'പട്ടികജാതി വിഭാഗങ്ങളിലെ ക്രീമി ലെയറുകളെ സംവരണാനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കണം;' ഉത്തരവുമായി സുപ്രീംകോടതി

'പട്ടികജാതി വിഭാഗങ്ങളിലെ ക്രീമി ലെയറുകളെ സംവരണാനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കണം;' ഉത്തരവുമായി സുപ്രീംകോടതി

ആദ്യ തലമുറയിലെ ഏതെങ്കിലും അംഗം സംവരണത്തിലൂടെ ഉയർന്ന പദവിയിൽ എത്തിയിട്ടുണ്ടെങ്കിൽ, രണ്ടാം തലമുറയ്ക്ക് സംവരണത്തിന് അർഹതയില്ലെന്നതാണ് ജസ്റ്റിസ് മിത്തൽ
Updated on
1 min read

പട്ടികജാതി വിഭാഗങ്ങൾക്ക് നൽകുന്ന സംവരണത്തിലും 'ക്രീമി ലെയർ' സംവിധാനം കൊണ്ടുവരണമെന്ന് സുപ്രീംകോടതി. പട്ടികജാതി വിഭാഗങ്ങളിലെ കൂടുതൽ പിന്നാക്കം നിൽക്കുന്ന വർഗങ്ങൾക്ക് പ്രത്യേക സംവരണത്തിന് അർഹതയുണ്ടെന്ന സുപ്രധാന വിധിയിലാണ് കോടതിയുടെ സുപ്രധാന വിധി . ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിൽ നാലുപേരും ഈ അഭിപ്രായത്തോട് യോജിപ്പും രേഖപ്പെടുത്തി.

നിലവിൽ 'മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക്' അനുവദിക്കുന്ന സംവരണത്തിൽ മാത്രമാണ് 'ക്രീമി ലെയർ' സംവിധാനമുള്ളത്‌. ഒബിസി വിഭാഗങ്ങൾക്കിടയിൽ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലാണ് 'ക്രീമി ലെയർ' തിരിക്കുന്നത്. എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്കിടയിൽ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ തിരിച്ചറിയാനും സംവരണാനുകൂല്യങ്ങളിൽനിന്ന് പുറത്താക്കാനും നയരൂപീകരണം നടത്തണമെന്ന് ജസ്റ്റിസ് ബി ആർ ഗവായ് ആവശ്യപ്പെട്ടു. യഥാർത്ഥ സമത്വം നേടാനുള്ള ഒരേയൊരു മാർഗ്ഗമാണിതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

'പട്ടികജാതി വിഭാഗങ്ങളിലെ ക്രീമി ലെയറുകളെ സംവരണാനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കണം;' ഉത്തരവുമായി സുപ്രീംകോടതി
'പട്ടികജാതി വിഭാഗങ്ങള്‍ ഏകീകൃത വര്‍ഗമല്ല, ഉപവിഭാഗങ്ങൾക്ക് സംവരണം നൽകാം'; 2005ലെ വിധി തിരുത്തി സുപ്രീംകോടതി

ഒബിസികൾക്ക് ബാധകമായ ക്രീമി ലെയർ തത്വം പട്ടികജാതി വിഭാഗങ്ങൾക്കും ബാധകമാണെന്ന അഭിപ്രായത്തോട് ജസ്റ്റിസ് വിക്രം നാഥും യോജിച്ചു. സംവരണം ഒരു തലമുറയ്ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് പറഞ്ഞ ജസ്റ്റിസ് പങ്കജ് മിത്തലും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.

'പട്ടികജാതി വിഭാഗങ്ങളിലെ ക്രീമി ലെയറുകളെ സംവരണാനുകൂല്യങ്ങളിൽനിന്ന് ഒഴിവാക്കണം;' ഉത്തരവുമായി സുപ്രീംകോടതി
'നമ്മളൊക്കെ മനുഷ്യരല്ലേ, ഒരു കുഞ്ഞിനെയെങ്കിലും സഹായിക്കാനായാൽ അതല്ലേ വലുത്': വയനാട്ടിലെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തയ്യാറായി അഖില

സംവരണത്തിലൂടെ ഒന്നാം തലമുറ ഉയർന്ന പദവിയിൽ എത്തിയെങ്കിൽ പിന്നെ രണ്ടാം തലമുറയ്ക്ക് അതിന് അർഹതയില്ലെന്നും ജസ്റ്റിസ് പങ്കജ് മിത്തൽ പറഞ്ഞു. ഒബിസി വിഭാഗങ്ങൾക്ക് സമാനമായ മാനദണ്ഡങ്ങൾ ആയിരിക്കരുത് എസ് സി/ എസ്ടിക്കെന്നും ജസ്റ്റിസ് വിക്രം നാഥ് ആവശ്യപ്പെട്ടു.

ആദ്യ തലമുറയിലെ ഏതെങ്കിലും അംഗം സംവരണത്തിലൂടെ ഉയർന്ന പദവിയിൽ എത്തിയിട്ടുണ്ടെങ്കിൽ, രണ്ടാം തലമുറയ്ക്ക് സംവരണത്തിന് അർഹതയില്ലെന്നതാണ് ജസ്റ്റിസ് മിത്തലിന്റെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

logo
The Fourth
www.thefourthnews.in