2014 മുതൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 8719 യുഎപിഎ കേസുകൾ; കുറ്റം തെളിയിക്കപ്പെട്ടത് ആകെ 215 എണ്ണത്തിൽ മാത്രം

2014 മുതൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 8719 യുഎപിഎ കേസുകൾ; കുറ്റം തെളിയിക്കപ്പെട്ടത് ആകെ 215 എണ്ണത്തിൽ മാത്രം

2014 മുതൽ യുഎപിഎ കേസുകളിൽ ഓരോ വർഷവും ശിക്ഷിക്കപ്പെടുന്നവരേക്കാൾ കൂടുതല്‍ കുറ്റവിമുക്തരാക്കപ്പെടുന്നവരാണ്
Updated on
1 min read

2014 മുതല്‍ രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ട യുഎപിഎ കേസുകളിലെ ശിക്ഷാനിരക്ക് 2.4 ശതമാനം. 2014 മുതൽ 2022 വരെയുള്ള എട്ട് വർഷത്തെ കണക്കുകളാണ് കേന്ദ്രസർക്കാർ പുറത്തുവിട്ടത്. അതുപ്രകാരം, യുഎപിഎ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരേക്കാൾ അധികവും കുറ്റവിമുക്തരാക്കപ്പെടുന്നവരാണ്.

2014-22 കാലയളവില്‍ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത് 8719 യുഎപിഎ കേസുകളാണ്. അതിൽ 215 കേസുകളിൽ മാത്രമാണ് കുറ്റം തെളിയിക്കപ്പെട്ടത്. അതേസമയം, 567 കേസുകൾ കുറ്റവിമുക്തമാക്കപ്പെടുകയും ചെയ്തു. സംസ്ഥാന പോലീസ് ഉൾപ്പെടെ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികളാണ് യുഎപിഎ വകുപ്പ് ചുമത്തുന്നത്.

1967ൽ പാർലമെന്റ് പാസാക്കിയ ദി അൺലോഫുൾ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, 2008ലാണ് വലിയ ഭേദഗതികൾക്ക് വിധേയമാകുന്നത്

2014 മുതൽ യുഎപിഎ കേസുകളിൽ ഓരോ വർഷവും ശിക്ഷിക്കപ്പെടുന്നവരേക്കാൾ കൂടുതല്‍ കുറ്റവിമുക്തരാക്കപ്പെടുന്നവരാണ്. 2017 മാത്രമാണ് ഇതിന് അപവാദം. 2014-ൽ മാത്രം 976 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു, എന്നാൽ ആ വർഷം ഒമ്പത് കേസുകളിലാണ് ശിക്ഷ നടപ്പാക്കിയത്, 24 കേസുകൾ വെറുതെവിടുകയായിരുന്നു. 2018- ലാണ് ഏറ്റവുമധികം (1,182) യു എ പി എ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഏറ്റവുമധികം (153) പേർ കുറ്റവിമുക്തരാക്കപ്പെട്ടത് 2022ലും.

2014 മുതൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 8719 യുഎപിഎ കേസുകൾ; കുറ്റം തെളിയിക്കപ്പെട്ടത് ആകെ 215 എണ്ണത്തിൽ മാത്രം
പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതികളെ പോലീസ് പൊതുമധ്യത്തിൽ വിലങ്ങണിയിച്ചതിനെ ചോദ്യം ചെയ്തതിന് മർദ്ദനം, പരാതി നൽകി

യു എ പി എ കേസുകളിലെ കേസന്വേഷണത്തിന്റെ സങ്കീർണതയാണ് ശിക്ഷാനിരക്ക് കുറയുന്നതിന്റെ കാരണമെന്നാണ് സുരക്ഷാ വിദഗ്ദർ പറയുന്നത്. അതേസമയം, നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം രാജ്യത്തെ ആക്ടിവിസ്റ്റുകൾ, പ്രതിപക്ഷ നേതാക്കൾ എന്നിവർക്കെതിരെയെല്ലാം യു എ പി എ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി വിമർശനമുണ്ട്.

യുഎപിഎ കേസുകളിൽ പതിവിൽനിന്ന് വിപരീതമായി നിരപരാധിത്വം തെളിയിക്കേണ്ട ചുമതല കുറ്റാരോപിതനാണ്. കുറ്റപത്രം നൽകാതെ 180 ദിവസം വരെ തടവിൽ പാർപ്പിക്കാനും കഴിയും

1967ൽ പാർലമെന്റ് പാസാക്കിയ ദി അൺലോഫുൾ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, 2008ലാണ് വലിയ ഭേദഗതികൾക്ക് വിധേയമാകുന്നത്. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം, മുംബൈ ഭീകരാക്രമണത്തിന്റെ ചുവടുപിടിച്ചായിരുന്നു വലിയ ദുരുപയോഗ സാധ്യതകൾ ഉണ്ടായിരുന്ന യുഎപിഎ ഭേദഗതി ഒരു പാർട്ടികളുടെയും എതിർപ്പില്ലാതെ പാസാക്കിയെടുത്തത്.

2014 മുതൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 8719 യുഎപിഎ കേസുകൾ; കുറ്റം തെളിയിക്കപ്പെട്ടത് ആകെ 215 എണ്ണത്തിൽ മാത്രം
14 വർഷം പഴക്കമുള്ള പ്രസംഗത്തിന് യുഎപിഎ; നീക്കം അരുന്ധതി റോയ്‌യെ പൂട്ടാൻ തന്നെ!

യുഎപിഎ കേസുകളിൽ പതിവിൽനിന്ന് വിപരീതമായി നിരപരാധിത്വം തെളിയിക്കേണ്ട ചുമതല കുറ്റാരോപിതനാണ്. കുറ്റപത്രം നൽകാതെ 180 ദിവസം വരെ തടവിൽ പാർപ്പിക്കാനും കഴിയും. ഇത് സ്വാഭാവിക ജാമ്യം കുറ്റാരോപിതന് നിഷേധിക്കാറുണ്ട്. എന്നാൽ അടുത്തിടെ, നിയമപരമായ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അതിവേഗ വിചാരണയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ടാൽ യുഎപിഎ കേസുകളിലാണെങ്കിലും ജാമ്യത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

logo
The Fourth
www.thefourthnews.in