റാഗിങ്: ആത്മഹത്യക്ക് ശ്രമിച്ച ദളിത് മെഡിക്കൽ പി ജി വിദ്യാർഥിനി മരിച്ചു

റാഗിങ്: ആത്മഹത്യക്ക് ശ്രമിച്ച ദളിത് മെഡിക്കൽ പി ജി വിദ്യാർഥിനി മരിച്ചു

സീനിയർ വിദ്യാർഥിയുടെ തുടർച്ചയായ മാനസിക പീഡനത്തെ തുടർന്ന് നാല് ദിവസം മുൻപായിരുന്നു പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്
Updated on
1 min read

തെലങ്കാനയിൽ റാഗിങ്ങിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒന്നാം വർഷ മെഡിക്കൽ പി ജി വിദ്യാർഥിയായ ദളിത് ഡോക്ടർ മരിച്ചു. വാറങ്കലിലെ കക്കാട്ടിയട മെഡിക്കൽ കോളേജിലെ വിദ്യാർഥി പ്രീതിയാണ് മരിച്ചത്. സീനിയർ വിദ്യാർഥിയുടെ തുടർച്ചയായ മാനസിക പീഡനത്തെ തുടർന്ന് നാല് ദിവസം മുൻപായിരുന്നു പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിതമായ അളവിൽ സ്വയം മരുന്ന് കുത്തിവച്ച് അബോധാവസ്ഥയിലാവുകയായിരുന്നു. മെഡിക്കൽ പരിശീലനത്തിന് ചേർന്ന എംജിഎം ആശുപത്രിയിൽ വച്ചായിരുന്നു പ്രീതിയുടെ ആത്മഹത്യാ ശ്രമം.

ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ച നിലയിൽ ഹൈദരാബാദിലെ നൈസാംസ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. പ്രീതിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായും ചികിത്സ കൊണ്ട് ഫലമില്ലെന്നും ഡോക്ടർമാർ കുടുംബത്തെ അറിയിച്ചതായി മാതാപിതാക്കൾ പറഞ്ഞു.

പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഡോക്ടർ സെയ്ഫിനെ കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രീതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകൾ ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു. പ്രീതിയുടെ കുടുംബത്തിന് 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ലൗ ജിഹാദാണ് ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നിൽ എന്നാരോപിച്ച് ബിജെപി രംഗത്തെത്തി.

logo
The Fourth
www.thefourthnews.in