പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

2016ല്‍ 29 പേരുമായി കാണാതായി; വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തി

ചെന്നൈ തീരത്തുനിന്ന് 310 കിലോമീറ്റര്‍ അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്
Updated on
1 min read

ഏഴ് വർഷം മുൻപ് 29 പേരുമായി കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടം ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തി. എഎന്‍-32 എന്ന വിമാനത്തിന്റെ അവശിഷ്ടമാണ് ചെന്നൈ തീരത്തുനിന്ന് 310 കിലോമീറ്റര്‍ അകലെ കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

കടലിൽ കണ്ടെത്തിയ വിമാനാവശിഷ്ടങ്ങളുടെ ചിത്രം അണ്ടര്‍വാട്ടര്‍ വാഹനം പകർത്തുകയും തുടർന്ന് ഇവ സൂക്ഷ്മമായി വിലയിരുത്തിയതിൽനിന്ന്, തകർന്ന എഎന്‍-32 വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതേ പ്രദേശത്ത് മറ്റൊരു വിമാനവും തകര്‍ന്ന ചരിത്രമില്ല.

പ്രതീകാത്മക ചിത്രം
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം: നിയമഭേദഗതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ചെന്നൈ താംബരം വ്യോമസേനാ കേന്ദ്രത്തിൽനിന്ന് 2016 ജൂലൈ 22ന് രാവിലെ എട്ടിന് പറന്നുയർന്ന ആന്റൊനോവ് എഎന്‍-32 വിമാനമാണ് അപകടത്തിൽപ്പെട്ടത്. കാണാതാകുമ്പോൾ പൈലറ്റുമാർ ഉൾപ്പെടെ 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ആൻഡമാൻ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലെ നാവികസേനാ കേന്ദ്രമായ ഐഎന്‍എസ് ഉത്‌ക്രോഷായിരുന്നു ലക്ഷ്യസ്ഥാനം. പറയുന്നര്‍ന്നതിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെത്തിയപ്പോള്‍ വിമാനത്തില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു.

പ്രതീകാത്മക ചിത്രം
'സോണിയയോ ഖാര്‍ഗെയോ വന്നുചോദിച്ചാല്‍ ഒരു സീറ്റ് കൂടി തരാം'; പകവീട്ടുകയാണോ ദീദി?, 'ഇന്ത്യ'ക്ക് 'ബംഗാള്‍ ക്ഷാമം'

വിമാനാവശിഷ്ടം കണ്ടെത്തിയ മേഖലയിൽ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്‌നോളജി (എന്‍ഐഒടി) ആഴക്കടല്‍ പര്യവേഷണത്തിനുള്ള സ്വയം നിയന്ത്രിത അണ്ടര്‍വാട്ടര്‍ വാഹനം (എയുവി) വിന്യസിച്ചിരുന്നുവെന്ന് ഐഎഎഫ് വ്യക്തമാക്കി.

മള്‍ട്ടി ബീം സോണാര്‍ (സൗണ്ട് നാവിഗേഷന്‍ ആന്‍ഡ് റാങ്കിങ്), സിന്തറ്റിക് അപ്പര്‍ചര്‍ സോണാര്‍, ഉയര്‍ന്ന റെസല്യൂഷന്‍ ഫോട്ടോഗ്രാഫി അടക്കം നിരവധി പേലോഡുകള്‍ ഉള്‍പ്പെടുത്തി 3400 മീറ്റര്‍ ആഴത്തില്‍ നടത്തിയ തിരച്ചിലിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

logo
The Fourth
www.thefourthnews.in