നീറ്റ് പിജി: കട്ട് ഓഫ് ഒഴിവാക്കി; റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം

നീറ്റ് പിജി: കട്ട് ഓഫ് ഒഴിവാക്കി; റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം

കട്ട് ഓഫ് മുപ്പത് ശതമാനം ആക്കി കുറയ്ക്കണം എന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു
Updated on
1 min read

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പിജി 2023ന്റെ കട്ട് ഓഫ് ഒഴിവാക്കി. കൗണ്‍സിലിങ്ങിനുള്ള യോഗ്യതാ ശതമാനം പൂജ്യമാക്കി കുറക്കുന്നതായും ഇതോടെ റാങ്ക് ലിസ്റ്റിലുള്ള മുഴുവന്‍ പേര്‍ക്കും കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാമെന്നും മെഡിക്കല്‍ കൗണ്‍സില്‍ കമ്മിറ്റി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പുതുതായി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും റൗണ്ട് 3ല്‍ പങ്കെടുക്കാം

ഇത് പ്രകാരം യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ രജിസ്‌ട്രേഷനും ചോയ്‌സ് പൂര്‍ത്തീകരിക്കാനും പിജി കൗണ്‍സിലിങ്ങിലെ മൂന്നാമത്തെ റൗണ്ട് ഉപയോഗിക്കാം. പുതുതായി യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും റൗണ്ട് 3ല്‍ പങ്കെടുക്കാന്‍ സാധിക്കും.

Attachment
PDF
2023092040-1.pdf
Preview
നീറ്റ് പിജി: കട്ട് ഓഫ് ഒഴിവാക്കി; റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം
ടി20 ലോകകപ്പ് 2024: അമേരിക്കയിലെ മൂന്ന് വേദികള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ന്യൂയോർക്കില്‍

ഇതിനകം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. എന്നാല്‍ അവര്‍ക്ക് അവരുടെ ചോയ്‌സ് തിരുത്താവുന്നതാണ്. റൗണ്ട് 3നുള്ള പുതിയ ഷെഡ്യൂള്‍ എംസിസി വെബ്‌സൈറ്റിലൂടെ പെട്ടെന്ന് തന്നെ അറിയിക്കുമെന്നും ഉത്തരവില്‍ പറയുന്നു. പുതിയ അപ്‌ഡേറ്റുകള്‍ക്കായി എംസിസി വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും നിര്‍ദേശമുണ്ട്. നേരത്തെ കട്ട് ഓഫ് മുപ്പത് ശതമാനം ആക്കി കുറയ്ക്കണം എന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in