അനുഗ്രഹം തേടിയ ബാലന്റെ ചുണ്ടിൽ ചുംബിച്ച് ദലൈലാമ; പ്രതിഷേധം
അനുഗ്രഹം തേടി അരികിലെത്തിയ ബാലന്റെ ചുണ്ടിൽ ചുംബിച്ച ദലൈലാമക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തം. ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ തന്റെയടുത്ത് അനുഗ്രഹം തേടിയെത്തിയ കുട്ടിയുടെ ചുണ്ടിൽ ഉമ്മവച്ച ശേഷം തന്റെ നാവിൽ നക്കാൻ ആവശ്യപ്പെടുകയായിരുന്നു. ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ഇത് ദലൈലാമ തന്നെയാണോ എന്ന ചോദ്യവുമായി നിരവധി ആളുകൾ രംഗത്തെത്തി. തീർത്തും അറപ്പ് ഉണ്ടാക്കുന്ന പ്രവൃത്തിയെന്ന് പറഞ്ഞ ആളുകൾ സംഭവത്തിൽ ദലൈലാമക്കെതിരെ പീഡോഫീലിയയ്‌ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇതാദ്യമായിട്ടല്ല ദലൈലാമ വിവാദങ്ങളിൽ അകപ്പെടുന്നത്. തന്റെ പിൻഗാമി ഒരു സ്ത്രീയാണെങ്കിൽ അവൾ കൂടുതൽ ആകർഷകയായിരിക്കണമെന്ന് 2019 ൽ അദ്ദേഹം നടത്തിയ പരാമർശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞെങ്കിലും പരാമർശത്തിൽ പ്രതിഷേധം ശക്തമായിരുന്നു.
അമേരിക്കയില്‍ പിറന്ന മംഗോളിയന്‍ ബാലനെ ടിബറ്റന്‍ ബുദ്ധമതത്തിലെ മൂന്നാം സ്ഥാനക്കാരാനായി ദലൈലാമ കഴിഞ്ഞ മാസമാണ് ആരോഹണം ചെയ്തത്. ഖല്‍ഖ ജെറ്റസുന്‍ ധാംപ റിന്‍ പോച്ചെ പത്താമൻ എന്നാണ് പുതിയ അവകാശിയുടെ നാമം.