം നടന്നെന്ന് സമ്മതിച്ച് രംഗത്തെത്തിയ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും അദാനിയുടെ സാന്നിധ്യം നിഷേധിച്ചിരുന്നു. മാത്രമല്ല 2019-ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രപതി ഭരണത്തിന് പ്രധാന കാരണക്കാരന്‍ എന്‍സിപി നേതാവ് ശരദ് പവാറാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു.

ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് രണ്ട് എന്‍സിപി നേതാക്കള്‍ ബിജെപിയെ സമീപിച്ചത്. തുടര്‍ന്നാണ് ഞാനും അമിത് ഷായും ശരദ് പാവറും അജിത് പവാറും പ്രഫുല്‍ പട്ടേലും പങ്കെടുത്ത രഹസ്യ യോഗം നടന്നതും സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചതും. നവംബര്‍ 10നകം സര്‍ക്കാരുണ്ടാക്കിയില്ലെങ്കില്‍ രാഷ്ട്രപതി ഭരണം വരുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ അങ്ങനെ സംഭവിച്ചതിനുശേഷം സഖ്യസര്‍ക്കാര്‍ പ്രഖ്യാപിക്കാമെന്നാണ് ശരദ് പവാര്‍ നിര്‍ദേശിച്ചത്. ' ഫഡ്‌നാവിസ് പറഞ്ഞു.

അദാനിയില്‍ തട്ടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം; 'മനുഷ്യനാണ്, നാക്കു പിഴ സംഭവിക്കാ'മെന്ന് പറഞ്ഞ് തലയൂരി അജിത് പവാര്‍
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ അഞ്ചാംപനി വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

അതേസമയം അവിഭക്ത എന്‍സിപിയും ബിജെപിയും തമ്മില്‍ ഗൗതം അദാനിയുടെ വസതിയില്‍ ചര്‍ച്ച നടത്തിയെന്നും അവിടെ അദാനിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും ദ ന്യൂസ് മിനിറ്റ്, ന്യൂസ്ലോണ്‍ട്രി എന്നിവക്ക് നല്‍കിയ അഭിമുഖത്തില്‍ ശരദ് പവാറും വ്യക്തമാക്കിയിരുന്നു.

തനിക്കു പുറമേ അദാനി, അമിത് ഷാ, അജിത് പവാര്‍ എന്നിവരായിരുന്നു അവിടെ ഉണ്ടായിരുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി, അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 80 മണിക്കൂര്‍ നീണ്ടുനിന്ന സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുമ്പാണ് അധികാരം പങ്കിടല്‍ ചര്‍ച്ച നടന്നതെന്നും ശരദ് പവാര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in