നാവികസേനയ്ക്കും കോസ്റ്റ്ഗാര്‍ഡിനും സമുദ്ര നിരീക്ഷണ, പട്രോളിങ്  വിമാനങ്ങൾ; അനുമതി നൽകി കേന്ദ്രം

നാവികസേനയ്ക്കും കോസ്റ്റ്ഗാര്‍ഡിനും സമുദ്ര നിരീക്ഷണ, പട്രോളിങ് വിമാനങ്ങൾ; അനുമതി നൽകി കേന്ദ്രം

പദ്ധതിയുടെ മൂല്യം ഏകദേശം 29,000 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
Updated on
1 min read

ഇന്ത്യൻ നാവികസേനയ്ക്കായി ഒമ്പത് സമുദ്ര നിരീക്ഷണ വിമാനങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. നിർദേശത്തിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി ആറ് സമുദ്ര പട്രോളിങ് വിമാനങ്ങൾക്കും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. മെയ്ഡ് ഇൻ ഇന്ത്യ സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിലായിരിക്കും 15 നാവിക പട്രോളിങ് വിമാനങ്ങൾ നിർമിക്കുക. പദ്ധതിയുടെ മൂല്യം ഏകദേശം 29,000 കോടി രൂപയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നാവികസേനയ്ക്കും കോസ്റ്റ്ഗാര്‍ഡിനും സമുദ്ര നിരീക്ഷണ, പട്രോളിങ്  വിമാനങ്ങൾ; അനുമതി നൽകി കേന്ദ്രം
കർണാടക ബജറ്റ് 2024 : സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

രാജ്യത്തിൻ്റെ സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം തദ്ദേശീയ പ്രതിരോധ ഉൽപ്പാദന ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗവൺമെൻ്റിൻ്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ കീഴിലാണ് പദ്ധതി വരിക. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ്റെ സെൻ്റർ ഫോർ എയർബോൺ സിസ്റ്റംസിൻ്റെ (സിഎബിഎസ്) റഡാറുകളും സെൻസറുകളും ഉൾപ്പെടെയുള്ള ഫീച്ചറുകൾ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൽ ഉണ്ടായിരിക്കുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിനായി ഗതാഗത വിമാനത്തിൽ ആവശ്യമായ റഡാറുകളും സെൻസറുകളും സജ്ജീകരിക്കുകയും സമുദ്രവിമാനമാക്കി സജീകരിക്കുകയും ചെയ്യും.

ഇന്ത്യൻ നാവികസേനയ്ക്കും ഇന്ത്യൻ കോസ്റ്റ് ഗാർഡിനും വേണ്ടി തദ്ദേശീയമായി നിർമിച്ച 12.7 എംഎം സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾ തോക്കുകൾ നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി കാൺപൂർ ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി പ്രതിരോധ മന്ത്രാലയം ബുധനാഴ്ച 1,752.13 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു

നാവികസേനയ്ക്കും കോസ്റ്റ്ഗാര്‍ഡിനും സമുദ്ര നിരീക്ഷണ, പട്രോളിങ്  വിമാനങ്ങൾ; അനുമതി നൽകി കേന്ദ്രം
ഇലക്ടറൽ ബോണ്ടിൽ തോറ്റതിന് കോൺഗ്രസ് ബാങ്ക് അക്കൗണ്ടുകളുടെ നെഞ്ചത്തോ? തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ത്?

ഇന്ത്യൻ വ്യോമസേന (IAF) അടുത്തിടെ സ്പെയിനിൽ നിർമിച്ച ആദ്യത്തെ C-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് സ്വന്തമാക്കിയിരുന്നു. ആദ്യത്തെ 16 എണ്ണം സ്പെയിനിൽ നിന്ന് പുതുതായി വാങ്ങിക്കുമ്പോൾ ബാക്കി 40 എണ്ണം ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ ഫാക്ടറിയിൽ ഉൽപ്പാദിപ്പിക്കാനാണ് ധാരണയായത്.

ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് സേനകളെ വിപുലീകരിക്കാനുള്ള ഈ പുതിയ നീക്കങ്ങൾ നിരീക്ഷണ പ്രവർത്തനങ്ങളും പട്രോളിങ് കഴിവുകളും വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.

"ദീർഘദൂര സമുദ്ര നിരീക്ഷണ വിമാനങ്ങൾ ഏറ്റെടുക്കാൻ സേനയ്ക്ക് പദ്ധതിയുണ്ട്. കൂടാതെ ആറ് സി -295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ ലഭിക്കാൻ പോകുന്ന TASL (ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്) മായി കരാർ ഒപ്പിടും," ഇന്ത്യൻ കോസ്റ്റ് ഗാർഡ് ചീഫ് ഡയറക്ടർ ജനറൽ രാകേഷ് പാൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in