പശുക്കടത്ത് സംഘമെന്ന് സംശയം, ഹരിയാനയില്‍ പ്ലസ് ടു വിദ്യാർഥിയെ വെടിവെച്ചുകൊന്നു; കൊലപാതകം 25 കിലോമീറ്റർ പിന്തുടർന്നെത്തി

പശുക്കടത്ത് സംഘമെന്ന് സംശയം, ഹരിയാനയില്‍ പ്ലസ് ടു വിദ്യാർഥിയെ വെടിവെച്ചുകൊന്നു; കൊലപാതകം 25 കിലോമീറ്റർ പിന്തുടർന്നെത്തി

സംഭവുമായി ബന്ധപ്പെട്ട് പശുസംരക്ഷണ സേനയിലെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു
Updated on
1 min read

ഹരിയാനയിലെ ഫരിദാബാദില്‍ പശുസംരക്ഷണ സംഘം പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ വെടിവെച്ചു കൊന്നു. വിദ്യാർഥി പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ആര്യൻ മിശ്ര എന്നാണ് കൊല്ലപ്പെട്ട വിദ്യാർഥിയുടെ പേര്. ആര്യനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ ഡല്‍ഹി-ആഗ്ര ദേശീയ പാതയിലെ ഗാധ്‌പുരിക്കടുത്ത് 25 കിലോമീറ്റർ പിന്തുടർന്നായിരുന്നു കൊലപാതകം.

സംഭവുമായി ബന്ധപ്പെട്ട് പശുസംരക്ഷണ സേനയിലെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൗശിക്ക്, വരുണ്‍, കൃഷ്ണ, അദേശ്, സൗരഭ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 23നായിരുന്നു സംഭവം.

പശുക്കടത്തുകാർ റെനൊ ഡസ്റ്റർ, ടൊയോട്ട ഫോർച്യൂണർ എന്നീ കാറുകളിലായി നഗരംചുറ്റുന്നു എന്ന വിവരത്തെത്തുടർന്നായിരുന്നു സംഘം വിദ്യാർഥികളെ പിന്തുടർന്നത്. വിദ്യാർഥികളും സഞ്ചരിച്ചിരുന്നത് ഡസ്റ്റർ കാറിലായിരുന്നു. ഹർഷിതെന്ന വ്യക്തിയായിരുന്നു ഡസ്റ്റർ ഓടിച്ചിരുന്നത്. ഒപ്പം ആര്യനും സുഹൃത്തായ ഷാങ്കിയുമുണ്ടായിരുന്നു. മറ്റ് രണ്ട് സുഹൃത്തുക്കളും വാഹനത്തിലുണ്ടായിരുന്നെന്നാണ് വിവരം, ഇവരുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല.

പശുക്കടത്ത് സംഘമെന്ന് സംശയം, ഹരിയാനയില്‍ പ്ലസ് ടു വിദ്യാർഥിയെ വെടിവെച്ചുകൊന്നു; കൊലപാതകം 25 കിലോമീറ്റർ പിന്തുടർന്നെത്തി
'സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ല' എന്ന് നെതന്യാഹു; സൈനികനീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ ബന്ദികളെ ജീവനോടെ കിട്ടില്ലെന്ന് ഹമാസ്

ഹർഷിതും ഷാങ്കിയും അടുത്തിടെ ഒരു വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഷാങ്കിയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. പശുസംരക്ഷകർ കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോള്‍ വാക്കുതർക്കത്തിലേർപ്പെട്ട വ്യക്തിയുടെ ആളുകളാണെന്ന് തെറ്റിദ്ധരിച്ച് ഹർഷിത് വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് പശുസംരക്ഷകർ ഇവർ പശുക്കടത്തുകാരാണെന്ന് ഉറപ്പിച്ചതും പിന്തുർന്ന് വെടിയുതിർത്തതും. പിൻസീറ്റിലിരുന്ന ആര്യന് വെടിയേല്‍ക്കുകയായിരുന്നു.

ആര്യന് വെടിയേറ്റതോടെ ഹർഷിത് വാഹനം നിർത്തി. എന്നാല്‍ പശുസംരക്ഷകരുടെ സംഘം എത്തി ആര്യന്റെ നെഞ്ചിലേക്ക് വീണ്ടും വെടിവെക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയില്‍ പശുസംരക്ഷകർ അതിഥിതൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയത്. ബീഫ് കഴിച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

logo
The Fourth
www.thefourthnews.in