ക്രിമിനൽ മാനനഷ്ടക്കേസ്: ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് ഡൽഹി കോടതിയുടെ സമൻസ്

ക്രിമിനൽ മാനനഷ്ടക്കേസ്: ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് ഡൽഹി കോടതിയുടെ സമൻസ്

സെപ്റ്റംബർ 6ന് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം
Updated on
1 min read

ഗുസ്തി പരിശീലകൻ നരേഷ് ദഹിയ നൽകിയ ക്രിമിനൽ മാനനഷ്ട പരാതിയിൽ ഗുസ്തി താരം ബജ്‌രംങ് പുനിയയ്ക്ക് ഡൽഹി കോടതിയുടെ സമന്‍സ്. അപകീർത്തിപ്പെടുത്തിയെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും അതിനാൽ സെപ്റ്റംബർ 6ന് കോടതിയിൽ ഹാജരാകണമെന്നുമാണ് നിർദേശം. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് യശ്ദീപ് ചാഹലിന്റേതാണ് ഉത്തരവ്.

ക്രിമിനൽ മാനനഷ്ടക്കേസ്: ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് ഡൽഹി കോടതിയുടെ സമൻസ്
എഐയുടെ ഹെല്‍മെറ്റ് വേട്ട; ഈ മാസം മാത്രം കുടുങ്ങിയത് 2.21 ലക്ഷം പേര്‍

പരാതിയും അനുബന്ധ രേഖകളും മുൻകൂർ തെളിവുകളും പരിഗണിക്കുമ്പോൾ അപകീർത്തിപ്പെടുത്തി എന്നത് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രസ്താവന നല്ല ഉദ്ദേശ്യത്തോടെയല്ല. പ്രതിയുടെ ഭാ​ഗം കേൾക്കേണ്ടതില്ലെന്ന് സമൻസ് അയക്കുന്ന ഘട്ടത്തിൽ തന്നെ തീർപ്പാക്കിയതായും കോടതി പറഞ്ഞു. ഐപിസി സെക്ഷൻ 500, 499 വകുപ്പുകൾ (രണ്ടും ക്രിമിനൽ മാനനഷ്ടം കൈകാര്യം ചെയ്യുന്നു) പ്രകാരം ശിക്ഷയർഹിക്കുന്ന കുറ്റമാണ് പ്രതിയായ ബജ്‌രംങ് പുനിയ ചെയ്തതെന്ന് തെളിയിക്കപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി.

ക്രിമിനൽ മാനനഷ്ടക്കേസ്: ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് ഡൽഹി കോടതിയുടെ സമൻസ്
ഡൽഹി ബിൽ ചർച്ചയ്ക്കിടെ നെഹ്റുവിനെ കൂട്ടുപിടിച്ച് അമിത് ഷാ; ഇത് രാവോ, പകലോ എന്ന് കോൺഗ്രസിന്റെ പരിഹാസം

മെയ് 10ന് ജന്തർ മന്തറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നരേഷ് ദഹിയയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് പരാതി. റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിനിടെ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു പരാമർശം. മറ്റ് ഗുസ്തിത്താരങ്ങളും പുനിയയ്ക്കൊപ്പം ഉണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in