തീവ്ര ചുഴലിയായി മോക്ക; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തീവ്ര ചുഴലിയായി മോക്ക; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

പോർട്ട് ബ്ലെയറിന് 520 കിലോമീറ്റർ പടിഞ്ഞാറ് മാറി തെക്കുകിഴക്കൻ ബംഗാൾ ഉള്‍ക്കടലില്‍ തീവ്ര സ്വഭാവം കൈവരിച്ചു
Updated on
1 min read

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോക്കാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് തീവ്ര ചുഴലിയായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. പോർട്ട് ബ്ലെയറിന് 520 കിലോമീറ്റർ പടിഞ്ഞാറ് മാറി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് മോക്ക തീവ്ര സ്വഭാവം കൈവരിച്ചത്.

പോര്‍ട്ട്ബ്ലെയറിന് 520 കിലോമീറ്റര്‍ പടിഞ്ഞാറും ബംഗ്ലാദേശിലെ കോക്സ് ബസാറിന് 1100 കിലോമീറ്റര്‍ തെക്ക് - പടിഞ്ഞാറുമായാണ് ചുഴലിക്കാറ്റ് തീവ്ര സ്വഭാവം കൈവരിച്ചിരിക്കുന്നത്.

മോക്ക ചുഴലിക്കാറ്റ് വ്യാഴാഴ്ച അർധരാത്രിയോടെ ശക്തിപ്രാപിക്കുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം മോക്ക ചുഴലിക്കാറ്റായി മാറിയതോടെ കേരളത്തിൽ ഉൾപ്പെടെ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് മോക്ക കൂടുതൽ ശക്തമായെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്.

തീവ്ര ചുഴലിയായി മോക്ക; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
കരയിൽ ആഞ്ഞടിക്കാനൊരുങ്ങി 'മോക്ക'; എന്താണ് ഈ മോക്ക? ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത് എങ്ങനെ?

വ്യാഴാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു ന്യൂന മർദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത്. ഇന്ത്യൻ തീരത്തിന് സമാന്തരമായി ബംഗ്ലാദേശ് തീരത്തേക്കാണ് മോക്ക ചുഴലിക്കാറ്റിന്റെ സഞ്ചാരം. ന്യൂനമർദത്തിന് രൂപമാറ്റം സംഭവിച്ചതിന് പിന്നാലെ കേരളത്തിലും മഴ സാധ്യത കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വൈകിട്ടും രാത്രിയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്. ഈ വർഷം ആദ്യമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. 

തീവ്ര ചുഴലിയായി മോക്ക; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
ബംഗാള്‍ ഉള്‍ക്കടലില്‍ മോക്ക രൂപം കൊണ്ടു; കേരളത്തിലും മഴയ്ക്ക് സാധ്യത
logo
The Fourth
www.thefourthnews.in