അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വെറുതെ പറയാനാകില്ലെന്ന് സുപ്രീംകോടതി; 'സഹകരിക്കുകയെന്നാൽ കുറ്റം സമ്മതിക്കുകയല്ല'

അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വെറുതെ പറയാനാകില്ലെന്ന് സുപ്രീംകോടതി; 'സഹകരിക്കുകയെന്നാൽ കുറ്റം സമ്മതിക്കുകയല്ല'

അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നത് കൃത്യമായി തെളിയിക്കണമെന്നും ജസ്റ്റിസ് എസ് കെ കൗള്‍
Updated on
1 min read

കുറ്റാരോപിതർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന അന്വേഷണ സംഘത്തിന്റെ സ്ഥിരം വാദത്തോട് അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. അന്വേഷണത്തോട് സഹകരിക്കുകയെന്നാൽ ആരോപണങ്ങൾ സമ്മതിക്കുകയല്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നത് കൃത്യമായി തെളിയിക്കണമെന്നും കോടതി പറഞ്ഞു.

അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വെറുതെ പറയാനാകില്ലെന്ന് സുപ്രീംകോടതി; 'സഹകരിക്കുകയെന്നാൽ കുറ്റം സമ്മതിക്കുകയല്ല'
സർക്കാർ ജീവനക്കാരുടെ പ്രസവാവധി ഒരു വർഷമാക്കാൻ സിക്കിം

വ്യാഴാഴ്ച ഒരു കേസിന്റെ വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിർണായക പരാമർശം. ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് സുധാന്‍ശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് പരാമർശം. കേസിന്റെ വാദത്തിനിടെ കുറ്റാരോപിതൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും അതിന് അഭിഭാഷകനായില്ല. ഇതോടെയാണ് ജസ്റ്റിസ് കൗള്‍ ഇടപെട്ടത്.

തെളിവുകള്‍ നല്‍കാതെ പോലീസുകാര്‍ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന മോശം പ്രവണതയില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു

''അന്വേഷണത്തോട് സഹകരിക്കുക എന്നാൽ എല്ലാ ആരോപണങ്ങും സമ്മതിക്കുക എന്നല്ല. കുറ്റാരോപിതന്‍ പോലീസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന് പോലീസിന് വെറുതെ പറയാന്‍ സാധിക്കില്ല, അദ്ദേഹം എങ്ങനെ സഹകരിക്കുന്നില്ലെന്ന് കാണിക്കുന്ന തെളിവുകളാണ് ആവശ്യം,'' ജസ്റ്റിസ് കൗള്‍ പറഞ്ഞു.

തെളിവുകള്‍ നല്‍കാതെ പോലീസുകാര്‍ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്ന മോശം പ്രവണതയില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. '' എല്ലാ കേസുകളിലും കുറ്റാരോപിതന്‍ സഹകരിക്കുന്നില്ലെന്ന സ്ഥിരം പ്രതികരണമാണ് പോലീസില്‍ നിന്നുമുണ്ടാകുന്നത്. എന്നാല്‍ അയാള്‍ എങ്ങനെ സഹകരിക്കുന്നില്ലെന്ന് നിങ്ങള്‍ വിശദീകരിക്കണം,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സമയം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അതിനനുസരിച്ച് കോടതി സമയം അനുവദിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in