നോ ബോളിനെ ചൊല്ലി തർക്കം : ഒഡീഷയിൽ അമ്പയർ കുത്തേറ്റ് മരിച്ചു

നോ ബോളിനെ ചൊല്ലി തർക്കം : ഒഡീഷയിൽ അമ്പയർ കുത്തേറ്റ് മരിച്ചു

അണ്ടർ 18 ക്രിക്കറ്റ് ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.
Updated on
1 min read

ക്രിക്കറ്റ് മത്സരത്തിനിടയിൽ നോ ബോൾ തീരുമാനത്തെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് അമ്പയർ കുത്തേറ്റ് മരിച്ചു. ഒഡീഷയിൽ മൻഹിസലന്ദ ഗ്രാമത്തിലാണ് സംഭവം. 22 വയസുള്ള ലക്കി റൗത്ത് ആണ് കൊല്ലപ്പെട്ടത്. ആക്രമത്തിന് ശേഷം പ്രതികളായ 3 പേർ സംഭസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ശങ്കർപൂരിൽ നിന്നും ബെർഹാംപൂരിൽ നിന്നുമുള്ള അണ്ടർ 18 ക്രിക്കറ്റ് ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

മത്സരത്തിനിടെ കൊല്ലപ്പെട്ട ലക്കി റൗത്ത് നോ-ബോൾ സിഗ്നൽ നൽകി. ഇതിനെ തുടർന്ന് ബൗളിങ് ടീമിലുണ്ടായിരുന്ന ജഗ റൗട്ട്, ലക്കിയുമായി തർക്കിക്കുകയും ജഗ പിന്നീട് സഹോദരൻ മുന്നയെ വിളിച്ചു വരുത്തുകയുമായിരുന്നു. വാക്കേറ്റം മൂത്ത് മുന്ന ബാറ്റ് കൊണ്ട് ലക്കിയെ അടിച്ച ശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ലക്കിയെ ഉടൻ തന്നെ സമീപത്തുള്ള എസ്‌സിബി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതികളെ പിടികൂടാൻ പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in